ETV Bharat / sports

രഞ്ജിയെ ടി20 ആക്കി റിയാൻ പരാഗ്, സന്തോഷം സഞ്ജുവിന്‍റെ ടീമിന് - റിയാന്‍ പരാഗ്

Riyan Parag smashes Century in Ranji Trophy 2024: രഞ്‌ജി ട്രോഫിയില്‍ ഛത്തീസ്‌ഗഢിനെതിരെ 87 പന്തുകളില്‍ 155 റണ്‍സടിച്ച് അസം നായകന്‍ റിയാന്‍ പരാഗ്.

Riyan Parag  Ranji Trophy 2024  റിയാന്‍ പരാഗ്  രഞ്‌ജി ട്രോഫി 2024
Riyan Parag smashes Century in Ranji Trophy 2024
author img

By ETV Bharat Kerala Team

Published : Jan 8, 2024, 1:38 PM IST

റായ്‌പൂര്‍: രഞ്‌ജി ട്രോഫിയില്‍ ഛത്തീസ്‌ഗഢിനെതിരെ വെട്ടിക്കെട്ട് പ്രകടനവുമായി അസം നായകന്‍ റിയാന്‍ പരാഗ്. ആദ്യ ഇന്നിങ്‌സില്‍ ഒറ്റയക്കത്തിന് പുറത്തായ റിയാന്‍ പരാഗ് രണ്ടാം ഇന്നിങ്‌സിലാണ് ഛത്തീസ്‌ഗഢ് ബോളര്‍മാര്‍ക്കെതിരെ ഫോര്‍മാറ്റ് 'മറന്ന്' പരാക്രമം നടത്തിയത്. 87 പന്തുകളില്‍ 155 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. 56 പന്തുകളില്‍ റിയാന്‍ സെഞ്ചുറി തികച്ചിരുന്നു.

11 ബൗണ്ടറികളും 12 സിക്‌സറുകളുമാണ് 22-കാരന്‍റെ ഇന്നിങ്‌സിന് അഴകായത്. 178.16 സ്‌ട്രേക്ക് റേറ്റിലാണ് താരത്തിന്‍റെ പ്രകടനം. ഫോളോ ഓണ്‍ ചെയ്യപ്പെട്ട അസമിനായി സഹതാരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴായിരുന്നു നായകന്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്‍ അടുത്തിരിക്കെ താരത്തിന്‍റെ പ്രകടനം മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാന്‍ റോയല്‍സിന് വലിയ സന്തോഷം നല്‍കുന്നതാണ്.

നേരത്തെ നിരന്തരം പരാജയപ്പെട്ടിട്ടും റിയാന്‍ പരാഗിനെ മലയാളി താരം സഞ്‌ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ ചേര്‍ത്തുപിടിച്ചിരുന്നു. പന്തുകൊണ്ടും ടീമിന് ഉപകാരപ്പെടുന്ന റിയാന്‍ ഫീല്‍ഡിങ്ങില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന താരമാണ്. ഇതോടെ ഇത്തവണ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്കും വൈകാതെ തന്നെ റിയാന് വിളിയെത്തിയേക്കും.

കഴിഞ്ഞ വര്‍ഷാവസാനത്തില്‍ നടന്ന സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ താരത്തിന്‍റെ പ്രകടനം ഇതിന് അടിവരയിടുന്നതാണ്. ടൂര്‍ണമെന്‍റില്‍ തിളക്കമാര്‍ന്ന പ്രകടനമായിരുന്നു റിയാന്‍ പരാഗ് നടത്തിയത്. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറിനേടിയ താരം ലോക റെക്കോഡ് ഇടുകയും ചെയ്‌തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെ സഞ്‌ജുവിനെ സാക്ഷിയാക്കിക്കൊണ്ട് അര്‍ധ സെഞ്ചുറി നേടിക്കൊണ്ടായിരുന്നു 22-കാരന്‍ ലോക റെക്കോഡ് പോക്കറ്റിലാക്കിയത്.

അതേസമയം അസമിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഛത്തീസ്‌ഗഢിന്‍റെ തുടക്കം പാളിയെങ്കിലും ടീം 327 എന്ന മികച്ച സ്‌കോറിലേക്ക് എത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. (Assam vs Chhattisgarh) ക്യാപ്റ്റന്‍ അമന്‍ദീപ് ഖേരെയുടെ സെഞ്ചുറി പ്രകടനമാണ് ഛത്തീസ്‌ഗഢ്‌ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 218 പന്തില്‍ 116 റണ്‍സാണ് താരം നേടിയത്. അര്‍ധ സെഞ്ചുറിയുമായി അശുതോഷ് സിങ് (152 പന്തില്‍ 58), ശശാങ്ക് സിങ് (107 പന്തില്‍ 82) എന്നിവരും നിര്‍ണായകമായി. ഏഴ്‌ താരങ്ങള്‍ക്ക് ഒരക്കം കടക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ മറുപടിക്ക് ഇറങ്ങിയ അസം 159 റണ്‍സില്‍ തീര്‍ന്നു. അര്‍ധ സെഞ്ചുറി നേടിയ ഡെനിഷ് ദാസിന് (108 പന്തില്‍ 52) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. 29 പന്തുകളില്‍ നിന്നും എട്ട് റണ്‍സ് മാത്രമായിരുന്നു റിയാന്‍ പരാഗിന്‍റെ സമ്പാദ്യം. 168 റണ്‍സിന്‍റെ ലീഡ് വഴങ്ങിയതോടെ അസമിന് ഫോളോ ഓണ്‍ നേരിടേണ്ടിയും വന്നു.

ALSO READ: അഫ്‌ഗാനെതിരെ രാഹുലിനെ പുറത്തിരുത്തിയത് സഞ്‌ജുവിന് ഗുണം ചെയ്യും ; കാരണമറിയാം

ആദ്യ ഇന്നിങ്‌സിന് സമാനമായി കൂട്ടത്തര്‍ച്ചയായിരുന്നു ടീമിന് നേരിടേണ്ടി വന്നത്. എന്നാല്‍ ഒരറ്റത്ത് റിയാന്‍ വെടിക്കെട്ടു നടത്തിയതോടെ 254 റണ്‍സിലേക്ക് എത്താന്‍ അസമിന് കഴിഞ്ഞു. ഏഴ്‌ താരങ്ങള്‍ക്ക് ഒരക്കം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. വിജയ ലക്ഷ്യമായ 87 റണ്‍സിലേക്ക് ഛത്തീസ്‌ഗഢ്‌ അനായാസം ബാറ്റ് വീശുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.