ETV Bharat / sports

മുത്തയ്യ മുരളീധരന്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി - മുത്തയ്യ മുരളീധരന്‍

ചികിത്സ നേരത്തെ തീരുമാനിച്ചിരുന്നതായാണ് ഐപിഎല്‍ വ്യത്തങ്ങളുടെ പ്രതികരണം

Enter Keyword here.. sports  Muttiah Muralitharan  Sunrisers Hyderabad  angioplasty  മുത്തയ്യ മുരളീധരന്‍  സണ്‍റൈസേഴ്സ് ഹൈദരാബാദ്
മുത്തയ്യ മുരളീധരന്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി
author img

By

Published : Apr 19, 2021, 6:46 AM IST

ചെന്നൈ: ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി. ചെന്നൈയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ചികിത്സ നേരത്തെ തീരുമാനിച്ചിരുന്നതായാണ് ഐപിഎല്‍ വ്യത്തങ്ങളുടെ പ്രതികരണം. 'കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ താരത്തിന് ഒരു ബ്ലോക്ക് കണ്ടെത്തിയിരുന്നു. അതിനാൽ ഇത് (ആൻജിയോപ്ലാസ്റ്റി) നടത്തേണ്ട ഒരു പതിവ് പ്രക്രിയയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്'. ഉറവിടങ്ങള്‍ പ്രതികരിച്ചു.

2015 മുതല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ബൗളിങ് പരിശീലകനാണ് 49കാരനായ മുത്തയ്യ മുരളീധരന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ നിരയിലുള്ള താരം 1347 വിക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.