ETV Bharat / sports

രാഹുല്‍ ദ്രാവിഡ് പുതിയ റോളിലേക്ക്; ലഖ്‌നൗവില്‍ ഗംഭീറിന്‍റെ പകരക്കാരനായേക്കും

Rahul Dravid likely to join Lucknow Super Giants: ഇന്ത്യന്‍ പരിശീലകനായുള്ള കാലാവധി അവസാനിച്ച് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മെന്‍ററായേക്കുമെന്ന് റിപ്പോര്‍ട്ട്.

Rahul Dravid likely to replace Gautam Gambhir  Rahul Dravid likely to join Lucknow Super Giants  Rahul Dravid in to Indian Premier League  Rahul Dravid  Lucknow Super Giants  Gautam Gambhir  രാഹുല്‍ ദ്രാവിഡ്  രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക്  രാഹുല്‍ ദ്രാവിഡ് ലഖ്‌നൗ മെന്‍ററായേക്കും  ലഖ്‌നൗവില്‍ ഗംഭീറിന്‍റെ പകരക്കാരനാവാന്‍ ദ്രാവിഡ്
Rahul Dravid likely to replace Gautam Gambhir as Lucknow Super Giants mentor
author img

By ETV Bharat Kerala Team

Published : Nov 25, 2023, 7:05 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള രാഹുല്‍ ദ്രാവിഡിന്‍റെ (Rahul Dravid) കരാര്‍ ഏകദിന ലോകകപ്പോടെ (Cricket World Cup 2023) അവസാനിച്ചിരുന്നു. കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെ 50-കാരനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (Indian Premier League) പുതിയ റോളില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ (Lucknow Super Giants) മെന്‍ററായി ദ്രാവിഡ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഫ്രാഞ്ചൈസി അന്‍പതുകാരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഫ്രഞ്ചൈസിയുടെ മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ പുതിയ സീസണിന് (IPL 2024) മുന്നോടിയായ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് ദ്രാവിഡിനെ തല്‍സ്ഥാനത്തേക്ക് ഫ്രാഞ്ചൈസി പരിഗണിക്കുന്നത് (Rahul Dravid likely to replace Gautam Gambhir as Lucknow Super Giants mentor).

ALSO READ: 'രോഹിതിന് ഒരു ലോകകപ്പ് കൂടി കളിക്കാം, ഇക്കാര്യം കൂടി ശ്രദ്ധിക്കണം...'; ഇന്ത്യന്‍ നായകന് ഉപദേശവുമായി മുത്തയ്യ മുരളീധരന്‍

രവി ശാസ്‌ത്രിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ 2021-ലാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍റെ കുപ്പായം അണിഞ്ഞത്. രണ്ട് വര്‍ഷത്തേക്കുള്ള കരാറാണ് ലോകകപ്പോടെ അവസാനിച്ചിരിക്കുന്നത്. കരാര്‍ നീട്ടാന്‍ ബിസിസിഐക്ക് താല്‍പര്യമുണ്ടെങ്കിലും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ദ്രാവിഡ് ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് വിവരം. രാജസ്ഥാന്‍ റോയല്‍സും ദ്രാവിഡിനെ മെന്‍ററായി എത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ALSO READ: ' ക്യാപ്റ്റനാക്കുമോ, ഇല്ലെങ്കില്‍ പിന്നെ എന്ത് കാര്യം?'; ഹാര്‍ദികിന്‍റെ 'മടങ്ങിവരവ്' റിപ്പോര്‍ട്ടുകളില്‍ ആകാശ് ചോപ്ര

ലഖ്‌നൗവിന്‍റെ സ്ഥാനം ഒഴിഞ്ഞ ഗൗതം ഗംഭീര്‍ തന്‍റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കാണ് ചേക്കേറിയത് (Gautam Gambhir returned to in Kolkata Knight Riders). ഐപിഎല്ലിന്‍റെ 2022, 2023 സീസണുകളില്‍ ലഖ്‌നൗവിനെ പ്ലേഓഫില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത് ഗൗതം ഗംഭീര്‍ വഹിച്ചിരുന്നത്. കൊൽക്കത്തയിലും മെന്‍ററായി ആണ് 42-കാരന്‍ പ്രവര്‍ത്തിക്കുക. ക്യാപ്റ്റനായിരുന്ന സമയത്ത് ടീമിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിക്കാന്‍ ഗംഭീറിന് കഴിഞ്ഞിരുന്നു.

ALSO READ: 'നിര്‍ഭാഗ്യവാനല്ല, എത്തിനില്‍ക്കുന്നത് കരുതിയതിലും ഏറെ ഉയരത്തില്‍': സഞ്‌ജു സാംസണ്‍

അതേസമയം ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടക്കുന്ന ടി20 പരമ്പരയില്‍ വിവിഎസ്‌ ലക്ഷ്‌മണിന്‍റെ പരിശീലനത്തിലാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം നേടയിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റെ ജയമായിരുന്നു ആതിഥേയര്‍ സ്വന്തമാക്കിയത്.

ALSO READ: ജഡേജയല്ല, ചെന്നൈയില്‍ ധോണിയുടെ പകരക്കാരനാവേണ്ടത് അവന്‍; യുവതാരത്തെ ചൂണ്ടി അമ്പാട്ടി റായിഡു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.