ETV Bharat / sports

രവീന്ദ്ര ജഡേജയ്‌ക്ക് പരിക്ക്; ഇന്ത്യയ്‌ക്ക് തിരിച്ചടി

ഹെഡിങ്‌ലേയില്‍ രണ്ടാം ദിനം ഫീല്‍ഡിങ്ങിനിടെ പരിക്കിനെ തുടര്‍ന്ന് താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

Ravindra Jadeja  knee injury  ഇന്ത്യ-ഇംഗ്ലണ്ട്  രവീന്ദ്ര ജഡേജ  Ravichandran Ashwin  രവീന്ദ്ര ജഡേജ
രവീന്ദ്ര ജഡേജയ്‌ക്ക് പരിക്ക്; ഇന്ത്യയ്‌ക്ക് തിരിച്ചടി
author img

By

Published : Aug 29, 2021, 1:45 PM IST

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്‌ക്ക് തിരിച്ചടി. ഹെഡിങ്‌ലേയിലെ മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ രവീന്ദ്ര ജഡേജയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹെഡിങ്‌ലേയില്‍ രണ്ടാം ദിനം ഫീല്‍ഡിങ്ങിനിടെ പരിക്കിനെ തുടര്‍ന്ന് താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം ജഡേജ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

'എത്തിപ്പെടാന്‍ ആഗ്രഹിക്കാത്ത സ്ഥലം' എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമിലാണ് ജഡേജ ചിത്രം പങ്കുവെച്ചത്. അതേസമയം ജഡേജയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

also read: മെസിക്ക് ഇന്ന് അരങ്ങേറ്റം ?; പൊച്ചെറ്റീനോയുടെ സൂചനയില്‍ പ്രതീക്ഷ വച്ച് ആരാധകര്‍

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്ന് മത്സരങ്ങിലും കളിച്ച ജഡേജയ്‌ക്ക് ഹെഡിങ്‌ലേയില്‍ മാത്രമാണ് വിക്കറ്റ് ലഭിച്ചത്. രണ്ട് വിക്കറ്റുകളായിരുന്നു താരം നേടിയത്. മത്സരത്തില്‍ ഇന്നിങ്‌സിനും 76 റണ്‍സിനും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.

ഇതോടെ 1-1ന് പരമ്പര സമനിലയിലായി. അതേസമയം സെപ്റ്റംബര്‍ രണ്ടിന് ഓവലിലാണ് നാലാം മത്സരം നടക്കുക. സ്ലോ ബോളുകളെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ഓഫ്‌ സ്പിന്നര്‍ അശ്വിന് സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.