ETV Bharat / sports

റിഷഭ്‌ പന്തിന് വാഹനാപകടത്തില്‍ പരിക്ക്; കാര്‍ കത്തി നശിച്ചു - റിഷഭ്‌ പന്ത് വാഹനാപകടത്തില്‍ പെട്ടു

റിഷഭ്‌ പന്ത് ഓടിച്ചിരുന്ന കാര്‍ റൂർക്കിക്ക് സമീപം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പൊള്ളലേറ്റ റിഷഭ് ആശുപത്രിയില്‍

Rishabh Pant car accident  Rishabh Pant s Car Collides With Divider  Rishabh Pant  Rishabh Pant injury  റിഷഭ്‌ പന്ത്  റിഷഭ്‌ പന്ത് വാഹനാപകടത്തില്‍ പെട്ടു  റിഷഭ്‌ പന്തിന് പരിക്ക്
റിഷഭ്‌ പന്തിന് വാഹനാപകടത്തില്‍ പരിക്ക്; കാര്‍ കത്തി നശിച്ചു
author img

By

Published : Dec 30, 2022, 9:17 AM IST

Updated : Dec 31, 2022, 11:42 AM IST

ഡെറാഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ്‌ പന്തിന് വാഹനാപകടത്തിൽ പരിക്ക്. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്.

പന്ത് തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നാണ് പ്രാഥമികമായ വിവരം. തീ പിടിച്ച കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടസമയത്ത് കാറിൽ പന്ത് തനിച്ചായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ സ്ഥിരീകരിച്ചു.

അപകടത്തിൽ പന്തിന്‍റെ തലയ്ക്കും കാൽമുട്ടിനും കണങ്കാലിനും പരിക്കേറ്റിട്ടുണ്ട്. കാലിന് പൊട്ടലുണ്ടാവാന്‍ സാധ്യതയുണ്ടെന്നും താരത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും ഡിജിപി പറഞ്ഞു. തീപിടിച്ചതിനെ തുടർന്ന് വാഹനത്തിന്‍റെ ചില്ലുകൾ തകർത്ത് പന്ത് രക്ഷപ്പെടാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Last Updated : Dec 31, 2022, 11:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.