സാവോ പോളോ : ഫിഫ ലോകകപ്പ് യോഗ്യത (Fifa World Cup Qualifier) റൗണ്ട് മത്സരങ്ങള്‍ കളിക്കാനൊരുങ്ങുന്ന ബ്രസീല്‍ (Brazil) ടീമിന് തിരിച്ചടി. ലാറ്റിന്‍ അമേരിക്കന്‍ ക്വാളിഫയറിലെ (World Cup Qualifier CONMEBOL) ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളില്‍ ബ്രസീലിനായി സൂപ്പര്‍ താരം നെയ്‌മര്‍ (Neymar Jr) കളിക്കില്ല. കണങ്കാലിലെ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്‍റെ പിന്മാറ്റം (Neymar Jr Not Play First Two World Cup Qualifier Matches).
ഫിഫ ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ ക്വാളിഫയറില്‍ നാളെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം (Brazil First Match In World Cup Qualifier). ബെലെമില്‍ നടക്കുന്ന മത്സരത്തില്‍ ബൊളീവിയ ആണ് കാനറിപ്പടയുടെ എതിരാളി (Brazil vs Bolivia). ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6:15നാണ് മത്സരം ആരംഭിക്കുന്നത്.
ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ താന്‍ പൂര്‍ണമായും ഫിറ്റ് അല്ലെന്നുള്ള വിവരം നെയ്‌മര്‍ തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത് (Neymar About Ankle Injury). പിഎസ്‌ജിയില്‍ കളിക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് നെയ്‌മറിന്‍റെ കണങ്കാലിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഏറെക്കാലമായി കളത്തിന് പുറത്ത് തുടരുകയാണ് താരം.
'സുഖത്തോടെയാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. എന്നാല്‍, വരുന്ന മത്സരങ്ങള്‍ കളിക്കാന്‍ വേണ്ടി പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ എനിക്കായിട്ടില്ല. പുതിയ ക്ലബ് അല്‍ ഹിലാലിനായി കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ഞാന്‍ നടത്തുന്നുണ്ടായിരുന്നു.
എന്നാല്‍, അവിടെ പരിശീലന സെഷനിടെ എനിക്ക് വീണ്ടും പരിക്കേറ്റു. അതുകൊണ്ടാണ് പരിശീലകന്‍ എന്നെ മാറ്റിനിര്‍ത്തിയ്. ഈ സാഹചര്യത്തിലാണ് ഞാന്‍ ഇപ്പോള്‍ ബ്രസീലിലേക്ക് തിരികെ എത്തിയിരിക്കുന്നത്' -നെയ്‌മര്‍ പറഞ്ഞു.
കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെയാണ് നെയ്‌മര്‍ ബ്രസീലിന് വേണ്ടി അവസാനമായി കളിച്ചത്. ഈ മത്സരം പരാജയപ്പെട്ട് ബ്രസീല്‍ ലോകകപ്പില്‍ നിന്നും പുറത്തായതോടെ 31കാരനായ നെയ്‌മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, താന്‍ തുടര്‍ന്നും ബ്രസീലിന്‍റെ മഞ്ഞ ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിലും ഫ്രാന്‍സിലും ഫുട്‌ബോള്‍ 'ഒരുപോലെ...': ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള (PSG) ആറ് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് അടുത്തിടെയാണ് നെയ്‌മര്‍ സൗദി ക്ലബായ അല്‍ ഹിലാലിലേക്ക് (AL Hilal) ചേക്കേറിയത്. ഏകദേശം 200 മില്യണ്‍ ഡോളറിനായിരുന്നു നെയ്‌മറെ സൗദി പ്രോ ലീഗ് (Neymar Salary At Al Hilal) ക്ലബ് യൂറോപ്പില്‍ നിന്നും റാഞ്ചിയത്. നിലവിലെ സാഹചര്യത്തില്‍ താന്‍ അല്‍ ഹിലാലിനൊപ്പം കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കനാണ് ആഗ്രഹിക്കുന്നതെന്ന് നെയ്‌മര്‍ അഭിപ്രായപ്പെട്ടിരുന്നു.
'സൗദി അറേബ്യ ആയാലും യൂറോപ്പ് ആയാലും ഫുട്‌ബോള്‍ എല്ലായിടത്തും ഒരുപോലെ തന്നെയാണ്. ഇവിടെ കളിക്കുന്ന താരങ്ങളെയും നിങ്ങള്‍ നോക്കൂ.. ഇവിടം ഫ്രഞ്ച് ലീഗിനേക്കാള്‍ മികച്ചതാണോ അല്ലയോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല.
അല്‍ ഹിലാലിനൊപ്പം കിരീടം നേടാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. സൗദി ചാമ്പ്യന്‍ഷിപ്പ് നേടുക എന്നത് അത്ര എളുപ്പമായിരിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. മറ്റ് ടീമുകളും ഇപ്പോള്‍ കരുത്താര്‍ജിച്ചുകൊണ്ടിരിക്കുകയാണ്' -നെയ്‌മര്‍ കൂട്ടിച്ചേര്‍ത്തു.