ബെംഗളൂരു: രഞ്‌ജി ട്രോഫി ക്രിക്കറ്റ് കലാശ പോരാട്ടത്തിൽ മധ്യപ്രദേശിനെതിരെ മുംബൈ ആദ്യ ദിനം ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ 90 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 248 എന്ന നിലയിലാണ് മുംബൈ. 40 റൺസുമായി സർഫറാസും 12 റൺസെടുത്ത ഷാംസ് മലാനിയുമാണ് ക്രീസില്‍.
-
Saransh Jain & Anubhav Agarwal scalped 2 wickets each while @ybj_19 scored 78 on Day 1 of the @Paytm #RanjiTrophy #Final between Madhya Pradesh and Mumbai. 👍 👍 #MPvMUM
— BCCI Domestic (@BCCIdomestic) June 22, 2022 " class="align-text-top noRightClick twitterSection" data="
Watch the highlights 🎥 🔽https://t.co/qVVecmv99F pic.twitter.com/kvPXsazuPH
">Saransh Jain & Anubhav Agarwal scalped 2 wickets each while @ybj_19 scored 78 on Day 1 of the @Paytm #RanjiTrophy #Final between Madhya Pradesh and Mumbai. 👍 👍 #MPvMUM
— BCCI Domestic (@BCCIdomestic) June 22, 2022
Watch the highlights 🎥 🔽https://t.co/qVVecmv99F pic.twitter.com/kvPXsazuPHSaransh Jain & Anubhav Agarwal scalped 2 wickets each while @ybj_19 scored 78 on Day 1 of the @Paytm #RanjiTrophy #Final between Madhya Pradesh and Mumbai. 👍 👍 #MPvMUM
— BCCI Domestic (@BCCIdomestic) June 22, 2022
Watch the highlights 🎥 🔽https://t.co/qVVecmv99F pic.twitter.com/kvPXsazuPH
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. മിന്നും ഫോമിലുള്ള യശസ്വി ജെയ്‌സ്വാളും പൃഥ്വി ഷായും ചേര്‍ന്ന് ആദ്യ വിക്കറ്റിൽ 87 റൺസാണ് കൂട്ടിച്ചേർത്തത്. 47 റൺസ് നേടിയ പൃഥ്വി ഷായെ അനുഭവ് അഗര്‍വാള്‍ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്. പിന്നാലെ എത്തിയ അര്‍മാന്‍ ജാഫറും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അധിക നേരം പിടിച്ചുനില്‍ക്കാനായില്ല.
ടീം സ്‌കോര്‍ 120 ല്‍ നില്‍ക്കുമ്പോള്‍ 26 റണ്‍സെടുത്ത അര്‍മാനെ കുമാര്‍ കാര്‍ത്തികേയ മടക്കി. നാലാമനായി എത്തിയ സുവേദ് പര്‍ക്കറെ നിലയുറപ്പിക്കും മുന്‍പ് സരന്‍ഷ് ജൈന്‍ മടക്കിയതോടെ മുംബൈ 50.1 ഓവറില്‍ 147-3 എന്ന നിലയിലേക്ക് വീണു. മുംബൈ ഒന്നു പകച്ചെങ്കിലും ജെയ്‌സ്വാളും സര്‍ഫറാസ് ഖാനും ചേര്‍ന്ന് ടീമിനെ നയിച്ചു.
വ്യക്തിഗത സ്‌കോര്‍ 78 ല്‍ നില്‍ക്കെ ജെയ്‌സ്വാളിനെ അനുഭവ് അഗര്‍വാള്‍ മടക്കി. 168 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സുമടക്കമാണ് ജെയ്‌സ്വാൾ 78 റൺസ് നേടിയത്. പിന്നീട് എത്തിയ വിക്കറ്റ് കീപ്പർ ഹാർദിക് തമോർ 24 റണ്‍സുമായി മടങ്ങി. മധ്യപ്രദേശിനായി അനുഭവ് അഗർവാളും സരാംന്‍ഷ് ജയ്‌നും രണ്ട് വീതം വിക്കറ്റ് നേടി.