ETV Bharat / sports

ഇന്‍ഡോറിലെ ജയ്‌സ്വാള്‍-ദുബെ 'വെടിക്കെട്ട്', ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 'ഹാപ്പിയാണ്'

author img

By ETV Bharat Kerala Team

Published : Jan 15, 2024, 10:17 AM IST

Rohit Sharma Praised Jaiswal and Dube: അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലെ പ്രകടനത്തിന് യശസ്വി ജയ്‌സ്വാളിനെയും ശിവം ദുബെയേയും പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.

Rohit Sharma Praised Jaiswal  Rohit Sharma On Shivam Dube  ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍  യശസ്വി ജയ്‌സ്വാള്‍ ശിവം ദുബെ
Rohit Sharma Praised Jaiswal and Dube

ഇന്‍ഡോര്‍ : അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന്‍റെ ജയം നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഇന്‍ഡോറില്‍ അഫ്‌ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തില്‍ 26 പന്ത് ശേഷിക്കെയായിരുന്നു ഇന്ത്യ മറികടന്നത്. യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), ശിവം ദുബെ (Shivam Dube) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്.

34 പന്തില്‍ 68 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറിയടിച്ച ദുബെ 32 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഈ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ക്ക് ഇരുവരെയും പ്രശംസിച്ച് മത്സരശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രംഗത്തെത്തുകയും ചെയ്‌തിരുന്നു (Rohit Sharma On Yashasvi Jaiswal and Shivam Dube).

'കഴിഞ്ഞ കുറച്ച് കാലമായി മികച്ച പ്രകടനങ്ങളാണ് ജയ്‌സ്വാളും ദുബെയും കാഴ്‌ചവയ്‌ക്കുന്നത്. ടെസ്റ്റിലും ടി20യിലും ജയ്‌സ്വാള്‍ അവന്‍റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. അവന്‍റെ കഴിവുകള്‍ എന്താണെന്ന് അവന്‍ കാണിച്ച് തന്നു.

കഴിവുറ്റ ബാറ്ററാണ് അവന്‍. മികച്ച ഒരുപാട് ഷോട്ടുകളും അവന്‍റെ പക്കലുണ്ട്. കരുത്തനായ ഒരു താരമാണ് ശിവം ദുബെ. ശക്തനായ ഒരാള്‍... സ്‌പിന്നര്‍മാരെ അനായാസമാണ് അവന്‍ നേരിടുന്നത്.

അതാണ് അവന്‍റെ റോളും. ഇന്ത്യയ്‌ക്കായി അതിനിര്‍ണായകമായ രണ്ട് ഇന്നിങ്‌സുകളാണ് ദുബെ ഇതിനോടകം തന്നെ കളിച്ചത്'- ഇങ്ങനെയായിരുന്നു നായകന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ യുവ ബാറ്റര്‍മാരെ കുറിച്ച് പറഞ്ഞത്.

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 172 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ഗുല്‍ബാദിന്‍ നെയ്ബിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനമായിരുന്നു അഫ്‌ഗാനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. അഫ്‌ഗാന്‍ ടോപ്‌ സ്കോറര്‍ ആയ നെയ്‌ബ് 35 പന്തില്‍ 57 റണ്‍സ് നേടിയാണ് പുറത്തായത്.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്‌ക്ക് നായകന്‍ രോഹിതിനെ തുടക്കത്തില്‍ തന്നെ നഷ്‌ടപ്പെട്ടു. ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ രോഹിത് ഗോള്‍ഡന്‍ ഡക്കാകുകയായിരുന്നു. പിന്നീട്, വിരാട് കോലിയും ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യയ്‌ക്കായി അതിവേഗം റണ്‍സ് കണ്ടെത്തി.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 16 പന്തില്‍ 29 റണ്‍സ് നേടിയ വിരാട് കോലി പവര്‍പ്ലേയിലെ അവസാന ഓവറിലാണ് പുറത്തായത്. നാലാമനായെത്തിയ ശിവം ദുബെയും അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യ അതിവേഗം ജയത്തിലേക്ക് കുതിച്ചു. ജയ്‌സ്വാളിനെയും ജിതേഷ് ശര്‍മയേയും ഒരേ ഓവറില്‍ നഷ്‌ടപ്പെട്ടെങ്കിലും ദുബെയും റിങ്കുവും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു (India vs Afghanistan 2nd T20I Result).

Also Read : മുംബൈ ഇന്ത്യന്‍സ് പോസ്റ്ററില്‍ രോഹിത് ശര്‍മയ്‌ക്ക് സ്ഥാനമില്ല, ആരാധകര്‍ കലിപ്പില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.