ന്യൂഡല്‍ഹി: ഏഷ്യ കപ്പിനുള്ള ടീം ഇന്ത്യയുടെ (India Squad For Asia Cup 2023) 17 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ബിസിസിഐ (BCCI) യോഗത്തിന് ശേഷമായിരുന്നു ടീം പ്രഖ്യാപനം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും (Rohit Sharma) ചീഫ് സെലക്‌ടര്‍ അജിത്ത് അഗാര്‍ക്കറും ചേര്‍ന്നാണ് ടീം പ്രഖ്യാപനം നടത്തിയത്.
-
💬 "Hopefully Sharma and Kohli can roll some arm over in the World Cup" 😃#TeamIndia captain Rohit Sharma at his inimitable best! 👌#AsiaCup2023 | @imRo45 pic.twitter.com/v1KKvOLcnq
— BCCI (@BCCI) August 21, 2023 " class="align-text-top noRightClick twitterSection" data="
">💬 "Hopefully Sharma and Kohli can roll some arm over in the World Cup" 😃#TeamIndia captain Rohit Sharma at his inimitable best! 👌#AsiaCup2023 | @imRo45 pic.twitter.com/v1KKvOLcnq
— BCCI (@BCCI) August 21, 2023💬 "Hopefully Sharma and Kohli can roll some arm over in the World Cup" 😃#TeamIndia captain Rohit Sharma at his inimitable best! 👌#AsiaCup2023 | @imRo45 pic.twitter.com/v1KKvOLcnq
— BCCI (@BCCI) August 21, 2023
രണ്ട് വിക്കറ്റ് കീപ്പര്‍മാരുള്‍പ്പടെ എട്ട് ബാറ്റിങ് ഓപ്‌ഷനാണ് ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്കുള്ളത്. അഞ്ച് ബൗളര്‍മാരും നാല് ഓള്‍ റൗണ്ടര്‍മാരുമാണ് സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുന്നത്. വൈസ് ക്യാപ്‌റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (Hardik Pandya), രവീന്ദ്ര ജഡേജ (Ravindra Jadeja), അക്സര്‍ പട്ടേല്‍ (Axar Patel), ശര്‍ദുല്‍ താക്കൂര്‍ (Shardul Thakur) എന്നിവരാണ് ടീമിലെ പ്രധാന ഓള്‍ റൗണ്ടര്‍മാര്‍.
സ്‌ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെ ടീമില്‍ ബൗളര്‍മാരുടെ കുറവ് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ നായകനോടും ചീഫ് സെലക്‌ടര്‍ അജിത്ത് അഗാര്‍ക്കറോടും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇതിനെല്ലാമുള്ള ഉത്തരം തങ്ങളുടെ പക്കലുണ്ടെന്ന് രസകരമായ രീതിയിലാണ് രോഹിത് ശര്‍മ മറുപടി നല്‍കിയത്.
'രോഹിതും കോലിയും പന്തെറിയും' : '2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയാണ് സ്വന്തമാക്കിയത്. ആ ടീമില്‍ ഒരേസമയം പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിവുള്ള താരങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന താരങ്ങള്‍ക്കാണ് ഞങ്ങള്‍ അവസരം നല്‍കിയിരിക്കുന്നത്.
ഒരൊറ്റ രാത്രികൊണ്ട് പന്തെറിയാന്‍ കഴിയുന്ന താരങ്ങളെ ആര്‍ക്കും ഒരിക്കലും സൃഷ്ടിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുള്ളവര്‍ റണ്‍സടിക്കാനും കഴിവുള്ളവരാണ്. അതുകൊണ്ടാണ് അവരും ടീമിന്‍റെ ഭാഗമായത്. വരുന്ന ലോകകപ്പില്‍ ടീം ഇന്ത്യയ്‌ക്കായി രോഹിത് ശര്‍മ്മയ്‌ക്കും വിരാട് കോലിക്കും കുറച്ച് ഓവറുകള്‍ എറിയാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്' - രോഹിത് ശര്‍മ പറഞ്ഞു (Rohit Sharma Jokes About Him and Virat Kohli). ഇക്കാര്യം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈ സമയം രോഹിത് ശര്‍മയ്‌ക്കൊമുണ്ടായിരുന്ന അജിത് അഗാര്‍ക്കറുടെ പ്രതികരണം.
കരിയറിന്‍റെ തുടക്കത്തില്‍ ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞിട്ടുള്ള താരങ്ങളാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. അന്താരാഷ്‌ട്ര കരിയറില്‍ എട്ട് വിക്കറ്റുകള്‍ വിരാട് കോലി സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു ഹാട്രിക് സ്വന്തമായുള്ള താരമാണ് രോഹിത് ശര്‍മ.
ഏഷ്യ കപ്പ് ഇന്ത്യന്‍ ടീം (Asia Cup India Squad): ശുഭ്‌മാൻ ഗിൽ, രോഹിത് ശർമ (ക്യാപ്‌റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ (ബാക്കപ്പ്).