ETV Bharat / sports

ചെന്നൈക്കൊപ്പം തുടരും; ആരാധകര്‍ക്ക് 'തല'യുടെ ഉറപ്പ് - ചെന്നൈ സൂപ്പര്‍ കിങ്സ്

'ആദ്യ മൂന്നോ നാലോ സ്ഥാനങ്ങളില്‍ താന്‍ ഉണ്ടോയെന്നതല്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ടീമിനെ ശക്തമാക്കുകയാണ് പ്രധാനം': ധോണി വ്യക്തമാക്കി.

ചെന്നൈക്കൊപ്പം തുടരും; ആരാധകര്‍ക്ക് 'തല'യുടെ ഉറപ്പ്

author img

By

Published : Oct 16, 2021, 8:45 AM IST

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഭാഗമായി തുടരുമെന്ന് ആരാധകര്‍ക്ക് എം.എസ് ധോണിയുടെ ഉറപ്പ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ചെന്നൈ ഐപിഎല്ലില്‍ നാലാം കിരീടമുയര്‍ത്തിയതിന് പിന്നാലെയാണ് ധോണി ഇക്കാര്യം പറഞ്ഞത്.

മെഗാലേലത്തിന്‍റെ ഭാഗമാവുന്നത് ബിസിസിഐയുടെ നിലനിര്‍ത്തല്‍ പോളിസിയനുസരിച്ചാവും. അടുത്ത സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നതോടെ ചെന്നൈക്ക് ശുഭകരമാവുന്ന രീതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ധോണി പറഞ്ഞു.

ആദ്യ മൂന്നോ നാലാ സ്ഥാനങ്ങളില്‍ താന്‍ ഉണ്ടോയെന്നതല്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ടീമിനെ ശക്തമാക്കുകയാണ് പ്രധാനം. തങ്ങള്‍ എവിടെ കളിച്ചാലും പിന്തുണയ്‌ക്കുന്ന ആരാധകര്‍ക്ക് നന്ദി പറയുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

also read: ipl 2021: വിക്കറ്റ് വേട്ടക്കാരില്‍ ഹർഷൽ; റണ്‍വേട്ടക്കാരില്‍ റിതുരാജ്

അതേസമയം ഇന്നലെ നടന്ന ഐപിഎല്‍ ഫൈനലില്‍ 27 റണ്‍സിനാണ് ചെന്നൈ കൊല്‍ക്കത്തയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.