ETV Bharat / sports

ധോണിയും ശാസ്‌ത്രിയും തമ്മില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ പ്രാര്‍ഥിക്കും: സുനില്‍ ഗവാസ്‌കര്‍

2004ല്‍ ഞാന്‍ ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്ടാവായപ്പോള്‍, പരിശീലകന്‍ ജോണ്‍ റൈറ്റിനു പരിഭ്രാന്തിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്ഥാനം ഞാന്‍ ഏറ്റെടുക്കുമെന്ന് കരുതിയാവാമതെന്നും സുനില്‍ ഗവാസ്‌കർ.

Ravi Shastri  MS Dhoni  Sunil Gavaskar  സുനില്‍ ഗവാസ്‌കര്‍  എംഎസ് ധോണി  രവി ശാസ്ത്രി
ധോണിയും ശാസ്‌ത്രിയും തമ്മില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ പ്രാര്‍ഥിക്കും: സുനില്‍ ഗവാസ്‌കര്‍
author img

By

Published : Sep 9, 2021, 6:43 PM IST

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്‌ടാവായി എംഎസ് ധോണിയെ നിയമിച്ചത് നല്ല വാര്‍ത്തയാണെന്ന് സുനില്‍ ഗവാസ്‌കര്‍. പരിശീലകന്‍ രവി ശാസ്ത്രിയും ധോണിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ഥിക്കുമെന്നും ഇരുവരും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

''ധോണിയുടെ നായകത്വത്തിന് കീഴില്‍ 2011ല്‍ ഏകദിന ലോകകപ്പും അതിന് നാല് വര്‍ഷങ്ങള്‍ക്ക് മുന്നെ 2007ല്‍ ടി20 ലോകകപ്പും ഇന്ത്യയ്‌ക്ക് നേടാന്‍ സാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ ടീമിന് തീര്‍ച്ചയായും ഗുണം ചെയ്യുന്ന കാര്യമാണ്. 2004ല്‍ ഞാന്‍ ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്ടാവായപ്പോള്‍, പരിശീലകന്‍ ജോണ്‍ റൈറ്റിനു പരിഭ്രാന്തിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്ഥാനം ഞാന്‍ ഏറ്റെടുക്കുമെന്ന് കരുതിയാവാമത്.

പക്ഷെ ധോണിക്ക് പരിശീലനത്തില്‍ വലിയ താത്പര്യമില്ലെന്ന് ശാസ്ത്രിക്ക് അറിയാം. ശാസ്ത്രി, ധോണി കൂട്ടുകെട്ട് നല്ല രീതിയില്‍ പോയാല്‍ അതു തീര്‍ച്ചായായും ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും. എന്നാല്‍ ടീം തെരഞ്ഞെടുപ്പിലും തന്ത്രങ്ങളിലും ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് ടീമിനെ ബാധിക്കും. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു'' ഗവാസ്‌കര്‍ പറഞ്ഞു.

also read: ധോണി ഉപദേഷ്‌ടാവ്, അശ്വിൻ തിരിച്ചെത്തി: ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ധോണിയുടെ നിയമനം തന്നെ ഇന്ത്യന്‍ ടീമിന് വലിയ പ്രചോദനമാവുന്ന കാര്യമാണെന്നും അദ്ദേഹത്തിന്‍റെ മുന്‍പരിചയങ്ങളിലൂടെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും ഗവാസ്ക്കര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോലി നായകനും രോഹിത് ശര്‍മ ഉപനായകനുമായ 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.