ETV Bharat / sports

ODI world cup Ben Stokes ODI retirement Tim Paine 'തീരുമാനങ്ങള്‍ തോന്നിയത് പോലെ ആവരുത്'; സ്റ്റോക്‌സിനെതിരെ തുറന്നടിച്ച് ടിം പെയ്‌ന്‍

Jos Buttler on Ben Stokes ODI Team Return വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ബെന്‍ സ്റ്റോക്‌സ് എടുത്ത തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമെന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്.

ODI world cup England squad  Tim Paine  Tim Paine against Ben Stokes  Ben Stokes  ODI World Cup 2023  ODI world cup  Ben Stokes ODI retirement  Jos Buttler on Ben Stokes ODI Team Return  Jos Buttler  സ്റ്റോക്‌സിനെതിരെ തുറന്നടിച്ച് ടിം പെയ്‌ന്‍  ടിം പെയ്‌ന്‍  ബെന്‍ സ്റ്റോക്‌സ്  ജോസ് ബട്‌ലര്‍  ഏകദിന ലോകകപ്പ്
ബെന്‍ സ്റ്റോക്‌സ്
author img

By

Published : Aug 19, 2023, 2:49 PM IST

സിഡ്‌നി: ഏകദിന ലോകകപ്പ് (ODI World Cup 2023) കളിക്കാനായി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം നായകനുമായ ബെന്‍ സ്റ്റോക്‌സ് തിരികെ എത്തുകയാണ് (Ben Stokes coming out of ODI retirement). മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമുള്ള ജോലി ഭാരം കുറയ്‌ക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് 2019-ലെ ഏകദിന ലോകകപ്പില്‍ ടീമിന്‍റെ ഹീറോയായ ബെന്‍ സ്റ്റോക്‌സ് (Ben Stokes) ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട ലോകകപ്പിന്‍റെ പ്രാഥമിക സ്ക്വാഡില്‍ (ODI world cup England squad) ബെന്‍ സ്റ്റോക്‌സ് ഇടം നേടുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ വിരമിക്കല്‍ പിന്‍വലിച്ച് ഏകദിന ലോകകപ്പ് കളിക്കാനുള്ള സ്‌റ്റോക്‌സിന്‍റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ടെസ്റ്റ് നായകൻ കൂടിയായ ടിം പെയ്‌ന്‍ (Tim Paine against Ben Stokes).

ടൂര്‍ണമെന്‍റുകള്‍ ഇത്തരത്തില്‍ തോന്നിയ പോലെ തെരഞ്ഞെടുക്കരുതെന്നാണ് ടിം പെയ്‌ന്‍ (Tim Paine) പറയുന്നത്. ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ബെൻ സ്റ്റോക്‌സ് ഏകദിന ലോകകപ്പ് കളിക്കാന്‍ എത്തുന്നത്, എനിക്ക് ഒരല്‍പം രസകരമായി തോന്നി. ഇതു 'താന്‍' എന്തോ ആണെന്ന തോന്നലാണ് എന്നില്‍ ഉണ്ടാക്കുന്നത്. തനിക്ക് തോന്നിയ പോലെ എവിടെ, എപ്പോള്‍ കളിക്കണെന്ന തീരുമാനം എടുക്കുമെന്നാണോ ഇതു വഴി പറഞ്ഞു വയ്‌ക്കുന്നത്. അതോ വലിയ ടൂര്‍ണമെന്‍റുകള്‍ മാത്രമേ കളിക്കൂവെന്നോ?"- ടിം പെയ്‌ന്‍ (Tim Paine) പറഞ്ഞു.

ഇംഗ്ലണ്ടിനായി കഴിഞ്ഞ 12 മാസങ്ങളിലും കളിച്ച് ലോകകപ്പില്‍ ഇറങ്ങാനായി കാത്തിരുന്ന മറ്റൊരു താരത്തിനാണ് സ്റ്റോക്സിന് വഴിയൊരുക്കാൻ പുറത്ത് ഇരിക്കേണ്ടിവരുന്നതെന്നും ടിം പെയ്‌ന്‍ (Tim Paine) കൂട്ടിച്ചേര്‍ത്തു.

തീരുമാനം സ്റ്റോക്‌സിന്‍റേത് (Jos Buttler on Ben Stokes ODI Team Return): വിരമിക്കല്‍ പിന്‍വലിച്ച് ഏകദിന ലോകകപ്പ് കളിക്കാനുള്ള തീരുമാനം ബെന്‍ സ്റ്റോക്‌സിന്‍റേതാണെന്ന് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്റ്റോക്‌സിനെ ആരും തന്നെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നേരത്തെ സംസാരിച്ചിരുന്നു. മടങ്ങിവരവിന് താല്‍പര്യമുണ്ടെങ്കില്‍ അതില്‍ തീരുമാനമെടുക്കാനുള്ള എല്ലാ അവകാശങ്ങളും തങ്ങള്‍ അവന് വിട്ടുനല്‍കിയിരുന്നു. ഇപ്പോള്‍ തിരികെ എത്തണമെന്ന് സ്റ്റോക്‌സിന് തോന്നിയതില്‍ തങ്ങളും സന്തോഷത്തിലാണ് എന്നുമായിരുന്നു ബട്‌ലറുടെ പ്രതികരണം.

ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് പ്രാഥമിക സ്ക്വാഡ് (ODI world cup England squad): ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, മൊയിൻ അലി, ബെൻ സ്റ്റോക്‌സ്, ജോ റൂട്ട്, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് വില്ലി, സാം കറൻ, ആദിൽ റഷീദ്, ക്രിസ് വോക്‌സ്, റീസ് ടോപ്ലി, മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ.

ALSO READ: ODI world cup Team India captaincy രോഹിത് ക്യാപ്റ്റനാകാൻ ജനിച്ചതല്ല, കാരണങ്ങൾ നിരത്തി ഷൊയ്‌ബ് അക്‌തർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.