ETV Bharat / sports

'കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന അലസന്മാർക്ക് മറ്റൊന്നും ചെയ്യാനില്ല'; ട്രോളുകൾക്കെതിരെ പ്രതികരിച്ച് ജഡേജ

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റുകൾ നേടി ജഡേജ തന്‍റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു.

രവീന്ദ്ര ജഡേജ  ജഡേജ  ബോർഡർ ഗവാസ്‌കർ ട്രോഫി  മീമുകൾക്കെതിരെ പ്രതികരിച്ച് ജഡേജ  ട്രോളുകൾക്കെതിരെ പ്രതികരിച്ച് ജഡേജ  Ravindra Jadeja about Trolls against him
ട്രോളുകൾക്കെതിരെ പ്രതികരിച്ച് ജഡേജ
author img

By

Published : Feb 16, 2023, 10:54 PM IST

ന്യൂഡൽഹി: നാഗ്‌പൂരിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ മത്സരത്തിലൂടെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ഉജ്ജ്വല തിരിച്ചുവരവാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ നടത്തിയത്. പരിക്കിനെത്തുടർന്ന് മാസങ്ങളോളം ഇന്ത്യൻ ടീമിന് പുറത്തായിരുന്ന താരം മത്സരത്തിൽ ഏഴ് വിക്കറ്റുകൾ നേടി പ്ലെയർ ഓഫ്‌ ദ മാച്ച് പുരസ്‌കാരത്തോടെയാണ് തന്‍റെ മടങ്ങിവരവ് ആഘോഷമാക്കിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന അലസൻമാർക്ക് മറ്റൊന്നും ചെയ്യാനില്ലെന്നും അവർ മനസിൽ വരുന്നതെന്തും വിളിച്ചു പറയുമെന്നുമാണ് താരം പ്രതികരിച്ചത്.

'ഞാൻ മികച്ച പ്രകടനം പുറത്തെടുക്കാത്ത ദിവസങ്ങളിൽ അവർ എന്ന പേര് വിളിച്ച് ട്രോളാൻ തുടങ്ങുന്നു. ഈ നിലയിലെത്താൻ ഞാൻ എത്രമാത്രം കഠിനാധ്വാനം ചെയ്‌തുവെന്ന് അറിയതെയാണ് അവർ കാര്യങ്ങൾ പറയുന്നത്. ചെറുതും വലുതുമായ ഒട്ടേറെ പോരാട്ടങ്ങളും ത്യാഗങ്ങളും ചെയ്‌താണ് ഞാൻ ഈ നിലയിൽ എത്തിയത്. ജഡേജ വ്യക്‌തമാക്കി.

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്ന അലസന്മാർക്ക് ഒന്നും ചെയ്യാനില്ല. അവർ ഇരുന്ന് മീമുകൾ ഉണ്ടാക്കുകയും അവരുടെ മനസിൽ വരുന്നതെന്തും എഴുതുകയും ചെയ്യുന്നു. സത്യം പറഞ്ഞാൻ ആ കാര്യങ്ങൾ എനിക്ക് പ്രശ്‌നമല്ല. പ്രശ്‌മായിരുന്നെങ്കിൽ ഞാൻ ഈ നിലയിൽ എത്തില്ലായിരുന്നു. ഇവിടെ വരെയെത്താൻ ഞാൻ എന്താണ് ചെയ്‌തതെന്ന് അവർക്കറിയില്ല.

അവൻ ഐപിഎൽ കളിച്ച് ഇത്രയും പണം സമ്പാദിക്കുന്നു എന്നാണ് അവർ പറയുന്നത്. എന്നാൽ ഐപിഎല്ലിലേക്ക് അവർ തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ മുഖം കണ്ടിട്ടല്ല എന്നവർ മനസിലാക്കുന്നില്ല. ജഡേജ കൂട്ടിച്ചേർത്തു. നീണ്ട നാളത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിൽ തിരിച്ചെത്തിയ ജഡേജ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സിൽ തന്നെ അഞ്ച് വിക്കറ്റുകളും അർധ സെഞ്ച്വറിയും (70) സ്വന്തമാക്കാൻ ജഡേജയ്‌ക്കായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റുകൾ കൂടി വീഴ്‌ത്തിയ താരം ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. മത്സരത്തിലെ മികച്ച പ്രകടത്തിന്‍റെ ഫലമായി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ 16-ാം സ്ഥാനത്തേക്കുയരാനും ജഡേജക്കായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.