ETV Bharat / sports

IPL 2023 : പരിക്ക് ഭേദമാകാതെ ഇംഗ്ലീഷ് സൂപ്പര്‍ താരം ; പഞ്ചാബ് കിങ്‌സിന് വമ്പന്‍ ആശങ്ക - പഞ്ചാബ് കിങ്‌സ്

ഐപിഎല്ലിന്‍റെ 16ാം സീസണില്‍ സൂപ്പര്‍ താരം ജോണി ബെയർ‌സ്റ്റോയെ കളിപ്പിക്കുന്നതിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കൽ ക്ലിയറൻസ് കാത്ത് പഞ്ചാബ് കിങ്‌സ്

IPL 2023  Punjab Kings  Jonny Bairstow set to miss IPL 2023  Jonny Bairstow  Jonny Bairstow news  IPL news  ഐ‌പി‌എൽ 2023  പഞ്ചാബ് കിങ്‌സ്  ജോണി ബെയർ‌സ്റ്റോ
പഞ്ചാബ് കിങ്‌സിന് വമ്പന്‍ ആശങ്ക
author img

By

Published : Mar 12, 2023, 11:54 AM IST

Updated : Mar 12, 2023, 12:03 PM IST

മുംബൈ : ഐപിഎല്ലിന്‍റെ 16ാം സീസണ്‍ ആരംഭിക്കാന്‍ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് കിങ്‌സിന് കടുത്ത ആശങ്ക. സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയർ‌സ്റ്റോ കളിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പഞ്ചാബിനെ പ്രതിരോധത്തിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം കാലിന് പരിക്കേറ്റ ഇംഗ്ലണ്ട് താരം സുഖം പ്രാപിച്ചുവരികയാണ്.

ബെയർ‌സ്റ്റോയെ കളിപ്പിക്കുന്നതിനായി പഞ്ചാബിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കൽ ക്ലിയറൻസ് ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ സെപ്‌റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്‍റെ ഹോം പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് ദിവസങ്ങൾക്ക് മുമ്പാണ് ബെയർ‌സ്റ്റോയ്‌ക്ക് പരിക്കേല്‍ക്കുന്നത്. യോര്‍ക്ഷെയറില്‍ സുഹൃത്തുക്കളോടൊപ്പം ഗോൾഫ് കളിക്കുന്നതിനിടെ വഴുതി വീണ താരത്തിന്‍റെ ഇടതുകാൽ ഒടിയുകയും കണങ്കാലിന് സ്ഥാനചലനം സംഭവിക്കുകയും ചെയ്യുകയായിരുന്നു.

ഇതേതുടര്‍ന്ന് 33കാരനായ ജോണി ബെയർ‌സ്റ്റോ ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സെപ്‌റ്റംബറിന് ശേഷം ഇംഗ്ലണ്ട് കളിച്ച എല്ലാ മത്സരങ്ങളും ബെയർസ്റ്റോയ്ക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിന്‍റെ പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള പര്യടനങ്ങളും ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പും ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ അടുത്തിടെ താന്‍ ഓടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് ബെയർ‌സ്റ്റോ തന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത് പഞ്ചാബ് കിങ്‌സിന് പ്രതീക്ഷ നല്‍കുന്നതാണ്. എന്നിരുന്നാലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കൽ ക്ലിയറൻസ് ലഭിക്കാതെ താരത്തെ കളിപ്പിക്കാന്‍ ഫ്രാഞ്ചൈസിക്ക് കഴിയില്ല. പഞ്ചാബിന്‍റെ മെഡിക്കൽ സ്റ്റാഫും ബെയർസ്റ്റോയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.

മുന്‍ കരുതലെന്നോണം ബെയർ‌സ്റ്റോയുടെ പകരക്കാരനെ കണ്ടെത്താന്‍ എന്ന നിലയില്‍ ചില താരങ്ങളുടെ ഒരു പട്ടിക ഫ്രാഞ്ചൈസി തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ നിന്നും ഒരു താരത്തിന്‍റെ പേരിലേക്ക് തീരുമാനം എത്തിയിട്ടില്ല. ഐപിഎല്ലിന്‍റെ 2023 സീസണിലേക്ക് ബെയർ‌സ്റ്റോയെ പഞ്ചാബ് കിങ്‌സ് നിലനിർത്തുകയായിരുന്നു.

IPL 2023  Punjab Kings  Jonny Bairstow set to miss IPL 2023  Jonny Bairstow  Jonny Bairstow news  IPL news  ഐ‌പി‌എൽ 2023  പഞ്ചാബ് കിങ്‌സ്  ജോണി ബെയർ‌സ്റ്റോ
ജോണി ബെയർ‌സ്റ്റോ

2022ലെ മെഗാ ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി ബെയർ‌സ്റ്റോയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 11 ഇന്നിങ്‌സുകളില്‍ നിന്ന് 144.57 സ്‌ട്രൈക്ക് റേറ്റോടെ 253 റൺസാണ് ഇംഗ്ലീഷ് താരം നേടിയത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയാണ് ബെയർ‌സ്റ്റോയുടെ പ്രകടനം.

പുതിയ സീസണില്‍ പുതിയ നായകന് കീഴില്‍ : കഴിഞ്ഞ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്താണ് ഫിനിഷ്‌ ചെയ്‌തത്. മായങ്ക് അഗര്‍വാളിന് കീഴില്‍ കളത്തിലിറങ്ങിയ ടീം 14 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അത്ര തന്നെ തോല്‍വിയും വഴങ്ങി. ഇതോടെ ടീമിനെ ഉടച്ച് വാര്‍ത്താണ് ഇക്കുറി പഞ്ചാബ് എത്തുന്നത്.

ALSO READ: ഓസീസിനെതിരായ അർധ സെഞ്ച്വറി ; ലാറയെ മറികടന്ന് കോലി, മുന്നിൽ ഇനി സച്ചിൻ മാത്രം

മായങ്ക് അഗര്‍വാളിനെ നായക സ്ഥാനത്ത് നിന്നും മാറ്റിയപ്പോള്‍ ഇന്ത്യയുടെ തന്നെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ചുമതല നല്‍കിയത്. ഇതിന് മുന്‍പ് പരിശീലക സ്ഥാനത്തുനിന്നും അനില്‍ കുംബ്ലെയെയും ഫ്രാഞ്ചൈസി നീക്കം ചെയ്‌തിരുന്നു. പകരം ഓസ്‌ട്രേലിയക്കാരനായ ട്രവര്‍ ബെയ്‌ലിസിനെയാണ് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചത്.

Last Updated : Mar 12, 2023, 12:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.