ETV Bharat / sports

'വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കേണ്ട', ദ്രാവിഡിന്‍റെ നിലപാടിനോട് യോജിച്ച് മുന്‍ താരങ്ങളും - വിദേശ ക്രിക്കറ്റ് ലീഗ്

വിദേശ ലീഗുകളില്‍ കളിക്കാത്തത് ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി രവി ശാസ്ത്രി, സഹീര്‍ ഖാന്‍ എന്നിവര്‍ രംഗത്തെത്തിയത്.

overseas leagues  indian players playing overseas leagues  Ravi shastri  zaheer khan  വിദേശ ലീഗ്  രവി ശാസ്ത്രി  സഹീര്‍ ഖാന്‍  ആഭ്യന്തര ക്രിക്കറ്റ്  വിദേശ ക്രിക്കറ്റ് ലീഗ്
'വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കേണ്ട', ദ്രാവിഡിന്‍റെ നിലപാടിനോട് യോജിച്ച് മുന്‍ താരങ്ങളും
author img

By

Published : Nov 18, 2022, 12:24 PM IST

മുംബൈ: വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കേണ്ടെന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നിലപാടിനോട് യോജിച്ച് മുന്‍താരങ്ങളായ രവിശാസ്ത്രിയും സഹീര്‍ ഖാനും. ആഭ്യന്തര ക്രിക്കറ്റില്‍ ഉള്‍പ്പടെ മികച്ച അടിത്തറയാണ് ഇവിടെയുള്ളതെന്നും ഇന്ത്യന്‍ താരങ്ങള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നുമായിരുന്നു ഇരുവരുടെയും അഭിപ്രായം. മറ്റ് വിദേശ ലീഗുകളില്‍ കളിക്കാത്തത് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായെന്ന അഭിപ്രായം മുന്‍താരങ്ങള്‍ ഉള്‍പ്പടെ ഉന്നയിച്ച സാഹചര്യത്തിലാണ് ഇരുവരുടെയും പ്രതികരണം.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒരുപാട് മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ തന്നെ അക്കാര്യം മനസിലാകും. കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ എ ടീമിന്‍റെ പര്യടനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

കൂടാതെ ഐപിഎല്ലും താരങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്. ഭാവിയില്‍ ഒരുപക്ഷേ ഒരേ സമയം രണ്ട് ടീമുകളെ കളിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കും. അതുകൊണ്ട് തന്നെ നമുക്ക് ലഭ്യമാകുന്ന കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നതാകും ഉചിതം', ശാസ്ത്രി പറഞ്ഞു.

ഒരു പ്രത്യേക ടൂര്‍ണമെന്‍റില്‍ കളിക്കാര്‍ പോയി കളിക്കുന്നതിന് ഇപ്പോള്‍ പ്രത്യേക കാരണങ്ങളൊന്നും കാണുന്നില്ല. നമുക്ക് ഇപ്പോള്‍ ആഭ്യന്തരമായി ഉള്ളത് ശക്തമായ ഒരു ഘടനയാണ്. പിന്നെ എന്തിനാണ് നമ്മള്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത്.

മികച്ച താരങ്ങളെ സൃഷ്‌ടിക്കാന്‍ ഇപ്പോള്‍ തന്നെ ഒട്ടനവധി മാര്‍ഗങ്ങളുണ്ട്. അവ ഉപയോഗപ്പെടുത്തി ബാക്ക് അപ്പ് കളിക്കാരെ കൂടി വളര്‍ത്തിയെടുക്കുകയാണ് വേണ്ടത് എന്ന് സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.