ദുബായ്: ഏഷ്യ കപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ദുബായില്‍ ഇന്നലെ (31.08.2022) ഹോങ്കോങ്ങിനെതിരെ നടന്ന മത്സരത്തിനിടെയാണ് ജഡേജ നേട്ടത്തിലേക്ക് എത്തിയത്. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍റെ (22 വിക്കറ്റ്) പേരിലുണ്ടായിരുന്ന റെക്കോഡാണ് ജഡേജ സ്വന്തമാക്കിയത്.
-
One for history to remember! Magical Triwizard’s feat of most wickets in Asia Cup for 🇮🇳👏#AsiaCup2022 #WhistlePodu #Yellove 🦁💛 @imjadeja pic.twitter.com/lQcgrj5Cnu
— Chennai Super Kings (@ChennaiIPL) September 1, 2022 " class="align-text-top noRightClick twitterSection" data="
">One for history to remember! Magical Triwizard’s feat of most wickets in Asia Cup for 🇮🇳👏#AsiaCup2022 #WhistlePodu #Yellove 🦁💛 @imjadeja pic.twitter.com/lQcgrj5Cnu
— Chennai Super Kings (@ChennaiIPL) September 1, 2022One for history to remember! Magical Triwizard’s feat of most wickets in Asia Cup for 🇮🇳👏#AsiaCup2022 #WhistlePodu #Yellove 🦁💛 @imjadeja pic.twitter.com/lQcgrj5Cnu
— Chennai Super Kings (@ChennaiIPL) September 1, 2022
2010 - 2022 കാലയളവില്‍ ഇതുവരെ 23 വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. 2010-ല്‍ കളിച്ച ആദ്യ ഏഷ്യ കപ്പില്‍ ജഡേജ നാല് വിക്കറ്റാണ് നേടിയത്. 2012-ല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. തുടര്‍ന്ന് 2014-ല്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഏഴ് വിക്കറ്റാണ് ജഡേജ നേടിയത്.
2016-ല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ജഡേജ 2018-ല്‍ ഏഴ് വിക്കറ്റ് പ്രകടനവുമായി ഇന്ത്യയുടെ ഏഷ്യ കപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. നിലവിലെ ടൂര്‍ണമെന്‍റിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റാണ് ജഡേജ നേടിയത്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ നാലോവറില്‍ 15 റണ്‍സ് വഴങ്ങിയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഹോങ്കോങ്ങ് ടോപ് സ്‌കോറായ ബാബാര്‍ ഹയാത്തിനെയാണ് ജഡേജ പവലിയനിലേക്ക് മടക്കിയത്.