ETV Bharat / sports

എന്തുകൊണ്ട് ഫസ്റ്റ്‌ ക്ലാസ് പരിശീന മത്സരം കളിക്കുന്നില്ല?; മറുപടിയുമായി രോഹിത് ശര്‍മ - രോഹിത് ശര്‍മ

India vs South Africa: പരിശീലനത്തിന് ലഭിക്കുന്ന പിച്ചുകളും യഥാർഥ മത്സരത്തിന് ലഭിക്കുന്ന പിച്ചുകളും തമ്മില്‍ വലിയ അന്തരമാണുള്ളതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

Rohit Sharma  India vs South Africa  രോഹിത് ശര്‍മ  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Rohit Sharma on Why India Does not Play First Class Practice Matches
author img

By ETV Bharat Kerala Team

Published : Dec 31, 2023, 12:37 PM IST

കേപ്‌ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത് (India vs South Africa). ബോക്‌സിങ് ഡേയില്‍ സെഞ്ചൂറിയനില്‍ ആരംഭിച്ച മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ പരാജയം. തൊട്ടുപിന്നാലെ തന്നെ ഇന്ത്യ ഫസ്റ്റ്‌ ക്ലാസ് പരിശീലന മത്സരം കളിക്കാത്തതില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar) അടക്കമുള്ളവരായിരുന്നു ടീം മാനേജ്‌മെന്‍റിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പരിശീലനം നടത്തുന്ന പിച്ചുകളും മാച്ച് പിച്ചുകളും തമ്മിലുള്ള വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് രോഹിത് പറയുന്നത് (Rohit Sharma on Why India Does not Play First Class Practice Matches).

"കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ഞങ്ങൾ പരിശീലന മത്സരങ്ങൾ കളിക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ പരിശീലന മത്സരങ്ങളിൽ ലഭിക്കുന്ന വിക്കറ്റാവില്ല യഥാർഥ മത്സരത്തിന് ലഭിക്കുന്നത്. അതിനാല്‍ തന്നെ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് പരിശീലനം നടത്തുന്നതാണ് നല്ലത്.

അവസാന തവണ ഓസ്ട്രേലിയയിൽ പോയപ്പോഴും 2018-ൽ ദക്ഷിണാഫ്രിക്കയിൽ തന്നെ എത്തിയപ്പോഴും പരിശീലന മത്സരം നടന്നത് പന്ത് മുട്ടിന് മുകളിൽ ഉയരാത്ത പിച്ചുകളിലായിരുന്നു. എന്നാല്‍ യഥാർഥ മത്സരത്തിലേക്ക് എത്തിയപ്പോള്‍ പന്ത് തലയ്‌ക്ക് മുകളിലൂടെ പറക്കുന്ന പിച്ചാണ് ലഭിച്ചത്. ഇക്കാര്യങ്ങളെല്ലാം തന്നെ പരിഗണിച്ചുകൊണ്ടാണ് സ്വന്തം നിലയ്‌ക്ക് പരിശീലനം നടത്താന്‍ ഞങ്ങള്‍ തീരുമാനം എടുത്തത്" -രോഹിത് ശര്‍മ പറഞ്ഞു.

ALSO READ: നിരന്തരം കുത്തിവയ്‌പ്പ് വേണ്ടി വന്നു; ലോകകപ്പിനിടെ ഷമി സഹിച്ചത് കടുത്ത വേദന

പിച്ച് ഓക്കെയെങ്കില്‍ ഞങ്ങളും ഓക്കെ: യഥാർഥ മത്സരത്തിലേത് പോലെയുള്ള പിച്ചാണ് പരിശീലന മത്സരത്തിനും ലഭിക്കുന്നതെങ്കില്‍ കളിക്കാന്‍ തങ്ങള്‍ക്ക് യാതൊരു വിമുഖതയുമില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. "ടെസ്റ്റിലേതിന് സമാനമായ പിച്ചാണ് പരിശീലനത്തിന് ലഭിക്കുന്നതെങ്കില്‍ അതു നല്ലതാണ്.

നല്ലവേഗത്തില്‍ പന്തെറിയുന്ന ബോളര്‍മാരും വേണം. എന്നാല്‍ കഴിഞ്ഞ പരമ്പരകള്‍ക്ക് മുമ്പ് കളിച്ച പരിശീലന മത്സരങ്ങള്‍ക്ക് ലഭിച്ചത് 120-125 കിലോ മീറ്റർ വേഗത്തിൽ പന്തെറിയുന്ന കളിക്കാരെയാണ്. അതിനേക്കാള്‍ നല്ലത് നമ്മുടെ തന്നെ ബോളര്‍മര്‍ക്ക് എതിരെ പരിശീലനം നടത്തുന്നതാണ്"- രോഹിത് കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇന്ത്യയ്‌ക്ക് പരിക്കിന്‍റെ ഭീഷണി; നെറ്റ്‌സില്‍ സൂപ്പര്‍ താരത്തിന് ഏറുകൊണ്ടു, രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല

ഇൻട്രാ-സ്ക്വാഡ് മത്സരങ്ങള്‍ കോമഡി: പ്രോട്ടീസിനെതിരെ ഇറങ്ങും മുമ്പ് ടീം അംഗങ്ങളെ ഗ്രൂപ്പായി തിരിച്ച് ഇൻട്രാ-സ്ക്വാഡ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ ഇതുവെറും കോമഡി ആയിരുന്നു എന്നായിരുന്നു ഗവാസ്‌കര്‍ തുറന്നടിച്ചത്. പേസര്‍മാര്‍ക്ക് തങ്ങളുടെ തന്നെ ബാറ്റര്‍മാര്‍ക്ക് എതിരെ അതിവേഗത്തില്‍ പന്തെറിയില്ല. കാരണം ബാറ്റര്‍മാര്‍ക്ക് പരിക്ക് പറ്റുമെന്ന് അവര്‍ ഭയപ്പെടുമെന്നായിരുന്നു 74-കാരനയായ ഗവാസ്‌കര്‍ ഇതിന് കാരണമായി പറഞ്ഞത്.

ALSO READ: 'അതൊക്കെ വെറും കോമഡി ആയിരുന്നു'; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.