ദുബായ് : 14-ാം സീസണ്‍ ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി. ടി20 യിൽ ക്യാപ്‌റ്റനായി 300 മത്സരങ്ങൾ തികക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
2007 പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ധോണി 72 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചു. ഇതില്‍ 41 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 28 എണ്ണം തോല്‍ക്കുകയും ഒരെണ്ണം സമനിലയിലാവുകയും രണ്ട് മത്സരങ്ങളില്‍ ഫലമില്ലാതാവുകയും ചെയ്തു. 2017 ജനുവരിയില്‍ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധോണി പടിയിറങ്ങിയിരുന്നു. കൂടുതല്‍ രാജ്യാന്തര ടി20കളില്‍ ക്യാപ്റ്റനായ താരം എന്ന റെക്കോഡും ധോണിയുടെ പേരിലാണ്.
-
We #Yellove you 300* Thala 💛#CSKvKKR #WhistlePodu 🦁 pic.twitter.com/q7wgnxmKTT
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 15, 2021 " class="align-text-top noRightClick twitterSection" data="
">We #Yellove you 300* Thala 💛#CSKvKKR #WhistlePodu 🦁 pic.twitter.com/q7wgnxmKTT
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 15, 2021We #Yellove you 300* Thala 💛#CSKvKKR #WhistlePodu 🦁 pic.twitter.com/q7wgnxmKTT
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 15, 2021
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 213 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ ധോണിക്ക് 130 വിജയങ്ങള്‍ നേടാനായി. 81 മത്സരങ്ങളിലാണ് തോൽവി വഴങ്ങിയത്. മൂന്ന് കിരീടത്തിലേക്ക് ടീമിനെ നയിക്കാനും ധോണിക്കായി. റൈസിങ് പുനെ സൂപ്പര്‍ജയ്‌ന്‍റ്‌സിനെ 14 മത്സരങ്ങളിൽ നയിച്ചപ്പോള്‍ അഞ്ച് ജയവും ഒന്‍പത് തോല്‍വിയുമായിരുന്നു ഫലം. 299 ടി20കളില്‍ 59.79 ആണ് ധോണിയുടെ വിജയ ശരാശരി.
ALSO READ : ധോണി വിരമിച്ച താരം, എന്നാലും പ്രകടനം മോർഗനെക്കാൾ ഭേദം; നായകൻമാരെ വിലയിരുത്തി ഗംഭീർ
ധോണിയെക്കൂടാതെ വെസ്റ്റ് ഇൻഡീസ് താരം ഡാരൻ സമി മാത്രമാണ് ടി20യിൽ 200ലധികം മത്സരങ്ങളിൽ നായകനായിട്ടുള്ളത്. 208 മത്സരങ്ങളിലാണ് സമി ക്യാപ്‌റ്റൻ സ്ഥാനം വഹിച്ചിട്ടുള്ളത്. വിരാട് കോലി 185, രോഹിത് ശർമ്മ 153, സർഫറാസ് അഹമ്മദ് 142, ഇയാൻ മോർഗൻ 137 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ കണക്കുകൾ.