മുംബൈ: ഒമിക്രോൺ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഒരാഴ്ചത്തേക്ക് വൈകിപ്പിച്ചേക്കുന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പരമ്പര വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം.
നിലവിൽ ഇന്ത്യയുടെ എ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണുള്ളത്. ഇവരെ തിരിച്ചു വിളിക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടില്ല. അതേസമയം ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഡിസംബർ ഒമ്പതിന് ചാര്‍ട്ടേഡ് വിമാനത്തില്‍ ജൊഹാനസ്ബർഗിലേക്ക് തിരിക്കാനായിരുന്നു ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ പദ്ധതി വൈകിപ്പിക്കാനാണ് നിലവിലെ ശ്രമം നടക്കുന്നത്.
also read: IPL: പണം ഒരു പ്രശ്‌നമല്ല; ചെന്നൈയിലുണ്ടാവുന്ന് മൊയിന്‍ അലിയുടെ വാക്ക്
അതേസമയം പര്യടനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കളിക്കാരുടെ സുരക്ഷയ്‌ക്കും ആരോഗ്യത്തിനുമാണ് ബിസിസിഐ പ്രഥമ പരിഗണന നല്‍കുന്നത്.
അതിന് കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും. വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.