ETV Bharat / sports

പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും റമീസ് രാജ പുറത്തേക്ക് - Ramiz Raja PBC

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാക് ടീം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് റമീസ് രാജയെ പുറത്താക്കാൻ തീരുമാനമായതെന്നാണ് റിപ്പോർട്ട്

റമീസ് രാജ പുറത്ത്  പിസിബി ചെയര്‍മാന്‍  റമീസ് രാജ  പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്  PBC  Ramiz Raja  Ramiz Raja PBC  RAMIZ RAJA REMOVED AS PCB CHAIRMAN
പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും റമീസ് രാജ പുറത്തേക്ക്
author img

By

Published : Dec 22, 2022, 11:04 PM IST

കറാച്ചി: പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും റമീസ് രാജ പുറത്തേക്ക്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രക്ഷാധികാരി കൂടിയായ ഷഹബാസ് ഷെരീഫാണ് റമീസ് രാജയെ പുറത്താക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. റമീസ് രാജയെ പുറത്താക്കിയ സാഹചര്യത്തില്‍ വരുന്ന നാല് മാസത്തേയ്‌ക്ക് നജാം സേത്തിയുടെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിക്കാണ് ബോര്‍ഡിന്‍റെ ചുമതല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാക് ടീം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് റമീസ് രാജയെ പുറത്താക്കിക്കൊണ്ട് പ്രധാനമന്ത്രി വിജ്ഞാപനം പുറത്തിറക്കിയത്. ഇത് മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്. ഇമ്രാന്‍ ഖാന്‍റെ താത്‌പര്യപ്രകാരം കഴിഞ്ഞ വര്‍ഷമാണ് റമീസ് രാജ പിസിബി തലപ്പത്തേക്ക് എത്തിയത്.

മൂന്ന് വര്‍ഷക്കാലയളവിലേക്കായിരുന്നു മുന്‍ പാക് താരം ചെയര്‍മാനായെത്തിയത്. എന്നാല്‍ ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി പദവി നഷ്‌ടപ്പെട്ടതിന് പിന്നാലെ രാജയുടെ സ്ഥാനത്തിനും ഇളക്കം തട്ടിതുടങ്ങിയിരുന്നു. റമീസ് രാജ അധ്യക്ഷനായിരിക്കെ കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ പാകിസ്ഥാന്‍ ഫൈനലിലും സെമിയിലും കളിച്ചിരുന്നു.

കൂടാതെ ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ടീമുകള്‍ ഇടവേളയ്‌ക്ക് ശേഷം പാകിസ്ഥാനില്‍ പര്യടനം നടത്തിയതും റമീസ് രാജ പിസിബി ചെയര്‍മാനായിരുന്നപ്പോഴാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.