ലണ്ടന്‍: പ്രീമിയര്‍ ലീഗ് (Premier League) പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ആഴ്‌സണല്‍ (Arsenal). എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വോള്‍വ്‌സിനെ (Wolves) കീഴടക്കിയാണ് പീരങ്കിപ്പടയുടെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആര്‍ട്ടേറ്റയും സംഘവും സ്വന്തം കളിത്തട്ടില്‍ ജയം പിടിച്ചെടുത്തത് (Arsenal vs Wolves Match Result).
സീസണില്‍ 14 മത്സരം കളിച്ച ആഴ്‌സണല്‍ നേടുന്ന പത്താമത്തെ ജയമാണിത്. മൂന്ന് സമനിലയും ഒരു തോല്‍വിയും മാത്രം വഴങ്ങിയ അവര്‍ക്ക് നിലവില്‍ 33 പോയിന്‍റുണ്ട്. 13 മത്സരങ്ങളില്‍ നിന്നും 9 ജയം നേടി 29 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ രണ്ടാം സ്ഥാനത്ത് (Premier League Points Table).
-
Three big points at home. pic.twitter.com/Q3tNskTLDJ
— Arsenal (@Arsenal) December 2, 2023 " class="align-text-top noRightClick twitterSection" data="
">Three big points at home. pic.twitter.com/Q3tNskTLDJ
— Arsenal (@Arsenal) December 2, 2023Three big points at home. pic.twitter.com/Q3tNskTLDJ
— Arsenal (@Arsenal) December 2, 2023
എമിറേറ്റ്‌സില്‍ വോള്‍വ്‌സിനെതിരെ കളിക്കാനിറങ്ങിയ ആഴ്‌സണലിന് വേണ്ടി ബുകായോ സാക്കയും (Bukayo Saka) മാര്‍ട്ടിന്‍ ഒഡേഗാര്‍ഡുമാണ് (Martin Odegaard) ഗോള്‍ നേടിയത്. ആദ്യ 15 മിനിറ്റിനുള്ളിലായിരുന്നു ഇരുവരുടെയും ഗോളുകള്‍. സന്ദര്‍ശകരായ വോള്‍വ്‌സിന് വേണ്ടി ബ്രസീലിയന്‍ താരം മതേയൂസ് കുന്യ (Matheus Cunha) ആശ്വസഗോള്‍ നേടി.
-
Winning weekends at home 😍
— Arsenal (@Arsenal) December 2, 2023 " class="align-text-top noRightClick twitterSection" data="
Our match report from today's triumph against Wolves 👇
">Winning weekends at home 😍
— Arsenal (@Arsenal) December 2, 2023
Our match report from today's triumph against Wolves 👇Winning weekends at home 😍
— Arsenal (@Arsenal) December 2, 2023
Our match report from today's triumph against Wolves 👇
മത്സരത്തില്‍ ആദ്യാവസാനം വരെ ആധിപത്യം പുലര്‍ത്താന്‍ ആതിഥേയരായ ആഴ്‌സണലിന് സാധിച്ചു. എമിറേറ്റ്‌സില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ക്കുതന്നെ പീരങ്കിപ്പട ഗോളിനായി വോള്‍വ്‌സ് ബോക്‌സിലേക്ക് ഇരച്ചെത്തി. അതിന്‍റെ ഫലമായി ആറാം മനിറ്റില്‍ അവര്‍ ലീഡ് പിടിച്ചു.
-
That Saka x Odegaard link-up 😍
— Arsenal (@Arsenal) December 2, 2023 " class="align-text-top noRightClick twitterSection" data="
Wolves highlights right this way, Gooners 👇 pic.twitter.com/Nzvj15MXZm
">That Saka x Odegaard link-up 😍
— Arsenal (@Arsenal) December 2, 2023
Wolves highlights right this way, Gooners 👇 pic.twitter.com/Nzvj15MXZmThat Saka x Odegaard link-up 😍
— Arsenal (@Arsenal) December 2, 2023
Wolves highlights right this way, Gooners 👇 pic.twitter.com/Nzvj15MXZm
ബുകായോ സാക്കയാണ് ആദ്യ ഗോള്‍ നേടിയത്. ആഴ്‌സണല്‍ നടത്തിയ തകര്‍പ്പന്‍ മുന്നേറ്റം തടയാന്‍ വോള്‍വ്‌സിന് സാധിക്കാതെ വരികയായിരുന്നു. ടോമിയാസു നല്‍കിയ പാസ് സ്വീകരിച്ച് കൊണ്ടായിരുന്നു സാക സ്കോര്‍ ചെയ്‌തത്.
-
Onto Luton Town on Tuesday, Gooners 👊 pic.twitter.com/jE3bx74k69
— Arsenal (@Arsenal) December 2, 2023 " class="align-text-top noRightClick twitterSection" data="
">Onto Luton Town on Tuesday, Gooners 👊 pic.twitter.com/jE3bx74k69
— Arsenal (@Arsenal) December 2, 2023Onto Luton Town on Tuesday, Gooners 👊 pic.twitter.com/jE3bx74k69
— Arsenal (@Arsenal) December 2, 2023
തുടര്‍ന്നും വോള്‍വ്‌സിനെ സമ്മര്‍ദത്തിലാക്കുന്നതായിരുന്നു ആഴ്‌സണലിന്‍റെ മുന്നേറ്റങ്ങള്‍. 13-ാം മിനിറ്റില്‍ ഒഡേഗാര്‍ഡും ഗോള്‍ നേടി. സിഞ്ചെങ്കോ ഒരുക്കി നല്‍കിയ അവസരം ഫസ്റ്റ് ടൈം ഷോട്ടിലൂടെയാണ് ഒഡേഗാര്‍ഡ് ലക്ഷ്യത്തിലേക്ക് എത്തിച്ചത്.
രണ്ട് ഗോള്‍ ലീഡ് നേടിയതോടെ ആഴ്‌സണല്‍ ആക്രമണത്തിന്‍റെ മൂര്‍ച്ച ഒന്ന് കുറച്ചു. ഈ സമയം, മറുവശത്ത് ആദ്യ പകുതിയില്‍ തന്നെ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു വോള്‍വ്‌സ്. എന്നാല്‍, ഗോള്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ ലീഡുമായാണ് ആഴ്‌സണല്‍ ഇറങ്ങിയത്. എന്നാല്‍, ലീഡ് ഉയര്‍ത്താന്‍ അവര്‍ക്ക് ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനായില്ല. മറുവശത്ത് ഒന്നാം പകുതിയെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് വോള്‍വ്‌സ് കാഴ്‌ചവെച്ചത്. 86-ാം മിനിറ്റിലായിരുന്നു കുന്യ വോള്‍വിസാനായി ഗോള്‍ നേടിയത്.
Also Read : കളിക്കാനെത്തിയവര്‍ 'കാഴ്‌ചക്കാരായി', ചെകുത്താന്മാരെ വെള്ളം കുടിപ്പിച്ച് ന്യൂകാസില്‍ യുണൈറ്റഡ്