ലണ്ടന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് കോവിഡ് മുക്തനായി. രോഗമുക്തനായതോടെ പന്ത് ഡർഹാമിലുള്ള ഇന്ത്യൻ ടീമിനൊപ്പം ബയോ ബബിളിൽ ചേർന്നു. ബി.സി.സി.ഐയാണ് ട്വിറ്ററിലൂടെ റിഷഭ് പന്ത് തിരിച്ചെത്തിയ കാര്യം അറിയിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്കായെത്തിയ താരത്തിന് ജൂലൈ എട്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പന്ത് ഐസൊലേഷനിലായിരുന്നു. കൊവിഡ് ബാധിച്ചത് കാരണം താരത്തിന് സന്നാഹ മത്സരം നഷ്ടമായിരുന്നു.
-
Hello @RishabhPant17, great to have you back 😀#TeamIndia pic.twitter.com/aHYcRfhsLy
— BCCI (@BCCI) July 21, 2021 " class="align-text-top noRightClick twitterSection" data="
">Hello @RishabhPant17, great to have you back 😀#TeamIndia pic.twitter.com/aHYcRfhsLy
— BCCI (@BCCI) July 21, 2021Hello @RishabhPant17, great to have you back 😀#TeamIndia pic.twitter.com/aHYcRfhsLy
— BCCI (@BCCI) July 21, 2021
ALSO READ: റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗ ഭീതിയിൽ ഇന്ത്യൻ ക്യാമ്പ്
യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ ചില സുഹൃത്തക്കളോടൊപ്പം പന്ത് പോയതിന്‍റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. താരത്തിന് കൊവിഡ് ബാധിച്ചത് ഇവിടെ നിന്നാണെന്ന തരത്തിൽ ധാരാളം ആരോപണങ്ങളും ഉയർന്നിരുന്നു.