ETV Bharat / sports

Rinku Singh Watched Jawan At Theater : ഷാരൂഖിന്‍റെ 'ജവാന്‍' കാണാന്‍ റിങ്കു സിങ്, ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം - റിങ്കു സിങ് ഷാരൂഖ് ഖാന്‍

Rinku Singh Watching Jawan: ഷാരൂഖ് ഖാന്‍ സഹ ഉടമയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അംഗമാണ് റിങ്കു സിങ്

Jawan  Rinku Singh  Rinku Singh Watched Jawan  Shah Rukh Khan  Rinku Singh Watched Jawan Movie  Jawan Box Office Collection  Jawan World Wide Collection  ജവാന്‍  ജവാന്‍ സിനിമ  ഷാരൂഖ് ഖാന്‍  റിങ്കു സിങ്  റിങ്കു സിങ് ഷാരൂഖ് ഖാന്‍  റിങ്കു സിങ് ജവാന്‍
Rinku Singh Watched Jawan at Theater
author img

By ETV Bharat Kerala Team

Published : Sep 8, 2023, 1:19 PM IST

'ജവാന്‍' (Jawan Movie) ആവേശത്തിലാണ് ലോകമൊട്ടാകെയുള്ള ഷാരൂഖ് ഖാന്‍ (Shah Rukh Khan) ആരാധകര്‍. കഴിഞ്ഞ ദിവസം ചിത്രം ബിഗ്‌ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടങ്ങിയത് മുതല്‍ അറ്റ്ലി (Atlee) ചിത്രത്തിലെ കിങ് ഖാന്‍റെ അഴിഞ്ഞാട്ടം കാണാന്‍ തിയേറ്ററുകളിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ തന്നെ നിരവധി പ്രമുഖരും ഷാരൂഖ് ചിത്രം കണ്ട് ആസ്വദിക്കാനായി തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങും റിലീസ് ദിനത്തില്‍ തന്നെ തന്‍റെ പ്രിയ താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കാണാന്‍ തിയേറ്ററിലേക്ക് എത്തിയിരുന്നു (Rinku Singh Watched Jawan At Theater). തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ട ഫോട്ടോകളിലൂടെയാണ് റിങ്കു ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ജവാന്‍ പോസ്റ്ററിനൊപ്പം താന്‍ നില്‍ക്കുന്നതും, ചിത്രം കാണുന്നതുമായ രണ്ട് ഫോട്ടോകളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി റിങ്കു പങ്കുവച്ചിരിക്കുന്നത്.

ഐപിഎല്‍ (IPL) ക്രിക്കറ്റില്‍ ഷാരൂഖ് ഖാന്‍ സഹ ഉടമയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ടീം അംഗമാണ് റിങ്കു സിങ്. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലെ മിന്നും പ്രകടനത്തിന് ഷാരൂഖ് റിങ്കുവിനെ അഭിനന്ദിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ അവസാന ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തി കൊല്‍ക്കത്തയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കാന്‍ റിങ്കുവിന് സാധിച്ചിരുന്നു.

Also Read : IPL 2023 | താരം റിങ്കു സിങ് തന്നെ, 'അവൻ എന്‍റെ കുഞ്ഞെന്ന്' ഷാരൂഖ്, പിന്നാലെ പത്താന്‍ പോസ്റ്ററിലും

ഈ മത്സരത്തിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ റിങ്കുവിനെ പ്രശംസിച്ച് എത്തിയത്. അന്ന്, തന്‍റെ ചിത്രമായ 'പഠാന്‍റെ' പോസ്റ്ററില്‍ റിങ്കുവിന്‍റെ മുഖം എഡിറ്റ് ചെയ്‌ത് ചേര്‍ത്ത ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു ഷാരൂഖ് ഖാന്‍റെ പ്രശംസ. ഇതേസമയം, കൊല്‍ക്കത്തന്‍ നായകന്‍ നിതീഷ് റാണ ഷാരൂഖ് ഖാന്‍ റിങ്കുവിനെ 'മേരെ ബച്ച' എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരുന്നു. ഐപിഎല്ലിലെ റിങ്കുവിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ഈ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്‌തിരുന്നു.

Also Read : Shah Rukh Khan Jawan Theater Response: ബോക്‌സ് ഓഫിസ് കീഴടക്കിയോ കിംഗ് ഖാന്‍റെ 'ജവാൻ'?; പ്രേക്ഷക പ്രതികരണം അറിയാം...

ബോക്‌സ് ഓഫിസില്‍ 'ജവാന്‍' തരംഗം : വമ്പന്‍ ജയമായ ഷാരൂഖ് ചിത്രം പഠാന് ശേഷം തിയേറ്ററുകളില്‍ എത്തിയ 'ജവാന്‍' ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 75 കോടിയിലധികം രൂപ കലക്‌ട് ചെയ്‌തു എന്നാണ് റിപ്പോര്‍ട്ടുകള്‍ (Jawan Box Office Collection In Day 1). വേള്‍ഡ് വൈഡ് റിലീസ് ചെയ്‌ത ചിത്രത്തിന് ആകെ 150 കോടിയിലധികം രൂപയാണ് ഒന്നാം ദിനത്തില്‍ കലക്‌ട് ചെയ്യാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് (Jawan World Wide Collection).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.