ETV Bharat / sports

R Ashwin Reveals Chat With Virat Kohli: 'ഡെത്ത് ഓവറിലെ വമ്പന്‍ ധോണിയല്ല, അന്ന് വിരാട് തെരഞ്ഞെടുത്തത് മറ്റൊരാളെ..'; രവിചന്ദ്രന്‍ അശ്വിന്‍ - മികച്ച ഫിനിഷറെ കുറിച്ച് വിരാട് കോലി

Ravichandran Ashwin About a Chat With Virat Kohli: ക്രിക്കറ്റില്‍ അവസാന ഓവറുകളിലെ അപകടകാരി എംഎസ് ധോണി അല്ലെന്ന് വിരാട് കോലി അഭിപ്രായപ്പെട്ടതായി ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Sep 14, 2023, 2:24 PM IST

ലോക ക്രിക്കറ്റില്‍ അവസാന ഓവറുകളില്‍ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആരാണെന്ന ചോദ്യത്തിന് പലരും ആദ്യം നല്‍കുന്ന മറുപടി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി (MS Dhoni) എന്നായിരിക്കും. എന്നാല്‍, വിരാട് കോലിയോടാണ് (Virat Kohli) ഈ ചോദ്യം ചോദിക്കുന്നതെങ്കിലോ...? വ്യത്യസ്‌തമായൊരു മറുപടി ആയിരിക്കും ഈ ചോദ്യത്തിന് വിരാട് കോലി (Virat Kohli About Most Dangerous Batter in Death Over) നല്‍കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ (Ravichandran Ashwin).

ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എംഎസ് ധോണി എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ടീം ഇന്ത്യയ്‌ക്ക് പലകുറി മികച്ച സ്‌കോറുകള്‍ സമ്മാനിക്കാനും ധോണിക്കായിട്ടുണ്ട്. എന്നാല്‍, രോഹിത് ശര്‍മയാണ് (Rohit Sharma) അവസാന ഓവറുകളിലെ ഏറ്റവും അപകടകാരിയായ ഇന്ത്യന്‍ ബാറ്റര്‍ എന്നാണ് വിരാട് കോലിയുടെ അഭിപ്രായമെന്നാണ് രവിചന്ദ്രന്‍ അശ്വിന്‍റെ പ്രതികരണം (Ravichandran Ashwin About Virat Kohli Responds On Rohit Sharma).

R Ashwin  Virat Kohli  Ravichandran Ashwin  Ravichandran Ashwin On Virat Kohli Responds  Virat Kohli About Dangerous Batter in Death Over  Ravichandran Ashwin  MS Dhoni  VIrat Kohli About Rohit Sharma  R Ashwin Reveals Chat With Virat Kohli  VIrat Kohli About Rohit Sharma and Ms Dhoni  MS Dhoni  വിരാട് കോലി  രോഹിത് ശര്‍മ  രവിചന്ദ്രന്‍ അശ്വിന്‍  മികച്ച ഫിനിഷറെ കുറിച്ച് വിരാട് കോലി  രവിചന്ദ്രന്‍ അശ്വിന്‍ വിരാട് കോലി
രോഹിത് ശര്‍മ

Also Read : Gautam Gambhir On Rohit Sharma's Career : 'അവനെ ഇന്നത്തെ രോഹിത്താക്കിയത് ധോണി' ; അടിവരയിട്ട് ഗൗതം ഗംഭീര്‍

'5-6 വര്‍ഷം മുന്‍പ് രോഹിത് ബാറ്റ് ചെയ്യുന്നതിനിടെ ഞാന്‍ വിരാട് കോലിയുമായി സംസാരിച്ചിരിക്കുകയായിരുന്നു. ആ മത്സരം ഏതായിരുന്നു എന്ന് എനിക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. 15-20 ഓവറുകള്‍ ക്രീസില്‍ നിന്ന് സെറ്റായി കഴിഞ്ഞാല്‍ രോഹിതിനെതിരെ എവിടെ പന്തെറിയണം എന്ന് ഞാന്‍ ഒന്ന് ചിന്തിച്ചുനോക്കി.

ആ സമയത്താണ് വിരാട് എന്നോട് അവസാന ഓവറുകളില്‍ എതിര്‍ ടീം ക്യാപ്‌റ്റന്‍റെ ഏറ്റവും വലിയ പേടി സ്വപ്‌നമായ ബാറ്റര്‍ ആരെന്ന ചോദ്യം ചോദിച്ചത്. കൂടുതല്‍ ഒന്നും ചിന്തിക്കാതെ ഞാന്‍ എംഎസ് ധോണിയുടെ പേരാണ് പറഞ്ഞത്. അപ്പോള്‍ കോലി പറഞ്ഞു, അത് ധോണിയല്ല രോഹിത് ശര്‍മയാണെന്ന്.

ഞാന്‍ അപ്പോള്‍ തന്നെ അതിന്‍റെ കാരണവും വിരാടിനോട് ചോദിച്ചിരുന്നു. ആ സമയത്ത് കോലി നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു. അവസാന ഓവറുകളില്‍ രോഹിതിനെതിരെ എവിടെ എങ്ങനെ പന്തെറിയണമെന്ന് നിങ്ങള്‍ക്ക് അറിയില്ല..' അശ്വിന്‍ പറഞ്ഞു.

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ (Asia Cup Super 4) ഇന്ത്യ പാകിസ്ഥാന്‍ (India vs Pakistan) പോരാട്ടത്തിന് ശേഷമായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍റെ പ്രതികരണം. ആ മത്സരത്തില്‍ പാക് പേസര്‍മാരെ അനായാസം നേരിട്ട രോഹിത് 49 പന്തില്‍ 56 റണ്‍സ് നേടിയാണ് പുറത്തായത്.

Also Read : Gautam Gambhir On Rohit Sharma : 'അന്നുതന്നെ അക്കാര്യം അറിയാമായിരുന്നു'; രോഹിത്തുമായുള്ള ആദ്യ കൂടിക്കാഴ്‌ചയുടെ ഓര്‍മ്മ പങ്കുവച്ച് ഗൗതം ഗംഭീര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.