ETV Bharat / sports

കിവീസിന് ടോസ് ലഭിച്ചാന്‍ ഇന്ത്യയെ ചെറിയ സ്കോറിന് പുറത്താക്കുമെന്ന് ഷെയ്ന്‍ ബോണ്ട് - സതാംപ്ടണ്‍

പ്ലെയിങ് ഇലവനില്‍ അഞ്ചു പേസര്‍മാരെ കിവീസ് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  New Zealand  Shane Bond  ഷെയ്ന്‍ ബോണ്ട്  ന്യൂസിലാന്‍ഡ്  സതാംപ്ടണ്‍  ഇന്ത്യ
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കിവീസിന് ടോസ് ലഭിച്ചാന്‍ ഇന്ത്യയെ ചെറിയ സ്കോറിന് പുറത്താക്കുമെന്ന് ഷെയ്ന്‍ ബോണ്ട്
author img

By

Published : Jun 16, 2021, 7:10 PM IST

സതാംപ്ടണ്‍: ടെസ്റ്റ് ചമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമാവുമെന്ന് ന്യൂസിലന്‍ഡ് മുന്‍ പേസര്‍ ഷെയ്ന്‍ ബോണ്ട്. ന്യൂസിലന്‍ഡിന് ടോസ് ലഭിച്ചാല്‍ ബൗളിങ്ങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ചെറിയ സ്കോറിന് പുറക്കാനാവുമെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

ഇന്ത്യയെ പെട്ടെന്ന് പുറത്താക്കാനായില്ലെങ്കില്‍ രണ്ട് ലോകോത്തര സ്പിന്നര്‍മാരുള്ള ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലെയിങ് ഇലവനില്‍ അഞ്ചു പേസര്‍മാരെ കിവീസ് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇന്ത്യ മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന കോമ്പിനേഷനാവും പരീക്ഷിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

also read: ക്രിസ്റ്റ്യാനോയുടേത് 'മുട്ടന്‍ പണി'; കൊക്ക കോളക്ക് നഷ്ടം നാല് ബില്യൺ ഡോളർ

അതേസമയം മത്സരത്തില്‍ കാലാവസ്ഥയും നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ച മുതല്‍ സതാംപ്ടണില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണെങ്കില്‍ ഡ്യൂക്ക് ബോളില്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ സ്വിങ് ലഭിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇത് രണ്ട് ഇടം കൈയന്‍ പേസര്‍മാരുള്ള കിവീസിന് ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. അതേസമയം മത്സരത്തിനുള്ള ഇന്ത്യന്‍, കിവീസ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കിവീസ് നിരയില്‍ പരിക്കിന്‍റെ പിടിയിലുള്ള ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാൾട്ടിങും ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വില്ല്യംസണ് നഷ്ടമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.