ETV Bharat / sports

ആരാധകരേ നന്ദി, തിരിച്ചെത്താനൊരുങ്ങി റിഷഭ് പന്ത്: ആവേശത്തില്‍ ക്രിക്കറ്റ് ലോകം

Rishabh Pant On fitness: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ 100 ശതമാനം ഫിറ്റ്‌നസിലേക്ക് എത്താനുള്ള ശ്രമത്തിലെന്ന് റിഷഭ്‌ പന്ത്.

Rishabh Pant  Rishabh Pant Updates  Rishabh Pant On fitness  Delhi Capitals  IPL 2024  റിഷഭ്‌ പന്ത്  റിഷഭ്‌ പന്ത് ഫിറ്റ്‌നസ്  റിഷഭ്‌ പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍  ഐപിഎല്‍ 2024  ഐപിഎല്‍ ലേലം 2024 റിഷഭ്‌ പന്ത്
Rishabh Pant On fitness Delhi Capitals IPL 2024
author img

By ETV Bharat Kerala Team

Published : Dec 19, 2023, 1:10 PM IST

ദുബായ്‌: ക്രിക്കറ്റ് ലോകത്തേക്കുള്ള തിരിച്ചുവരവിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് റിഷഭ്‌ പന്ത്. കഴിഞ്ഞ വര്‍ഷം (2022) അവസാനത്തില്‍ ഉണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും പൂര്‍ണമായും പന്ത് വിട്ട് നില്‍ക്കുകയായിരുന്നു. ഐപിഎല്‍ 2024-ല്‍ (IPL 2024) ഡല്‍ഹി ക്യാപിറ്റല്‍സിനായി 26-കാരന്‍ കളിക്കുമെന്നാണ് നിലവിലെ വിവരം. (Rishabh Pant Updates).

ഇപ്പോഴിതാ തന്‍റെ ഫിറ്റ്‌നസിക്കുറിച്ചും തിരിച്ചുവരിവനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് റിഷഭ്‌ പന്ത്. (Rishabh Pant On fitness). "കുറച്ച് മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതായി എനിക്ക് തോന്നുന്നു. 100 ശതമാനവും ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.

ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അതിന് കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ" പന്ത് പറഞ്ഞു. തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് (Rishabh Pant Delhi Capitals Video) പുറത്ത് വിട്ട വീഡിയോയിലാണ് പന്ത് ഇതേക്കുറിച്ച് സംസാരിച്ചിരിക്കുന്നത്.

അപകടത്തിന് ശേഷം ആരാധകര്‍ കാണിച്ച സ്നേഹവും കരുതലും തന്നെ ഏറെ സ്പർശിച്ചതായും താരം കൂട്ടിച്ചേര്‍ത്തു. "ഇത് ശരിക്കും അതിശയകരമാണ്, കാരണം ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ഞങ്ങളെ ആരും സ്‌നേഹിക്കുന്നില്ലെന്നാണ് തോന്നാറുള്ളത്.

ALSO READ: 'ഓസീസിനെ അവരുടെ മണ്ണില്‍ വെല്ലുവിളിക്കാനുള്ള മികവ് നിലവില്‍ ഒരേയൊരു ടീമിനുമാത്രം' ; വിലയിരുത്തലുമായി മൈക്കല്‍ വോണ്‍

കാരണം എപ്പോഴും വളരെയധികം സമ്മർദമാണുണ്ടാവാറുള്ളത്. കടന്ന് പോകേണ്ടി വന്നത് ഏറെ പ്രയാസകരമായ സമയത്തിലൂടെയായിരുന്നു. പക്ഷെ, ആളുകൾ എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഇക്കാലയളവില്‍ ഞാൻ മനസിലാക്കി.

ALSO READ: 'ഹാർദിക് റിസൾട്ട് ഉണ്ടാക്കിയിട്ടുണ്ട്.. രണ്ട് വർഷമായി രോഹിതിന് അത് കഴിയുന്നില്ല'...വിമർശനങ്ങൾക്കിടെ ഗവാസ്‌കർ പറയുന്നു

അപകടത്തിന് ശേഷം അവര്‍ നല്‍കിയ പരിഗണന ഏറെ ഹൃദയംഗമമായിരുന്നു. തിരിച്ച് വരവിന് അതെന്ന ഏറെ സഹായിച്ചിട്ടുണ്ട്. നിങ്ങൾ വളരെ കഠിനമായ ഒരു സമയത്തിലൂടെ കടന്നുപോകുമ്പോൾ അല്ലെങ്കിൽ അത്തരത്തില്‍ എന്തെങ്കിലും നേരിടേണ്ടി വരുമ്പോള്‍ ശാരീരികമായി മാത്രമല്ല, മാനസികമായുള്ള പിന്തുണയും ഏറെ ആവശ്യമാണ്. ചുറ്റുമുള്ള ആളുകള്‍ നല്‍കുന്ന പരിഗണനയ്‌ക്കും സ്നേഹത്തിനും ശരിക്കും ഏറെ അര്‍ഥമുണ്ട്. തിരിച്ചുവരവിന് അതു നല്‍കുന്ന ഊര്‍ജം ചെറുതൊന്നുമല്ല."- റിഷഭ്‌ പന്ത് പറഞ്ഞു.

ALSO READ: സൂര്യ, ബുംറ, ഒടുവിലിതാ ചാഹലും...അണയാതെ ആരാധക രോഷം...രോഹിതിനൊപ്പമെന്ന് വ്യക്തമാക്കി കൂടുതല്‍ പേർ

ഐപിഎല്‍ 2024-ന്‍റെ മുന്നോടിയായുള്ള താര ലേലത്തിനായി (IPL Auction 2024) നിലവില്‍ ദുബായിലാണ് പന്തുള്ളത്. താരത്തിന്‍റെ അഭാവത്തില്‍ ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ ഡേവിഡ് വാര്‍ണര്‍ക്ക് കീഴിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് കളിച്ചത്. എന്നാല്‍ തീര്‍ത്തും നിറം മങ്ങിയ ടീമിന് ഒമ്പതാമതാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഇതോടെ പുതിയ സീസണില്‍ മിന്നും പ്രകടനമാണ് റിഷഭ്‌ പന്തും ഡല്‍ഹിയും ലക്ഷ്യം വയ്‌ക്കുന്നത്.

ALSO READ: മൗനമോ ഹിറ്റ്‌മാന്‍റെ മറുപടി, ഇത്ര 'ചീപ്പാണോ' മുംബൈ ഇന്ത്യൻസ്...ക്യാപ്റ്റനല്ലാത്ത രോഹിത് മുംബൈയില്‍ എത്രനാൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.