ETV Bharat / sports

Ranji Trophy | രഞ്ജി ട്രോഫി ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് നീട്ടി - രഞ്ജി ട്രോഫി ടൂർണമെന്‍റ് 2022

കേണൽ സികെ നായിഡു ട്രോഫി, സീനിയർ വനിതകളുടെ ടി20 ലീഗ് തുടങ്ങിയ മത്സരങ്ങളും മാറ്റിവച്ചിട്ടുണ്ട്

Ranji Trophy 2022  Ranji Trophy Postponed Due To Surge In COVID Cases  രഞ്ജി ട്രോഫി ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് നീട്ടി  രഞ്ജി ട്രോഫി ടൂർണമെന്‍റ് 2022  രഞ്ജി ട്രോഫി മാറ്റിവെച്ചു
Ranji Trophy: കൊവിഡ് വ്യാപനം; രഞ്ജി ട്രോഫി ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് നീട്ടി
author img

By

Published : Jan 5, 2022, 9:27 AM IST

മുംബൈ : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. ഈ മാസം 13 മുതലായിരുന്നു മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. രഞ്ജി ട്രോഫിക്ക് പുറമേ കേണൽ സികെ നായിഡു ട്രോഫി, സീനിയർ വനിതകളുടെ ടി20 ലീഗ് തുടങ്ങിയ മത്സരങ്ങളും ബിസിസിഐ മാറ്റിവച്ചിട്ടുണ്ട്.

താരങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം നൽകുന്നതെന്നും രാജ്യത്ത് വീണ്ടും കൊവിഡ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ മൂന്ന് ടൂർണമെന്‍റുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടിവയ്‌ക്കുകയാണെന്നും ബിസിസിഐ പ്രസിഡന്‍റ് ജയ്‌ ഷാ അറിയിച്ചു. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് മത്സരത്തിന്‍റെ പുതുക്കിയ തിയ്യതികള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: IND vs SA : ഇന്ത്യ ലീഡ് തിരിച്ച് പിടിച്ചു; രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഓപ്പണര്‍മാര്‍ പുറത്ത്

ടൂർണമെന്‍റിന് വേദിയാകുന്ന മുംബൈ, കൊൽക്കത്ത, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങളിൽ കൊവിഡ് മൂന്നാം തരംഗം പിടിമുറുക്കുന്ന സാഹചര്യത്തിലാണ് മത്സരം നീട്ടിവയ്‌ക്കാൻ ബിസിസിഐ നിർബന്ധിതരായത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങൾ കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.