ETV Bharat / sports

കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച്‌ അശ്വിന്‍; ആദ്യ ദിനം ഒരു വിക്കറ്റ്

author img

By

Published : Jul 12, 2021, 1:39 PM IST

സോമർസെറ്റിനെതിരായ മത്സരത്തില്‍ സറേക്കായാണ് അശ്വിൻ കളിക്കുന്നത്.

english county  ആര്‍. അശ്വിന്‍  R Ashwin  കൗണ്ടി ക്രിക്കറ്റ്  english county cricket
കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച്‌ അശ്വിന്‍; ആദ്യ ദിനം ഒരു വിക്കറ്റ്

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച്‌ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ സാഹചര്യങ്ങള്‍ കൂടുതല്‍ മനസിലാക്കുന്നതിനായാണ് താരം മത്സരത്തിനിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സോമർസെറ്റിനെതിരായ മത്സരത്തില്‍ സറേക്കായാണ് അശ്വിൻ കളിക്കുന്നത്.

👀 Don't leave those.

WATCH LIVE ⏩ https://t.co/0WriMzkGx9 pic.twitter.com/nbJ6zvMyyx

— Surrey Cricket (@surreycricket) July 11, 2021

മത്സരത്തിലെ ആദ്യ ഓവര്‍ എറിഞ്ഞ താരം ആദ്യ ദിനം ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം 11 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സ്പിന്നര്‍ കൗണ്ടി ക്രിക്കറ്റില്‍ ആദ്യ ഓവര്‍ എറിയുന്നത്. 2010ല്‍ ന്യൂസിലന്‍ഡിന്‍റെ ജീതന്‍ പട്ടേലാണ് അശ്വിന് മുന്‍പ് കൗണ്ടിയില്‍ ആദ്യ ഓവര്‍ എറിഞ്ഞ സ്പിന്നര്‍.

also read: തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; മാന്‍സീനിയുടെ സംഘം റെക്കോഡിനരികെ

മത്സരത്തിന്‍റെ ആദ്യം ദിനം 28 ഓവര്‍ എറിഞ്ഞ അശ്വിന്‍ അഞ്ച് മെയ്ഡനടക്കം 70 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ടോം ലമോന്‍ബിയെ (42) ക്ലീന്‍ബൗള്‍ഡ് ചെയ്താണ് അശ്വിന്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അതേസമയം പരിക്കേറ്റ് മടങ്ങിയ കിവീസ് പേസർ കെയ്ൽ ജാമിസണ് പകരമാണ് അശ്വിനെ ടീമില്‍ ഇടം പിടിച്ചത്.

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച്‌ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ സാഹചര്യങ്ങള്‍ കൂടുതല്‍ മനസിലാക്കുന്നതിനായാണ് താരം മത്സരത്തിനിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സോമർസെറ്റിനെതിരായ മത്സരത്തില്‍ സറേക്കായാണ് അശ്വിൻ കളിക്കുന്നത്.

മത്സരത്തിലെ ആദ്യ ഓവര്‍ എറിഞ്ഞ താരം ആദ്യ ദിനം ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം 11 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സ്പിന്നര്‍ കൗണ്ടി ക്രിക്കറ്റില്‍ ആദ്യ ഓവര്‍ എറിയുന്നത്. 2010ല്‍ ന്യൂസിലന്‍ഡിന്‍റെ ജീതന്‍ പട്ടേലാണ് അശ്വിന് മുന്‍പ് കൗണ്ടിയില്‍ ആദ്യ ഓവര്‍ എറിഞ്ഞ സ്പിന്നര്‍.

also read: തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; മാന്‍സീനിയുടെ സംഘം റെക്കോഡിനരികെ

മത്സരത്തിന്‍റെ ആദ്യം ദിനം 28 ഓവര്‍ എറിഞ്ഞ അശ്വിന്‍ അഞ്ച് മെയ്ഡനടക്കം 70 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ടോം ലമോന്‍ബിയെ (42) ക്ലീന്‍ബൗള്‍ഡ് ചെയ്താണ് അശ്വിന്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അതേസമയം പരിക്കേറ്റ് മടങ്ങിയ കിവീസ് പേസർ കെയ്ൽ ജാമിസണ് പകരമാണ് അശ്വിനെ ടീമില്‍ ഇടം പിടിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.