ഹരാരെ: ഏകദിന ലോകകപ്പ് ക്വാളിഫയർ (ODI World Cup Qualifier) സൂപ്പർ സിക്‌സില്‍ ആവേശജയം സ്വന്തമാക്കി സിംബാബ്‌വെ. ക്വീൻസ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാനെതിരെ 14 റൺസിന്‍റെ വിജയമാണ് ആതിഥേയർ നേടിയെടുത്തത്. സിംബാബ്‌വെ ഉയർത്തിയ 333 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാന് 50 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 318 റൺസ് നേടാനെ സാധിച്ചുള്ളൂ. സിംബാബ്‌വെയ്ക്കായി സീൻ വില്യംസും (Sean Williams) ഒമാന് വേണ്ടി കശ്യപ് പ്രജാപതിയും (Kashyap Prajapati) സെഞ്ച്വറി നേടിയിരുന്നു.
മൂന്നാമനായ് ക്രീസിലെത്തിയ സീന്‍ വില്യംസിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സിംബാബ്‌വെയ്‌ക്ക് 332 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 103 പന്ത് നേരിട്ട വില്യംസ് 142 റണ്‍സ് നേടി. സിക്കന്ദര്‍ റാസ (42), ലൂക്ക് ജോങ്‌വെ (47 നോട്ടൗട്ട്) എന്നിവരും ആതിഥേയര്‍ക്കായി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു.
-
Zimbabwe continue their winning streak to start the Super Six stage with an important win 😍#CWC23 | #ZIMvOMA: https://t.co/3gArMrOa1L pic.twitter.com/iVIcxSsffq
— ICC Cricket World Cup (@cricketworldcup) June 29, 2023 " class="align-text-top noRightClick twitterSection" data="
">Zimbabwe continue their winning streak to start the Super Six stage with an important win 😍#CWC23 | #ZIMvOMA: https://t.co/3gArMrOa1L pic.twitter.com/iVIcxSsffq
— ICC Cricket World Cup (@cricketworldcup) June 29, 2023Zimbabwe continue their winning streak to start the Super Six stage with an important win 😍#CWC23 | #ZIMvOMA: https://t.co/3gArMrOa1L pic.twitter.com/iVIcxSsffq
— ICC Cricket World Cup (@cricketworldcup) June 29, 2023
മറുപടി ബാറ്റിങ്ങില്‍, 333 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാന് തുടക്കത്തിൽ തന്നെ ഓപ്പണർ ജതിന്ദർ സിങ്ങിനെ (2) നഷ്‌ടമായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച കശ്യപ് - ഇല്ല്യാസ് സഖ്യം റൺ ചേസിന് അടിത്തറപാകി. ഇരുവരും ചേർന്ന് 83 റൺസ് ആണ് കൂട്ടിച്ചേർത്തത്.
61 പന്തിൽ 45 റൺസ് നേടിയ അഖിബ് ഇല്ല്യാസിനെ മടക്കി സിക്കന്ദർ റാസയാണ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് നായകൻ സീഷാൻ മഖ്‌സൂദിനെ കൂട്ടുപിടിച്ചായിരുന്നു കശ്യപ് റൺസ് കണ്ടെത്തിയത്. എന്നാൽ മുപ്പത്തിയഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ കശ്യപ് പ്രജാപതിയെ വീഴ്ത്താൻ സിംബാബ്‌വെയ്ക്ക് സാധിച്ചു.
സെഞ്ച്വറി അടിച്ച കശ്യപിനെ ബ്ലെസ്സിങ് മുസരാബനി റാസയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പ്രജാപതി പുറത്തായതിന് പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി മത്സരം വരുതിയിലാക്കാൻ ആതിഥേയർക്കായി. 39-ആം ഓവറിലാണ് ഒമാന് നാലാം പ്രഹരമേക്കുന്നത്.
-
The third hundred in the tournament 💯
— ICC (@ICC) June 29, 2023 " class="align-text-top noRightClick twitterSection" data="
A batting average of over 100 in ODIs in 2023 ✅
Sean Williams is UNSTOPPABLE! 💥#ZIMvOMA | #CWC23 pic.twitter.com/R89inyV9KT
">The third hundred in the tournament 💯
— ICC (@ICC) June 29, 2023
A batting average of over 100 in ODIs in 2023 ✅
Sean Williams is UNSTOPPABLE! 💥#ZIMvOMA | #CWC23 pic.twitter.com/R89inyV9KTThe third hundred in the tournament 💯
— ICC (@ICC) June 29, 2023
A batting average of over 100 in ODIs in 2023 ✅
Sean Williams is UNSTOPPABLE! 💥#ZIMvOMA | #CWC23 pic.twitter.com/R89inyV9KT
11 റൺസ് മാത്രം നേടിയ ഷോയ്ബ് ഖാനെ റിചാർഡ് എന്‍ഗാരവയാണ് പുറത്താക്കിയത്. നായകൻ സീഷാൻ മഖ്‌സൂദ് പരിക്കിനെ തുടർന്ന് തിരിച്ചുകയറിയപ്പോൾ ആയിരുന്നു ഷോയ്ബ് ക്രീസിലേക്കെത്തിയത്. സ്കോർ 248ൽ നിൽക്കെ വിക്കറ്റ് കീപ്പർ ബാറ്റർ നസീം ഖുഷിയെയും (12) അവർക്ക് നഷ്‌ടമായി.
ഇതോടെ ഒമാന്‍റെ കാര്യം പരുങ്ങലിൽ ആയി. പിന്നാലെ അടുത്തത്ത ഓവറുകളിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി സിംബാബ്‌വെ കളിയിൽ പിടി ഒന്നൂടി മുറുക്കി. 45-ാം ഓവറിൽ അയാൻ ഖാനെയും (47) അടുത്ത ഓവറിലെ ആദ്യപന്തിൽ കലിമുള്ളയെയും (1) ആണ് അവർക്ക് നഷ്‌ടപ്പെട്ടത്.
പിന്നീട് തകർത്തടിച്ച മുഹമ്മദ് നദീം വിജയപ്രതിക്ഷ നൽകി. എന്നാൽ, നദീമിനെ പിന്തുണയ്ക്കാൻ ആരും ഉണ്ടായിരുന്നില്ല. സ്കോർ 294 ൽ നിൽക്കെ ഫയസ് ബട്ടും മടങ്ങി.
പിന്നാലെ നായകൻ സീഷാൻ മഖ്‌സൂദ് ക്രീസിലേക്ക് വന്നെങ്കിലും 14 റൺസ് അകലെ ഒമാന്‍റെ പോരാട്ടം അവസാനിക്കുകയായിരുന്നു. സിംബാബ്‌വെയ്‌ക്ക് വേണ്ടി ചതാരയും ബ്ലെസ്സിങ്ങും മൂന്നും എന്‍ഗാരവ രണ്ടും വിക്കറ്റ് നേടി.