ETV Bharat / sports

ODI WC Qualifier 2023 | അവസാന പന്തില്‍ 'ആവേശ ജയം'; സ്‌കോട്ടിഷ് പോരാട്ടവീര്യത്തിന് മുന്നിലും തലകുനിച്ച് ഐറിഷ് പട

author img

By

Published : Jun 22, 2023, 7:14 AM IST

ഏഴാമനായി ക്രീസിലെത്തിയ മൈക്കിള്‍ ലീസ്‌ക് (Michael Leask) സ്‌കോട്‌ലന്‍ഡിനായി പുറത്താകാതെ 91 റണ്‍സ് നേടി. ലീസ്‌കിന്‍റെ ഈ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് അവര്‍ക്ക് മത്സരത്തില്‍ ജയം സമ്മാനിച്ചത്.

Etv Bharat
Etv Bharat

ഹാരരെ: ഏകദിന ലോകകപ്പ് യോഗ്യത (ICC ODI WORLD CUP QUALIFIER) റൗണ്ടിൽ അയർലൻഡിനെതിരെ (IRELAND) ആവേശകരമായ ജയം സ്വന്തമാക്കി സ്കോട്‌ലൻഡ് (SCOTLAND). ബുലാവോ ക്വീൻ സ്പോർട്‌സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റ് ശേഷിക്കെയാണ് സ്കോട്ടിഷ്‌ പടയുടെ വിജയം. അയർലൻഡ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് സ്കോട്ട്ലൻഡ് മറികടന്നത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനെത്തിയ സ്കോട്‌ലൻഡിന്‍റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മാത്യു ക്രോസിനെ (Matthew Cross) അവർക്ക് നഷ്‌ടമായി. ഈ സമയം വെറും ആറ് റൺസ് മാത്രമായിരുന്നു സ്‌കോട്‌ലൻഡിന്‍റെ സ്കോർബോർഡിൽ ഉണ്ടായിരുന്നത്. 5 പന്തിൽ 4 റൺസ് നേടിയ ക്രോസിനെ മാർക്ക്‌ അഡെയർ (Mark Adair) വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

എന്നാൽ, പിന്നീട് മൂന്നാമനായി ക്രീസിലെത്തിയ ബ്രാൻഡന്‍ മക്‌മലനെ (Brandon McMullan) കൂട്ടുപിടിച്ച് ക്രിസ്റ്റഫർ മക്ബ്രയിഡ് (Christopher McBride) സ്കോട്ടിഷ് സ്കോർ ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 50 റൺസ് കൂട്ടിച്ചേർത്തു. 11-ാം ഓവർ എറിയാനെത്തിയ അഡെയർ മക്‌മലനെ (10) പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ജോർജ് മൻസിയാണ് (George Munsey) പിന്നീട് മക്ബ്രയിഡിനൊപ്പം ബാറ്റ് ചെയ്യാൻ എത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 44 റൺസ് അടിച്ചെടുത്തു. സ്കോട്ടിഷ് സ്കോർ 19.1 ഓവറിൽ 90-ൽ നിൽക്കേ അർധസെഞ്ച്വറി നേടിയ മക്ബ്രയിഡിനെ(55) കർട്ടിസ് കംഫർ (Curtis Campher) പുറത്താക്കി.

പിന്നാലെ തന്നെ മൻസിയും (15) മടങ്ങി. ബെഞ്ചമിൻ വൈറ്റ് (Benjamin White) ആണ് വിക്കെറ്റ് നേടിയത്. സ്കോർ 117ൽ നിൽക്കെ നായകൻ റിച്ചി ബെറിങ്ടനെയും (Richie Berrington) സ്കോട്‌ലൻഡിന് നഷ്‌ടപ്പെട്ടു. 17 പന്തിൽ 10 റൺസ് ആയിരുന്നു ക്യാപ്റ്റന്‍റെ സമ്പാദ്യം.

18 റണ്‍സ് നേടിയ മാകിന്‍റോഷിനെയും (Tomas Makintosh) മടക്കി അയർലൻഡ് മത്സരത്തിൽ പിടിമുറുക്കി. ഇതോടെ 27.2 ഓവറിൽ 122-6 എന്ന നിലയിലേക്ക് വീണു സ്കോട്‌ലൻഡ്. സ്കോർ 152-ൽ നിൽക്കെ ക്രിസ് ഗ്രേവ്സിനെയും (Chris Graves) അവർക്ക് നഷ്‌ടമായി.

എട്ടാം വിക്കെറ്റിൽ മൈക്കിൽ ലീസ്‌ക് (Michael Leask) മാർക്ക്‌ വാട്ടും (Mark Watt) ഒന്നിച്ച്‌ അനായാസം റൺസ് അടിച്ചുതുടങ്ങി. തകർച്ച നേരിട്ട ടീമിനെ ഇരുവരും കൈ പിടിച്ചു കയറ്റി. മത്സരത്തിൽ 82 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കാൻ ഇവർക്കായി.

സ്കോർ 232ൽ നിൽക്കെ വാട്ടിനെ ഡോക്‌റല്‍ മടക്കി. മറുവശത്ത് തകർത്തടിച്ച ലീസ്‌ക് സ്കോട്‌ലൻഡിനെ ജയത്തിനടുത്തേക്ക് എത്തിച്ചു. അതിനിടെ സഫ്യാന്‍ ഷരിഫിനെയും (Safyaan Sharif) അവർക്ക് നഷ്‌ടമായി. എന്നാൽ, മത്സരത്തിന്‍റെ അവസാന പന്തിൽ മാർക്ക്‌ അദയറിനെ ബൗണ്ടറി പായിച്ച് ലീസ്ക്ക് സ്കോട്ടിഷ് പടയ്ക്ക് ആവേശകരമായ ജയം സമ്മാനിച്ചു.

ഏഴാമനായി ക്രീസിലെത്തിയ ലീസ്‌ക് 61 പന്തിൽ 91 റൺസ് ആണ് നേടിയത്. ക്രിസ് സോൾ ലീസ്‌കിനൊപ്പം പുറത്താകാതെ നിന്നു. അയർലൻഡിനായി മാർക് അഡെയർ മൂന്നും ജോഷുവ ലിറ്റിൽ, ജോർജ് ഡോക്ക്റൽ എന്നിവർ രണ്ട് വിക്കറ്റും നേടി...

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അയർലൻഡ് 8 വിക്കറ്റ് നഷ്‌ടത്തിലാണ് 286 റൺസ് നേടിയത്. കാംഫറിന്‍റെ സെഞ്ച്വറിയും (120) ജോർജ് ഡോക്ക്റലിന്‍റെ (69) അർധ സെഞ്ച്വറിയുമാണ് അവർക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ സ്കോട്‌ലൻഡിന്‍റെ മക്‌മലൻ അഞ്ച് വിക്കെറ്റ് നേടിയിരുന്നു.

Also Read: ഏകദിന ലോകകപ്പ് : നാണം കെട്ട് പാകിസ്ഥാന്‍, വേദിമാറ്റത്തിനുള്ള ആവശ്യം നിരസിച്ച് ഐസിസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.