ETV Bharat / sports

പെർത്തിനെ പേടി, മാർബിളില്‍ ബാറ്റിങ് പഠിച്ച് പാക് ബാറ്റർമാർ - മുഹമ്മദ് ഹഫീസ് ക്രിക്കറ്റ് ഓസ്‌ട്രേലിയ

Pakistan Players Use Marble Slab In Nets: പെര്‍ത്തിലെ പിച്ചില്‍ ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ അധിക ബൗണ്‍സ് നേരിടാന്‍ നെറ്റ്‌സില്‍ മാർബിൾ സ്ലാബ് സ്ഥാപിച്ച് പാകിസ്ഥാന്‍ ബാറ്റര്‍മാര്‍.

Pakistan Players Use Marble Slab In Nets  Australia vs Pakistan Test  Australia vs Pakistan Test Perth Pitch  Pakistan Cricket Team  Pakistan Cricket Team Practice  ഓസ്‌ട്രേലി vs പാകിസ്ഥാന്‍ ടെസ്റ്റ്  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം  Mohammad Hafeez against Cricket Australia  മുഹമ്മദ് ഹഫീസ് ക്രിക്കറ്റ് ഓസ്‌ട്രേലിയ  പാകിസ്ഥാന്‍ പരിശീലനം മാർബിൾ സ്ലാബ്
Pakistan Players Use Marble Slab In Nets Australia vs Pakistan Test
author img

By ETV Bharat Kerala Team

Published : Dec 13, 2023, 1:43 PM IST

Updated : Dec 13, 2023, 2:25 PM IST

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് പാകിസ്ഥാന്‍ (Australia vs Pakistan Test). മൂന്ന് മത്സര പരമ്പരയ്‌ക്ക് ഡിസംബര്‍ 14-ന് പെര്‍ത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിലാണ തുടക്കമാവുക. 27 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് വിജയം ലക്ഷ്യം വച്ചാണ് പാകിസ്ഥാന്‍ പെര്‍ത്തിലിറങ്ങുന്നത്. ബാറ്റര്‍മാരുടെ ശവപ്പറമ്പാവുന്ന പുല്ലുള്ള പിച്ചാണ് പെര്‍ത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വച്ചിരിക്കുന്നത്. (Australia vs Pakistan Test Perth Pitch).

  • Pakistan have got a unique training device in the nets: a slab of marble. Mohammad Rizwan had it tilted on angle. They hope it will help them deal with Perth’s extra bounce #AUSvPAK pic.twitter.com/hvNzWJS9bH

    — Louis Cameron (@LouisDBCameron) December 12, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഓസീസ് പേസര്‍മാരുടെ തീയുണ്ടകള്‍ നേരിടാന്‍ തയ്യാറെടുക്കുന്നതിനായി ഒരല്‍പം അസാധാരണമായ രീതി അവലംബിച്ചിരിക്കുകയാണ് പാകിസ്ഥാൻ (Pakistan Cricket Team). നെറ്റ്സിൽ മാർബിൾ സ്ലാബ് ഉപയോഗിച്ച് പരിശീലനം നടത്തുന്ന പാക് ബാറ്റര്‍മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

(Pakistan Players Use Marble Slab In Nets) പെര്‍ത്ത് പിച്ചിലെ അധിക ബൗൺസിനോട് പൊരുത്തപ്പെടുന്നതിനായി നെറ്റ്സിൽ സ്ഥാപിച്ച മാർബിൾ സ്ലാബില്‍ കുത്തി എത്തുന്ന പന്തിനെ നേരിടുന്ന പാക് ബാറ്ററെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അതേസമയം കാൻബറയിൽ നടന്ന സന്നാഹ മത്സരത്തിന് വേഗത കുറഞ്ഞ പിച്ചായിരുന്നു പാകിസ്ഥാന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയിരുന്നത്.

ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പാകിസ്ഥാൻ ടീം ഡയറക്‌ർ മുഹമ്മദ് ഹഫീസ് രംഗത്ത് എത്തുകയും ചെയ്‌തിരുന്നു. ഇതു ക്രിക്കറ്റ് ഓസ്‌ട്രേലിയ പയറ്റിയ തന്ത്രമാണെങ്കിലും തങ്ങള്‍ എന്തിനും തയ്യാറാണെന്നായിരുന്നു മുഹമ്മദ് ഹഫീസിന്‍റെ വാക്കുകള്‍.

"ഒരു സന്ദർശക ടീമിന് ഓസ്‌ട്രേലിയയിൽ കളിക്കാൻ കഴിയുന്ന ഏറ്റവും വേഗത കുറഞ്ഞ പിച്ചായിരുന്നു സന്നാഹ മത്സരത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ഒരിക്കലും ഞങ്ങള്‍ ആ പിച്ച് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഇതൊരു പ്രശ്‌നമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വീണ്ടും വീണ്ടും പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ക്രമീകരണങ്ങൾ ഇത്തരത്തിലാവുമെന്ന്

പ്രതീക്ഷിക്കാത്തതിനാൽ കടുത്ത നിരാശയുണ്ട്. ഇത് അവരുടെ തന്ത്രമായിരിക്കാം. പക്ഷേ ഞങ്ങൾ എന്തിനും തയ്യാറാണ്" - മുഹമ്മദ് ഹഫീസ് പറഞ്ഞു (Mohammad Hafeez against Cricket Australia).

സന്നാഹ മത്സരത്തിനിടെ സ്പിന്നർ അബ്രാർ അഹമ്മദ് കാലിന് പരിക്കേറ്റതിനെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ച സ്‌ക്വാഡിലേക്ക് സാജിദ് ഖാനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ചേര്‍ത്തിരുന്നു. ചികിത്സയ്ക്കായി അബ്രാർ ടീമിനൊപ്പം തുടരുമെന്നും ബോർഡ് അറിയിച്ചിരുന്നു.

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീം: ഇമാം ഉൾ ഹഖ്, ഖുറം ഷഹ്‌സാദ്, മിർ ഹംസ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം ജൂനിയർ, നൊമാൻ അലി, സയിം അയൂബ്, ഷാൻ മസൂദ് (ക്യാപ്റ്റൻ), അമിർ ജമാൽ, അബ്രാർ അഹമ്മദ്, അബ്ദുല്ല ഷഫീഖ്, സാജിദ് ഖാന്‍, ബാബർ അസം, ഫഹീം അഷ്‌റഫ്, ഹസൻ അലി, സൽമാൻ അലി ആഗ, സർഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷഹീൻ ഷാ അഫ്രീദി (Pakistan squad for Australia Tests).

ALSO READ: 13 റണ്‍സിന് 7 വിക്കറ്റ്, 'ലിംബാനി കൊടുങ്കാറ്റ്'; പാകിസ്ഥാനോട് തോറ്റ ക്ഷീണം നേപ്പാളിന്‍റെ നെഞ്ചത്ത് തീര്‍ത്ത് ഇന്ത്യ

Last Updated : Dec 13, 2023, 2:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.