ETV Bharat / sports

ക്വിന്‍ 'ടണ്‍' ഡി കോക്ക്... ഏഴാം മത്സരത്തില്‍ നാലാം സെഞ്ച്വറി, റണ്‍ വേട്ടയിലും മുന്നില്‍; അവസാന ലോകകപ്പില്‍ അയാള്‍ ആറാടുകയാണ് - ക്വിന്‍റണ്‍ ഡി കോക്ക് ലോകകപ്പ് റെക്കോഡ്

Quinton De Kock: തന്‍റെ അവസാന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് 30കാരനായ ക്വിന്‍റണ്‍ ഡി കോക്ക്.

Cricket World Cup 2023  Quinton De Kock  Quinton De Kock in Cricket World Cup 2023  Quinton De Kock World Cup Stats  Quinton De Kock Record  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്വിന്‍റണ്‍ ഡി കോക്ക്  ഡി കോക്ക്  ക്വിന്‍റണ്‍ ഡി കോക്ക് ലോകകപ്പ് റെക്കോഡ്  ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്
Quinton De Kock
author img

By ETV Bharat Kerala Team

Published : Nov 2, 2023, 8:33 AM IST

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്‍റെ അവസാന ഏകദിന ലോകകപ്പ് സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കാനുള്ള പടയോട്ടത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്ക് (Quinton De Kock). ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്തെ കളി മതിയാക്കിയ ക്വിന്‍റണ്‍ ഡി കോക്ക് ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ പുരോഗമിക്കുന്ന ലോകകപ്പില്‍ (Cricket World Cup 2023) പ്രോട്ടീസിന്‍റ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

നിലവില്‍ ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡി കോക്ക് (Most Runs In Cricket World Cup 2023). ലോകകപ്പിലെ ഏഴ് മത്സരവും കളിച്ച ഡി കോക്ക് 77.85 ശരാശരിയില്‍ 545 റണ്‍സാണ് ഇതിനോടകം അടിച്ചെടുത്തത്. ലോകകപ്പില്‍ ഇതുവരെയുള്ള പ്രകടനം കൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കായി ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന ജാക്ക് കാലിസിന്‍റെ റെക്കോഡ് തന്‍റെ പേരിലാക്കാനും ക്വിന്‍റണ്‍ ഡി കോക്കിനായി.

കൂടാതെ, ചരിത്രത്തില്‍ ലോകകപ്പിന്‍റെ സിംഗിള്‍ എഡിഷനില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എന്ന നേട്ടവും ഇപ്പോള്‍ ഡി കോക്കിനാണ് സ്വന്തം. ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡിന് ഉടമയും നിലവില്‍ ക്വിന്‍റണ്‍ ഡി കോക്കാണ്. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര 2015ല്‍ 541 റണ്‍സ് നേടി സ്വന്തം പേരിലാക്കിയ റെക്കോഡാണ് ഡി കോക്ക് തകര്‍ത്തത്.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ സെഞ്ച്വറിയോടയാണ് ഡി കോക്ക് ഈ റെക്കോഡുകളെല്ലാം തന്‍റെ പേരിലാക്കിയത്. പൂനെയില്‍ കിവീസിനെതിരെ ദക്ഷിണാഫ്രിക്ക 190 റണ്‍സ് വിജയം സ്വന്തമാക്കിയ മത്സരത്തില്‍ 116 പന്തില്‍ 114 റണ്‍സ് നേടിയാണ് ഡി കോക്ക് മടങ്ങിയത്. ഈ ലോകകപ്പില്‍ താരത്തിന്‍റെ നാലാമത്തെ സെഞ്ച്വറിയാണിത്.

ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോഡ് പട്ടികയില്‍ കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് നിലവില്‍ ഡി കോക്ക്. ലോകകപ്പില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കുന്നു, തന്‍റെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിന്‍റെ അവസാന ഘട്ടം അയാള്‍ ശരിക്കും ആസ്വദിക്കുകയാണ്...

Also Read : 'പ്രോട്ടീസ് ഫ്ലവര്‍ അല്ല, ഫയറാണ്...' വീണ്ടും ഇന്ത്യ താഴേക്ക്; പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.