ETV Bharat / sports

ODI WC 2023 | 'മൊഹാലിയിലും ലോകകപ്പ് മത്സരങ്ങള്‍ വേണം'; ബിസിസിഐയ്‌ക്ക് കത്തെഴുതി പഞ്ചാബ് കായിക മന്ത്രി

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ചില മത്സരങ്ങള്‍ മൊഹാലിയില്‍ നടത്തണമെന്ന് പഞ്ചാബ് കായിക മന്ത്രി ഗുർമീത് സിങ്. മത്സര വേദികളുടെ തെരഞ്ഞെടുപ്പ് നടത്തിയത് ന്യായമായ രീതിയില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിക്ക് കത്തെഴുതി.

ODI WC 2023  Punjab Sports Minister  Mohali  ODI World Cup 2023  ICC  BCCI  Roger Binny  മൊഹാലി  ഗുർമീത് സിങ്  ബിസിസിഐ  പഞ്ചാബ് കായിക മന്ത്രി  ഏകദിന ലോകകപ്പ്  മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം
ODI WC 2023
author img

By

Published : Jul 1, 2023, 9:16 AM IST

മൊഹാലി: അടുത്തിടെയാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (ODI World Cup 2023) മത്സരക്രമം ഐസിസി (ICC) പുറത്തുവിട്ടത്. ഇന്ത്യയിലെ 10 വേദികളിലാണ് ലോകകപ്പ് പോരാട്ടങ്ങള്‍. ഒക്‌ടോബര്‍ 5ന ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് നവംബര്‍ 19നാണ് അവസാനിക്കുന്നത്.

അഹമ്മദാബാദിലാണ് ഉദ്‌ഘാടന മത്സരവും ഫൈനലും നടക്കുന്നത്. കൂടാതെ ചില പ്രധാന മത്സരങ്ങള്‍ക്കും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം തന്നെ വേദിയാകും. മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കുക. ഹൈദരാബാദ്, ധരംശാല, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ലഖ്‌നൗ, പൂനെ എന്നിവിടങ്ങളിലും ലോകകപ്പ് മത്സരങ്ങള്‍ നടക്കും.

ഇതിനിടെ, മൊഹാലിയിലും ചില ലോകകപ്പ് മത്സരങ്ങള്‍ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് കായിക മന്ത്രി ഗുർമീത് സിങ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ബിസിസിഐ (BCCI) പ്രസിഡന്‍റ് റോജര്‍ ബിന്നിയ്‌ക്ക് (Roger Binny) കത്തെഴുതി. പ്രധാന മത്സരങ്ങള്‍ക്കൊഴികെ സന്നാഹ മത്സരങ്ങള്‍ക്ക് പോലും മൊഹാലിയെ പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് സംസ്ഥാന കായിക മന്ത്രിയുടെ നീക്കം.

ലോകകപ്പ് മത്സരങ്ങളുടെ പ്രധാന വേദികളിലൊന്നായ ഹൈദരാബാദ്, തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം, ഗുവാഹത്തി എന്നിവിടങ്ങളിലാണ് സന്നാഹ മത്സരങ്ങള്‍. സെപ്‌റ്റംബര്‍ 29ന് ആരംഭിച്ച് ഒക്‌ടോബര്‍ മൂന്നിന് അവസാനിക്കുന്ന രീതിയിലാണ് സന്നാഹ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്.

'പാരമ്പര്യം കൊണ്ടും സംസ്‌കാരം കൊണ്ടും ലോകത്തില്‍ തന്നെ പ്രസിദ്ധമായ ഒരിടമാണ് പഞ്ചാബ്. ഇവിടെ നിന്നുള്ള നിരവധി പേരാണ് കായിക രംഗത്ത് രാജ്യത്തിന്‍റെ പതാക വാഹകരായിട്ടുള്ളത്. ക്രിക്കറ്റിന്‍റെ കാര്യം നോക്കുമ്പോള്‍, മദൻ ലാൽ, നവജ്യോത് സിങ് സിദ്ധു, ഹർഭജൻ സിങ്, യുവരാജ് സിങ് തുടങ്ങിയ ഇതിഹാസങ്ങളും പുത്തന്‍ താരോദയം ശുഭ്‌മാന്‍ ഗില്‍ ഉള്‍പ്പടെ അനന്തമാണ് ഈ പട്ടിക' -ഗുർമീത് സിങ് പറഞ്ഞു.

ഏകദിന ലോകകപ്പ് വേദികളുടെ പട്ടികയില്‍ നിന്നും മൊഹാലിയെ ഒഴിവാക്കാനുള്ള കാരണം എന്താണ് എന്ന് തനിക്ക് അറിയണമെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു. 'മൊഹാലി ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തെ ഒഴിവാക്കാനുള്ള ഐസിസിയുടെ മാനദണ്ഡം എന്തായിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറിലാണ് ഇവിടെ അവസാന രാജ്യാന്തര ടി20 മത്സരം നടന്നത്.

മുന്‍പ് ഏകദിന ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങളും ടി20 ലോകകപ്പിലെ മത്സരങ്ങളും ഇവിടെ കളിച്ചിട്ടുണ്ട്. ഇപ്രാവശ്യം മൈതാനത്തിന്‍റെ നിലവാരം പരിശോധിക്കാന്‍ ഐസിസി അധികൃതര്‍ മൊഹാലിയില്‍ എത്തിയിരുന്നോ എന്നും ബിസിസിഐ വ്യക്തമാക്കാണം' -ഗുർമീത് സിങ് കത്തിലൂടെ ചോദിച്ചു.

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നാണ് മൊഹാലിയിലേത്. ന്യായമായ രീതിയിലല്ല ഏകദിന ലോകകപ്പ് വേദികളുടെ തെരഞ്ഞെടുപ്പ് നടന്നത്. രാഷ്‌ട്രീയ ഇടപടെല്‍ കൊണ്ട് മാത്രമാണ് മൊഹാലിയെ ലോകകപ്പ് വേദികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Also Read : ODI WC 2023| 10 വേദികള്‍ 45 മത്സരം, ഏകദിന ലോകകപ്പ് മത്സരക്രമം പുറത്ത്; സന്നാഹ മത്സരത്തിന് കളമൊരുക്കാന്‍ കാര്യവട്ടവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.