ബെംഗളൂരു : എം എസ് ധോണി ഗ്ലോബല്‍ സ്‌കൂള്‍ ജൂണ്‍ ഒന്നുമുതല്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും വിദ്യാഭ്യാസ സമ്പ്രാദയവും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാലയം എച്ച്എസ്ആർ സൗത്ത് എക്സ്റ്റൻഷൻ കുഡ്ലു ഗേറ്റിന് സമീപത്തായാണ് നിര്‍മിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിയും ഭാര്യ സാക്ഷിയുമാണ് സ്ഥാപനത്തിന്‍റെ ഉപദേശകര്‍.
വിദ്യാര്‍ഥികളുടെ അഭിരുചിക്ക് അനുസരിച്ച് വിവിധ പാഠ്യപദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള അവസരം സ്കൂള്‍ നല്‍കുന്നുണ്ട്. എം എസ് ധോണി ഗ്ലോബല്‍ സ്‌കൂളുമായി ബന്ധമുള്ള സ്ഥാപനത്തനത്തെ മൈക്രോസോഫ്‌റ്റുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് താരം മാധുരി ദീക്ഷിതിന്‍റെ ഉടമസ്ഥതയിലുള്ള "ഡാന്‍സ് വിത്ത് മാധുരി'' എന്ന സ്ഥാപനവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
എം എസ് ധോണി സ്‌പോര്‍ട്‌സ് അക്കാദമിയുടെ യൂണിറ്റും സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ നഴ്‌സറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണ് സ്ഥാപനം നൽകുന്നത്. ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുന്ന വിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ പ്രവേശന നടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.