ദുബായ് : ടി20 ലോകകപ്പിൽ വിൻഡീസിനെതിരായ ഇന്നത്തെ മത്സരത്തിൽ നിന്ന് പിൻമാറിയ ഓസ്ട്രേലിയൻ ഓപ്പണർ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ നീക്കം വിവാദത്തിൽ. മത്സരത്തിന് തൊട്ടുമുൻപാണ് താരം ടീമിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചത്.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിൻമാറിയതെന്നാണ് ടോസ് വേളയിൽ വ്യക്‌തമാക്കിയത്. എന്നാൽ മത്സരത്തിന് തൊട്ടുമുൻപ് വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.
-
🇿🇦 Cricket South Africa (CSA) has noted the personal decision by South African wicketkeeper Quinton de Kock not to “take the knee” ahead of Tuesday’s game against the West Indies.
— Cricket South Africa (@OfficialCSA) October 26, 2021 " class="align-text-top noRightClick twitterSection" data="
➡️ Full statement: https://t.co/cmEiA9JZy7 pic.twitter.com/4vOqkXz0DX
">🇿🇦 Cricket South Africa (CSA) has noted the personal decision by South African wicketkeeper Quinton de Kock not to “take the knee” ahead of Tuesday’s game against the West Indies.
— Cricket South Africa (@OfficialCSA) October 26, 2021
➡️ Full statement: https://t.co/cmEiA9JZy7 pic.twitter.com/4vOqkXz0DX🇿🇦 Cricket South Africa (CSA) has noted the personal decision by South African wicketkeeper Quinton de Kock not to “take the knee” ahead of Tuesday’s game against the West Indies.
— Cricket South Africa (@OfficialCSA) October 26, 2021
➡️ Full statement: https://t.co/cmEiA9JZy7 pic.twitter.com/4vOqkXz0DX
എന്നാൽ ഇതിനെതിരെ പ്രതിഷേധിച്ചാണ് താരം ടീമിൽ നിന്ന് പിൻമാറിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. താരം ടീമിലില്ല എന്നറിഞ്ഞപ്പോൾ മുൻ ഓസീസ് ഓൾറൗണ്ടർ ഷെയ്‌ൻ വാട്‌സണിന്‍റെ പ്രതികരണമാണ് ആദ്യം വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 'വലിയ ഞെട്ടൽ, എന്തോ ആഭ്യന്തര പ്രശ്‌നം ദക്ഷിണാഫ്രിക്കൻ ടീമിൽ പുകയുന്നുണ്ട്' - എന്നായിരുന്നു വാട്‌സണ്‍ പ്രതികരിച്ചത്.
-
Quinton de Kock not playing because of his stand on BLM movement 😳#BlackLivesMatter #SAvsWI #worldT20 pic.twitter.com/LqC76QKCL3
— DK (@DineshKarthik) October 26, 2021 " class="align-text-top noRightClick twitterSection" data="
">Quinton de Kock not playing because of his stand on BLM movement 😳#BlackLivesMatter #SAvsWI #worldT20 pic.twitter.com/LqC76QKCL3
— DK (@DineshKarthik) October 26, 2021Quinton de Kock not playing because of his stand on BLM movement 😳#BlackLivesMatter #SAvsWI #worldT20 pic.twitter.com/LqC76QKCL3
— DK (@DineshKarthik) October 26, 2021
ഇതിന് പിന്നാലെയാണ് താരത്തിന്‍റെ പിൻമാറ്റത്തിനുള്ള കാരണം മറ്റൊരു തലത്തിലേക്ക് എത്തിയത്. അതിനിടെ ഡികോക്കിനെ വിമർശിച്ച് ദിനേഷ് കാർത്തിക്, ഡാരൻ സമി എന്നിവർ രംഗത്തെത്തി. ഇതോടെ പ്രശ്നം ആളിക്കത്തുകയാണ്.
-
#ICCT20WorldCup
— Cricbuzz (@cricbuzz) October 26, 2021 " class="align-text-top noRightClick twitterSection" data="
Quinton de Kock has opted out of the #SAvsWI game after CSA's directive on taking the knee.@TelfordVice with more details 👇https://t.co/QMKVVGic8Y
">#ICCT20WorldCup
— Cricbuzz (@cricbuzz) October 26, 2021
Quinton de Kock has opted out of the #SAvsWI game after CSA's directive on taking the knee.@TelfordVice with more details 👇https://t.co/QMKVVGic8Y#ICCT20WorldCup
— Cricbuzz (@cricbuzz) October 26, 2021
Quinton de Kock has opted out of the #SAvsWI game after CSA's directive on taking the knee.@TelfordVice with more details 👇https://t.co/QMKVVGic8Y
ALSO READ : ടി20 ലോകകപ്പ് : ഹാർദിക് പാണ്ഡ്യ അടുത്ത മത്സരത്തിന് തയ്യാർ, പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസും ഒരു മാറ്റം വരുത്തി. മക്‌കോയ് പുറത്തായപ്പോള്‍ ഹെയ്‌ഡല്‍ വാല്‍ഷാണ് പകരമെത്തിയത്.
ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു. അതിനാൽ തന്നെ ഇരുവർക്കും ഇന്നത്തെ വിജയം ഏറെ നിർണായകമാണ്.