ജയ്‌പൂര്‍: ഐപിഎല്ലിന്‍റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളികളടക്കമുള്ള രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് ഞെട്ടല്‍. ടീമിന്‍റെ പുതിയ നായകനായി യുസ്‌വേന്ദ്ര ചാഹലിനെ തെരഞ്ഞെടുത്തുവെന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റാണ് ആരാധകരെ ഞെട്ടിച്ചത്.
-
Congrats Yuzi
— Sanju Samson (@IamSanjuSamson) March 16, 2022 " class="align-text-top noRightClick twitterSection" data="
">Congrats Yuzi
— Sanju Samson (@IamSanjuSamson) March 16, 2022Congrats Yuzi
— Sanju Samson (@IamSanjuSamson) March 16, 2022
ചാഹലിന് ആശംസകളുമായി ട്വീറ്റിന് താഴെ സഞ്ജു സാംസണുമെത്തിയതോടെ സംഭവം സത്യമാണെന്നാണ് ആരാധകരും കരുതിയത്. തുടര്‍ന്ന് സഞ്ജുവിനെ എന്തിന് മാറ്റിയെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്‌തു.
-
It took a tweet from @yuzi_chahal to figure out where Ash was. 😋
— Rajasthan Royals (@rajasthanroyals) March 16, 2022 " class="align-text-top noRightClick twitterSection" data="
Welcome 🏡, @ashwinravi99 💗#RoyalsFamily | #TATAIPL2022 pic.twitter.com/bmCIsbyk9U
">It took a tweet from @yuzi_chahal to figure out where Ash was. 😋
— Rajasthan Royals (@rajasthanroyals) March 16, 2022
Welcome 🏡, @ashwinravi99 💗#RoyalsFamily | #TATAIPL2022 pic.twitter.com/bmCIsbyk9UIt took a tweet from @yuzi_chahal to figure out where Ash was. 😋
— Rajasthan Royals (@rajasthanroyals) March 16, 2022
Welcome 🏡, @ashwinravi99 💗#RoyalsFamily | #TATAIPL2022 pic.twitter.com/bmCIsbyk9U
എല്ലാം ചാഹലിന്‍റെ തമാശകള്‍
എന്നാല്‍ സംഭവം ചാഹലിന്‍റെ ചില തമാശകളാണെന്ന് വൈകാതെയാണ് ആരാധകര്‍ക്ക് പിടികിട്ടിയത്. ഒരു ദിവസത്തേക്ക് ടീമിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് അവസരം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കിട്ടിയ അവസരം മുതലെടുത്ത താരം ആരാധകരെ കുഴപ്പിച്ചത്.
-
10000 Retweets and He will open with @josbuttler uncle 🤣😍 pic.twitter.com/2gjr1GxdWK
— Rajasthan Royals (@rajasthanroyals) March 16, 2022 " class="align-text-top noRightClick twitterSection" data="
">10000 Retweets and He will open with @josbuttler uncle 🤣😍 pic.twitter.com/2gjr1GxdWK
— Rajasthan Royals (@rajasthanroyals) March 16, 202210000 Retweets and He will open with @josbuttler uncle 🤣😍 pic.twitter.com/2gjr1GxdWK
— Rajasthan Royals (@rajasthanroyals) March 16, 2022
ജോസ് ബട്‌ലര്‍ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും, ആര്‍ അശ്വിന്‍റെ ഒരുവിവരവുമില്ലെന്ന തരത്തിലും രസകരമായ നിരവധി ട്വീറ്റുകളും താരം നടത്തിയിട്ടുണ്ട്. ഒപ്പം പാസ്‌വേഡ് നല്‍കിയതിന് രാജസ്ഥാന്‍ സിഇഒ ജേക് ലഷ് മക്‌ക്രമിന് നന്ദി പറഞ്ഞും താരം ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ബട്‌ലര്‍ക്കൊപ്പം ഓപ്പണറായെത്തുമെന്ന ട്വീറ്റ് പതിനായിരത്തിലേറെ പേര്‍ റീട്വീറ്റ് ചെയ്തതിട്ടുണ്ട്.
-
RR me twitter account me in login kar Diya hai … bola tha admin job pange mat Lena 🤣🤣 https://t.co/k3yNd6VsEx
— Rajasthan Royals (@rajasthanroyals) March 16, 2022 " class="align-text-top noRightClick twitterSection" data="
">RR me twitter account me in login kar Diya hai … bola tha admin job pange mat Lena 🤣🤣 https://t.co/k3yNd6VsEx
— Rajasthan Royals (@rajasthanroyals) March 16, 2022RR me twitter account me in login kar Diya hai … bola tha admin job pange mat Lena 🤣🤣 https://t.co/k3yNd6VsEx
— Rajasthan Royals (@rajasthanroyals) March 16, 2022
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നാണ് ഇത്തവണത്തെ താരലേലത്തില്‍ ചാഹലിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലാണ് (2021) മലയാളി താരം സഞ്ജു സാംസണെ നായകനായി രാജസ്ഥാന്‍ റോയല്‍സ് തെരഞ്ഞെടുത്തത്.
ഈ സീസണില്‍ സഞ്ജുവിനൊപ്പം ഇംഗ്ലണ്ട് ബാറ്റര്‍ ജോസ് ബട്‌ലറെയും ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‌സ്വാളിനെയുമാണ് ടീം നിലനിര്‍ത്തിയത്.