ETV Bharat / sports

ഇന്ത്യക്കാർ ഗൂഗിളില്‍ തിരഞ്ഞത്... ആദ്യം കിയാര അദ്വാനി, പിന്നെ ഗില്‍...പത്തില്‍ ആറും ക്രിക്കറ്റ് താരങ്ങൾ - കിയാര അദ്വാനി

Google Search in India 2023 in malayalam: ഈ വര്‍ഷം ഇന്ത്യയില്‍ ഗൂഗിളില്‍ തിരയപ്പെട്ടവരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ആറ് ക്രിക്കറ്റര്‍മാര്‍. ബോളിവുഡ് നടി കിയാര അദ്വാനി തലപ്പത്തുള്ള പട്ടികയില്‍ ശുഭ്‌മാന്‍ ഗില്ലിന് രണ്ടാം സ്ഥാം.

most Googled personalities in India in 2023  Shubman Gill most Googled in India in 2023  Kiara Advani most Googled in India in 2023  Google Search in India 2023  Virat Kohli Google Search  ഗൂഗിള്‍ സെര്‍ച്ച് ഇന്ത്യ 2023  ശുഭ്‌മാന്‍ ഗില്‍ ഗൂഗില്‍ സെര്‍ച്ച്  വിരാട് കോലി ഗൂഗിള്‍ സര്‍ച്ച്  കിയാര അദ്വാനി  Kiara Advani
most Googled personalities in India in 2023 Shubman Gill Kiara Advani
author img

By ETV Bharat Kerala Team

Published : Dec 12, 2023, 5:45 PM IST

Updated : Dec 12, 2023, 5:56 PM IST

ഹൈദരാബാദ്: കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്ററെന്ന നേട്ടം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് റെക്കോഡ് പങ്കുവച്ചുകൊണ്ടുള്ള ഗൂഗിളിന്‍റെ വീഡിയോയിലാണ് ക്രിക്കറ്റര്‍മാരില്‍ വിരാട് കോലിയെ കാണാനായത്. എന്നാല്‍ ഈ വര്‍ഷം (2023) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ആദ്യ 10 പത്തില്‍ ആറ് ക്രിക്കറ്റര്‍മാരുണ്ടെങ്കിലും കോലിയ്‌ക്ക് ഇടം ലഭിച്ചിട്ടില്ല (Google Search in India 2023).

2023-ൽ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകൾ തിരഞ്ഞ ക്രിക്കറ്റര്‍ എന്ന നേട്ടം സ്വന്തമാക്കിയത് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാൻ ഗില്ലാണ്. മൊത്തത്തിലുള്ള പട്ടികയില്‍ രണ്ടാം സ്ഥാനവും ഗില്ലിനുണ്ട് (Shubman Gill). ബോളിവുഡ് നടി കിയാര അദ്വാനി (Kiara Advani) തലപ്പത്തുള്ള പട്ടികയിലെ മറ്റ് പേരുകാരെ അറിയാം. (most Googled personalities in India in 2023)

ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് ഗില്ലിന് പിന്നില്‍ തൊട്ടുപിന്നില്‍. ഏകദിന ലോകകപ്പില്‍ കിവീസിനായി മിന്നും പ്രകടനം നടത്തിയായിരുന്നു ഇന്ത്യന്‍ വംശജന്‍ കൂടിയായ രചിന്‍ മടങ്ങിയത്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് (Mohammed Shami) നാലാമതുള്ളത്. ലോകകപ്പില്‍ അത്ഭുത പ്രകടനം നടത്താന്‍ ഷമിയ്‌ക്ക് കഴിഞ്ഞിരുന്നു.

ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്നതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതിനാല്‍ മാത്രമാണ് ഷമിയ്‌ക്ക് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. എന്നാല്‍ കളിച്ച ഏഴ്‌ മത്സരങ്ങളില്‍ 25 വിക്കറ്റുകളാണ് 33-കാരന്‍ എറിഞ്ഞിട്ടത്. ഇതോടെ ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഷമിയ്‌ക്ക് കഴിഞ്ഞിരുന്നു.

ഇന്ത്യന്‍ യൂട്യൂബര്‍ എൽവിഷ് യാദവാണ് (Elvish Yadav) പട്ടികയില്‍ അഞ്ചാമതുള്ളപ്പോള്‍ ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര (Sidharth Malhotra) ആറാമതുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് (Glenn Maxwell) ഏഴാമതുള്ളത്. ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഇരട്ട സെഞ്ചുറിയുള്‍പ്പെടെ നേടിക്കൊണ്ട് തിളങ്ങിയ താരം ഓസീസിന്‍റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു.

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം (David Beckham) എട്ടാമതുള്ളപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) ഒമ്പതാമതും ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് (Travis Head) പത്താമതുമാണുള്ളത്. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്.

ട്രാവിസ് ഹെഡാവട്ടെ ഏകദിന ലോകകപ്പില്‍ ഓസീസിന്‍റെ വിജയത്തില്‍ ഏറെ നിര്‍ണായകമായി. ഇന്ത്യയ്‌ക്ക് എതിരായ ഫൈനലില്‍ സെഞ്ചുറി നേടിയ ഹെഡ് ഓസീസിന്‍റെ വിജയ ശില്‍പിയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ സെമി ഫൈനല്‍ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഹെഡിന്‍റെ മികവിലായിരുന്നു ഓസീസിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ALSO READ: 'ബാസ്‌ബോള്‍' ഇന്ത്യയുടെ അടുത്ത് നടക്കില്ല; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍

Last Updated : Dec 12, 2023, 5:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.