ETV Bharat / sports

പൂനെയിൽ പോരിനിറങ്ങുന്നത് വമ്പൻമാർ, ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ന്യൂസിലൻഡ് - ദക്ഷിണാഫ്രിക്ക

New Zealand Vs South Africa preview: ജയത്തോടെ സെമി പ്രവേശനം കൂടുതൽ എളുപ്പമാക്കാനായിരിക്കും ഇരുടീമുകളും ഇന്നിറങ്ങുക.

world cup 2023  ഏകദിന ലോകകപ്പ്  New Zealand Vs South Africa preview  New Zealand  South Africa  NZ vs SA  ദക്ഷിണാഫ്രിക്കയെ നേരിടാൻ ന്യൂസിലൻഡ്  ദക്ഷിണാഫ്രിക്ക  ന്യൂസിലൻഡ്
New Zealand Vs South Africa preview cricket world cup 2023
author img

By ETV Bharat Kerala Team

Published : Nov 1, 2023, 9:04 AM IST

പൂനെ : ഏകദിന ലോകകപ്പിലെ വമ്പൻമാരുടെ സൂപ്പർ പോരാട്ടത്തിൽ ഇന്ന് കരുത്തരായ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം തുടങ്ങുന്നത്. ആറ് മത്സരങ്ങൾ വീതം പൂർത്തിയായതോടെ പോയിന്‍റ് പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ഇരുടീമുകളും സെമി പ്രവേശനം കൂടുതൽ എളുപ്പമാക്കാനാകും ഇന്ന് ഇറങ്ങുക.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ പാകിസ്ഥാനെ മറികടന്ന ആത്മവിശ്വാസത്തിലാണ് പ്രോട്ടീസ്. പാകിസ്ഥാന്‍റെ 271 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന്‍റെ അവിസ്‌മരണീയ വിജയമാണ് നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ തോൽവിയുമാണ് ന്യൂസിലൻഡ് എത്തുന്നത്. ഓസീസ് ഉയർത്തിയ റൺമലയ്‌ക്ക് മുന്നിൽ പൊരുതിയ കിവീസ് അഞ്ച് റൺസ് അകലെ തോൽവി സമ്മതിക്കുകയായിരുന്നു.

ഈ ടൂർണമെന്‍റില്‍ ഇതുവരെ മികച്ച ഫോമില്‍ കളിക്കുന്ന ടീമാണ് പ്രോട്ടീസ്. നെതർലൻഡ്‌സിൽ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയിൽ നിന്ന് കരകയറിയ ടീം കൂടുതൽ അപകടകാരികളായി മാറി. പാകിസ്ഥാനെതിരായ മത്സരത്തിൽ മുൻനിര ഫോമിലേക്ക് ഉയർന്നില്ലെങ്കിലും മധ്യനിരയും വാലറ്റവും ടീമിനെ വിജയതീരമണച്ചു. മികച്ച ഫോമില്‍ തുടരുന്ന ബാറ്റർമാരും ബൗളർമാരും ഒരു പോലെ കളത്തിലിറങ്ങുമ്പോൾ ഏതൊരു ടീമും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വിയർക്കും. ഇന്ത്യക്ക് പിന്നിൽ രണ്ടാമതാണ് സ്ഥാനമെങ്കിലും ഏറ്റവും മികച്ച റൺറേറ്റും ദക്ഷിണാഫ്രിക്കയ്‌ക്ക് തന്നെയാണ്.

ഈ ലോകകപ്പിൽ റൺവേട്ടയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ക്വിന്‍റൺ ഡി കോക്ക്, ബൗളർമാരോട് യാതൊരു ദാക്ഷണ്യവുമില്ലാതെ പന്തുകൾ അതിർത്തികടത്തുന്ന ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, എയ്‌ഡൻ മാർക്രം എന്നിവരാണ് പ്രോട്ടീസ് നിരയുടെ കരുത്ത്. മധ്യനിരയിൽ നിലയുറപ്പിൽ അപകടം വിതയ്‌ക്കുന്ന ഓൾറൗണ്ടർ മാർകോ ജെൻസെൻ ബാറ്റിങ് പവർപ്ലേയിൽ വിക്കറ്റ് നേടുന്നതിലും മിടുക്കനാണ്. കാസിഗോ റബാദ, ലുങ്കി എൻഗിഡി എന്നിവർക്കൊപ്പം കേശവ് മഹാരാജും കൂടി ചേരുന്നതോടെ ബൗളിങ് യൂണിറ്റും സുശക്തം.

തുടർച്ചയായ നാല് ജയത്തോടെ സ്വപ്‌നക്കുതിപ്പ് നടത്തിയ ന്യൂസിലന്‍ഡ് പിന്നീട് ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളോടെ തോറ്റതിന്‍റെ സമ്മർദത്തിലാണ്. ഇനിയൊരു തോൽവി ടോം ലാഥം നയിക്കുന്ന ടീമിന്‍റെ സെമി സാധ്യത കൂടുതൽ സങ്കീർണമാക്കും. പരിക്കേറ്റ കെയ്‌ൻ വില്യംസൺ, ലോക്കി ഫെർഗൂസൺ, മാർക് ചാപ്‌മാൻ എന്നിവർ കളിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല.

സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനങ്ങളാണ് ന്യൂസിലന്‍ഡിന് തുണയാകുന്നത്. ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ റണ്‍സ് കണ്ടെത്തുന്നത് ടീമിന് ആശ്വാസം. കൂടാതെ, ആവശ്യഘട്ടങ്ങളില്‍ നായകന്‍ ടോം ലാഥവും വില്‍ യങ്ങും സ്കോറിങ് ഉയര്‍ത്തുന്നുണ്ട്. മിച്ചല്‍ സാന്‍റ്‌നറുടെ ഓള്‍റൗണ്ട് പ്രകടനവും പ്രതീക്ഷയോടെയാണ് കിവീസ് ഉറ്റുനോക്കുന്നത്. പേസര്‍ ട്രെന്‍റ് ബോൾട്ട് നല്‍കുന്ന തുടക്കവും കിവീസിന് ഇന്ന് നിര്‍ണായകമാകും.

ലോകകപ്പിലെ നേർക്കുനേർ പോരിൽ ന്യൂസിലൻഡിനാണ് ആധിപത്യം. എട്ട് മത്സരത്തിൽ ആറെണ്ണവും ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് രണ്ട് മത്സരങ്ങൾ. ബാറ്റിങ്ങിന് അനുകൂലമായ പൂനെയിലെ പിച്ചിൽ ഇന്നും റണ്ണൊഴുകിയേക്കാം.

ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 South Africa Squad): ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്‌റ്റന്‍), റാസി വാന്‍ഡര്‍ ഡസന്‍, എയ്‌ഡന്‍ മാര്‍ക്രം, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, മാർക്കോ യാൻസെൻ, ജെറാൾഡ് കോയറ്റ്സീ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, കേശവ് മഹാരാജ്, തബ്രയിസ് ഷംസി, ലിസാദ് വില്യംസ്.

ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ് (Cricket World Cup 2023 New Zealand Squad): കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്‍റ്‌നര്‍, മാര്‍ക്ക് ചാപ്‌മാന്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, ഇഷ് സോധി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.