ലണ്ടന്‍ : ഐപിഎല്ലിലെ (IPL) മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലും തുടര്‍ച്ചയായ അവസരങ്ങള്‍ നഷ്‌ടമായതോടെയാണ് യുവ ബാറ്റര്‍ പൃഥ്വി ഷാ (Prithvi Shaw) കൗണ്ടി ക്രിക്കറ്റ് (County Cricket) കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പറന്നത്. നിലവില്‍ പുരോഗമിക്കുന്ന റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് (Royal London One Day Cup) ടൂര്‍ണമെന്‍റില്‍ നോർത്താംപ്‌ടൺഷയർ (Northamptonshire) ടീമിനായാണ് ഷാ കളിക്കുന്നത്. ഇന്നലെ, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിനിറങ്ങിയെങ്കിലും അപൂര്‍വമായൊരു രീതിയില്‍ ഹിറ്റ് വിക്കറ്റായി താരത്തിന് പുറത്താകേണ്ടി വന്നിരുന്നു.
ഗ്ലോസെസ്റ്റർഷയറിനെതിരെ (Gloucestershire) ആയിരുന്നു ടൂര്‍ണമെന്‍റില്‍ പൃഥ്വി ഷായുടെ അരങ്ങേറ്റം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗ്ലോസെസ്റ്റർഷയര്‍ 279 റണ്‍സ് വിജയലക്ഷ്യമാണ് നോർത്താംപ്‌ടൺഷയറിന് മുന്നിലേക്ക് സമ്മാനിച്ചത്. ഇതിലേക്ക് ബാറ്റ് വീശിയ നോർത്താംപ്‌ടൺഷയറിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.
-
HIT WICKET!!!! 🚀
— Gloucestershire Cricket (@Gloscricket) August 4, 2023 " class="align-text-top noRightClick twitterSection" data="
Paul van Meekeren with a fierce bumper that wipes out Prithvi Shaw who kicks his stumps on the way down. What a delivery! Shaw goes for 34.
Northants 54/6.#GoGlos 💛🖤 pic.twitter.com/EMYD30j3vy
">HIT WICKET!!!! 🚀
— Gloucestershire Cricket (@Gloscricket) August 4, 2023
Paul van Meekeren with a fierce bumper that wipes out Prithvi Shaw who kicks his stumps on the way down. What a delivery! Shaw goes for 34.
Northants 54/6.#GoGlos 💛🖤 pic.twitter.com/EMYD30j3vyHIT WICKET!!!! 🚀
— Gloucestershire Cricket (@Gloscricket) August 4, 2023
Paul van Meekeren with a fierce bumper that wipes out Prithvi Shaw who kicks his stumps on the way down. What a delivery! Shaw goes for 34.
Northants 54/6.#GoGlos 💛🖤 pic.twitter.com/EMYD30j3vy
സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ആദ്യത്തെ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടു. ഇതോടെ, ഓപ്പണറായി ക്രീസിലെത്തിയ പൃഥ്വി ഷായിലായിരുന്നു അവരുടെ പ്രതീക്ഷകള്‍. ആറാമനായി ക്രീസിലെത്തിയ നായകന്‍ ലൂയിസ് മക്‌മാനസിനെ (Lewis McManus) കൂട്ടുപിടിച്ച് ടീം ടോട്ടല്‍ 50 കടത്താന്‍ ഷായ്‌ക്കായിരുന്നു.
എന്നാല്‍ സ്‌കോര്‍ 54ല്‍ നില്‍ക്കെ ഷായ്‌ക്കും തിരികെ പവലിയനിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. ഗ്ലോസെസ്റ്റർഷയറിന്‍റെ പോൾ വാൻ മീകെരെന്‍റെ (Paul van Meekeren) ബൗണ്‍സറിലായിരുന്നു ഷാ വീണത്. മത്സരത്തിന്‍റെ പതിനാറാം ഓവറിലായിരുന്നു ഷായുടെ പുറത്താകല്‍.
വലംകയ്യന്‍ പേസറായ പോൾ വാൻ മീകെരെന്‍ പൃഥ്വി ഷായ്‌ക്ക് നേരെയൊരു ബൗണ്‍സറായിരുന്നു എറിഞ്ഞത്. ഇത് പുള്‍ഷോട്ട് കളിച്ച് റണ്‍സ് കണ്ടെത്താനിയുന്നു ബാറ്റിങ് എന്‍ഡില്‍ ഉണ്ടായിരുന്ന താരത്തിന്‍റെ ശ്രമം. എന്നാല്‍, പുള്‍ ഷോട്ട് ശ്രമത്തിനിടെ നിയന്ത്രണം നഷ്‌ടമായ ഷാ നിലത്ത് വീഴുകയായിരുന്നു.
വീഴ്‌ചയ്‌ക്കിടെ താരത്തിന്‍റെ കാലുകള്‍ സ്റ്റമ്പില്‍ തട്ടുകയും ബെയില്‍സ് നിലത്ത് പതിക്കുകയുമായിരുന്നു. പുറത്താകുമ്പോള്‍ 35 പന്തില്‍ 34 റണ്‍സായിരുന്നു ഷായുടെ സമ്പാദ്യം. രണ്ട് ഫോറും ഒരു സിക്‌സറുമായിരുന്നു ഷായുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
താരം പുറത്തായതിന് പിന്നാലെ എട്ടാമനായി ക്രീസിലെത്തിയ ടോം ടെയ്‌ലര്‍ (Tom Taylor) സെഞ്ച്വറി നേടി. 88 പന്തില്‍ 112 റണ്‍സുമായി താരം പൊരുതിയെങ്കിലും നോർത്താംപ്‌ടൺഷയറിന് ജയത്തിലേക്ക് എത്താനായിരുന്നില്ല. മത്സരത്തില്‍ 23 റണ്‍സിന്‍റെ ജയമാണ് ഗ്ലോസെസ്റ്റർഷയര്‍ സ്വന്തമാക്കിയത്. കളിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗ്ലോസെസ്റ്റർഷയര്‍ ഗ്രെയിം വാൻ ബ്യൂറൻ നേടിയ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു 278 റണ്‍സ് നേടിയത്.
Also Read : 'ശുഭ്‌മാൻ ഗില്ലിനെ കണ്ട് പഠിക്കൂ'; പൃഥ്വി ഷായ്‌ക്ക് ഉപദേശവുമായി വിരേന്ദ്ര സെവാഗ്