ETV Bharat / sports

ETV Bharat Exclusive : അക്‌സറിന് പകരം എന്തുകൊണ്ട് അശ്വിന്‍ ; ഇടിവി ഭാരതിനോട് ബിസിസിഐ ഉന്നതന്‍റെ വെളിപ്പെടുത്തല്‍ - അക്‌സര്‍ പട്ടേല്‍

R Ashwin was included in India squad for the Cricket World Cup 2023 after Axar Patel sustained an injury : ഏഷ്യ കപ്പിനിടെ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതാണ് ആര്‍ അശ്വിന് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നത്. എന്നാല്‍ എന്തുകൊണ്ട് അശ്വിന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്നതിന് കാരണമറിയാം...

India Squad for Cricket World Cup 2023  R Ashwin  Cricket World Cup 2023  Axar Patel  Axar Patel injury  ആര്‍ അശ്വിന്‍  ഏകദിന ലോകകപ്പ് 2023  ആര്‍ അശ്വിന്‍  അക്‌സര്‍ പട്ടേല്‍
R Ashwin Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Sep 29, 2023, 7:07 PM IST

കൊല്‍ക്കത്ത : സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള (Cricket World Cup 2023) ടീമില്‍ സെലക്‌ടര്‍മാരുടെ റഡാറില്‍ ഇല്ലാത്ത പേരായിരുന്നു വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റേത് (R Ashwin). 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ കളിച്ചതിന് ശേഷം ഇന്ത്യയുടെ ഏകദിന കുപ്പായം അശ്വിന്‍ അണിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിനിടെ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിനെ സെലക്‌ടര്‍മാര്‍ ലോകകപ്പ് സ്‌ക്വാഡിനൊപ്പം ചേര്‍ത്തത്.

നീണ്ട ഇടവേളയ്‌ക്ക് ശേഷം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ട് ഏകദിനങ്ങളില്‍ മാത്രം കളിച്ചതിന് ശേഷമാണ് അശ്വിന്‍ ഇന്ത്യയ്‌ക്കായി ലോകകപ്പ് കളിക്കാനും തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ എന്തുകൊണ്ട് അക്‌സറിന്‍റെ പകരക്കാനായി അശ്വിനെ തന്നെ തിരഞ്ഞെടുത്തുവെന്ന് ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത ഒരു ബിസിസിഐ ഉന്നതന്‍ (How R Ashwin made the cut after Axar Patel suffered an injury). അശ്വിന്‍റെ അനുഭവ സമ്പത്താണ് താരത്തിന് തുണയായതെന്നാണ് ബിസിസിഐ ഒഫീഷ്യല്‍ പറയുന്നത്.

"അക്‌സറിന് (Axar Patel) പരിക്കേറ്റു, അതിനാല്‍ മറ്റൊരു താരത്തെ ഉള്‍പ്പെടുത്തുകയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. വലിയ മത്സരങ്ങളിലടക്കം കളിച്ച് ഏറെ അനുഭവസമ്പത്തുള്ള താരമാണ് അശ്വിന്‍"- അദ്ദേഹം പറഞ്ഞു. ഏഷ്യ കപ്പിനിടെ തന്നെ അശ്വിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ടീമിലേക്ക് അശ്വിന്‍റെ ലഭ്യത ഉറപ്പുവരുത്താനായി ഏഷ്യ കപ്പിനിടെ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബന്ധപ്പെട്ടിരുന്നു. മാച്ച് ഫിറ്റ് ആകാൻ അശ്വിൻ കുറച്ച് ദിവസങ്ങൾ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് 37-കാരനെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

ഇപ്പോള്‍ നാല് പേസർമാരെ കൂടാതെ ഒരു ഓഫ് സ്പിന്നറും ഒരു ഇടങ്കയ്യൻ സ്പിന്നറുമുള്ള സ്‌ക്വാഡ് പൂര്‍ത്തിയായി" - അദ്ദേഹം പറഞ്ഞു. ബാറ്റിങ്ങിലെ കഴിവും ഫീല്‍ഡിങ് മികവുമാണ് അക്‌സര്‍ പട്ടേലിന് അശ്വിനേക്കാള്‍ മുന്‍തൂക്കം നല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: Cricket World Cup 2023 Australian Team : ഏഴുതവണ ഫൈനലില്‍, അഞ്ച് കിരീടം, ആറാമത്തേതില്‍ കണ്ണുംനട്ട് ഓസീസ് ; തോറ്റെത്തിയും കപ്പടിക്കുന്ന കങ്കാരുപ്പട

"ക്രീസിലെത്തിയ ഉടൻ തന്നെ ആക്രമിച്ച് കളിക്കാനുള്ള അക്‌സറിന്‍റെ കഴിവിനെ കുറിച്ച് സെലക്ടർമാർ ചിന്തിച്ചിട്ടുണ്ടാകണം. ഫീല്‍ഡിങ് പരിഗണിക്കുമ്പോഴും അക്‌സര്‍ അശ്വിന് മുന്നിലുണ്ടെന്നാണ് എനിക്ക് തോന്നുന്നത്" - ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞുനിര്‍ത്തി.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് (India Squad for Cricket World Cup 2023) : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ആർ അശ്വിൻ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.