മുംബൈ: വാങ്കഡെ ടെസ്‌റ്റില്‍ ഇന്ത്യയുടെ 10 വിക്കറ്റും വീഴ്‌ത്തി ചരിത്ര നേട്ടമാണ് കിവീസ് സ്‌പിന്നര്‍ അജാസ് പട്ടേല്‍. ടെസ്റ്റിന്‍റെ ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടമാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ അജാസ് സ്വന്തമാക്കിയത്. 12 മെയ്ഡനുകളടക്കം 47.5 ഓവറില്‍ 119 റണ്‍സ് വിട്ടുനല്‍കിയാണ് താരത്തിന്‍റെ നേട്ടം.
ഇംഗ്ലണ്ടിന്‍റെ ജിം ലേക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവര്‍ മാത്രമാണ് അജാസിന് മുന്നെ ഈ നേട്ടം കൈവരിച്ചത്. താരത്തെ അഭിനന്ദിച്ച് അനില്‍ കുംബ്ലെയടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.
-
Incredible achievement as Ajaz Patel picks up all 10 wickets in the 1st innings of the 2nd Test.
— BCCI (@BCCI) December 4, 2021 " class="align-text-top noRightClick twitterSection" data="
He becomes the third bowler in the history of Test cricket to achieve this feat.#INDvNZ @Paytm pic.twitter.com/5iOsMVEuWq
">Incredible achievement as Ajaz Patel picks up all 10 wickets in the 1st innings of the 2nd Test.
— BCCI (@BCCI) December 4, 2021
He becomes the third bowler in the history of Test cricket to achieve this feat.#INDvNZ @Paytm pic.twitter.com/5iOsMVEuWqIncredible achievement as Ajaz Patel picks up all 10 wickets in the 1st innings of the 2nd Test.
— BCCI (@BCCI) December 4, 2021
He becomes the third bowler in the history of Test cricket to achieve this feat.#INDvNZ @Paytm pic.twitter.com/5iOsMVEuWq
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍റെ പ്രവര്‍ത്തിയാണ്. ഇന്ത്യയെ പുറത്താക്കി പവനിയനിലേക്ക് മടങ്ങിയ അജാസിനെ ഡ്രസിങ് റൂമിലിരുന്ന അശ്വിന്‍ കയ്യടിയോടെയാണ് വരവേറ്റത്.
also read: 'ഷാറൂഖ് ശകാരിച്ചു'; ഐപിഎല്‍ അനുഭവം വെളിപ്പെടുത്തി ജൂഹി ചൗള
ഇതോടെ അശ്വിന്‍റെ 'സ്‌പോര്‍ട്‌സ്മാന്‍' സ്പിരിറ്റിനും കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ബിസിസിഐയുടെ ഓദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലടക്കം ഇതിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.