ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും മറ്റൊരു റെക്കോഡ് കൂടി കൂട്ടിച്ചേർത്തു. ലോര്‍ഡ്‌സില്‍ ഏറ്റവുമുയർന്ന ഇന്ത്യൻ ഓപ്പണിങ് സ്‌കോർ എന്ന 69 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് രോഹിത്ത്- രാഹുൽ സഖ്യം മറികടന്നത്.
1952-ന് ശേഷം ഇതാദ്യമായാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്. വിനു മങ്കാദ് - പങ്കജ് റോയ് ഓപ്പണിങ് സഖ്യമാണ് ഇതിനു മുമ്പ് ലോര്‍ഡ്‌സില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1952-ല്‍ ഓപ്പണിങ് വിക്കറ്റില്‍ 106 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാൽ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 126 റണ്‍സ് കൂട്ടിച്ചേർത്ത് ഇവരുടെ നേട്ടം രോഹിത് - രാഹുല്‍ സഖ്യം മറികടക്കുകയായിരുന്നു.
-
A 💯- run partnership for #TeamIndia openers at Lord's 👏👏
— BCCI (@BCCI) August 12, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/KGM2YELLde #ENGvIND pic.twitter.com/BVKle9QyMt
">A 💯- run partnership for #TeamIndia openers at Lord's 👏👏
— BCCI (@BCCI) August 12, 2021
Live - https://t.co/KGM2YELLde #ENGvIND pic.twitter.com/BVKle9QyMtA 💯- run partnership for #TeamIndia openers at Lord's 👏👏
— BCCI (@BCCI) August 12, 2021
Live - https://t.co/KGM2YELLde #ENGvIND pic.twitter.com/BVKle9QyMt
ഇതിനൊപ്പം ലോര്‍ഡ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനയച്ച ശേഷം ഓപ്പണിങ് വിക്കറ്റില്‍ ഒരു സഖ്യം തീര്‍ത്ത ഉയര്‍ന്ന കൂട്ടുകെട്ടെന്ന നേട്ടവും രോഹിത്തും രാഹുലും സ്വന്തമാക്കി. 2008-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അലസ്റ്റര്‍ കുക്കും, ആന്‍ഡ്രു സ്‌ട്രോസും ചേര്‍ന്നെടുത്ത 114 റണ്‍സ് കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും പഴങ്കഥയാക്കിയത്.
ALSO READ: ലോര്‍ഡ്‌സില്‍ രാഹുലിന് സെഞ്ചുറി; ഇന്ത്യ മികച്ച നിലയില്‍
അതേസമയം ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിലാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. രോഹിത്തിന് പുറമെ ഒമ്പത് റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുടെയും 42 റണ്‍സെടുത്ത ക്യാപ്റ്റൻ വിരാട് കോലിയുടേയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.