ETV Bharat / sports

ഇന്ത്യൻ ടീമിൽ സർപ്രൈസ് മാറ്റം; മുഹമ്മദ് സിറാജ് നാട്ടിലേക്ക് മടങ്ങി, വിശ്രമം അനുവദിച്ചതെന്ന് ബിസിസിഐ

ഏകദിന ലോകകപ്പ് അടുത്തതിനാലും ചെറിയ പരിക്ക് ഉള്ളതിനാലും അമിത ജോലി ഭാരം ഒഴിവാക്കാനുമാണ് സിറാജിന് വിശ്രമം അനുവദിച്ചതെന്നാണ് വിവരം

മുഹമ്മദ് സിറാജ്  സിറാജ്  Mohammed Siraj  Siraj  നവ്‌ദീപ് സെയ്‌നി  കെ എസ് ഭരത്  വെസ്റ്റ് ഇൻഡീസ്  India vs West Indies  ഏകദിന ലോകകപ്പ്  Ind vs Wi  Mohammed Siraj ruled out of West Indies ODIs  Mohammed Siraj ruled out
മുഹമ്മദ് സിറാജിന് വിശ്രമം
author img

By

Published : Jul 27, 2023, 3:38 PM IST

ബാര്‍ബഡോസ് : വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിൽ സർപ്രൈസ് നീക്കം. പേസർ മുഹമ്മദ് സിറാജിനെ (Mohammed Siraj) ബിസിസിഐ നാട്ടിലേക്കയച്ചു. താരത്തിന് കണങ്കാലിന് പരിക്കുണ്ടെന്നും വിശ്രമം ആവശ്യമായതിനാൽ നാട്ടിലേക്കയക്കുന്നു എന്നുമാണ് ബിസിസിഐ നൽകുന്ന വിശദീകരണം. ലോകകപ്പിനായുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് സിറാജിന് വിശ്രമം അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

  • UPDATE - Mohd. Siraj has been released from Team India’s ODI squad ahead of the three-match series against the West Indies.

    The right-arm pacer complained of a sore ankle and as a precautionary measure has been advised rest by the BCCI medical team.

    More details here… pic.twitter.com/Fj7V6jIxOk

    — BCCI (@BCCI) July 27, 2023 " class="align-text-top noRightClick twitterSection" data=" ">

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളിലും സിറാജ് കളിച്ചിരുന്നു. അതിനാൽ തന്നെ അമിത ജോലി ഭാരവും പരിക്കും താരത്തിന്‍റെ ഏകദിന ലോകകപ്പിലെ പ്രകടനത്തെ ബാധിച്ചേക്കാമെന്ന സാധ്യത കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കം. ഇതോടെ ടെസ്റ്റ് ടീമിൽ ഉണ്ടായിരുന്ന അജിങ്ക്യ രഹാനെ, ആർ അശ്വിൻ, കെഎസ് ഭരത്, നവ്‌ദീപ് സെയ്‌നി എന്നിവർക്കൊപ്പം സിറാജും നാട്ടിലേക്ക് മടങ്ങി എന്നാണ് വിവരം.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്നായി സിറാജ് ഏഴ് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. രണ്ടാം ടെസ്റ്റിൽ പ്ലയർ ഓഫ് ദി മാച്ചും സിറാജായിരുന്നു. അതേസമയം സിറാജിന്‍റെ അഭാവം ഇന്ന് തുടങ്ങുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയെ ബാധിച്ചേക്കും. മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ എന്നിവരുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരുന്നു ഇന്ത്യൻ പേസ് ബൗളിങ്ങിന് നേതൃത്വം വഹിക്കേണ്ടിയിരുന്നത്.

സിറാജ് മടങ്ങിയതോടെ താരതമ്യേന അനുഭവ സമ്പത്ത് കുറഞ്ഞ താരങ്ങൾ മാത്രമാണ് ഇന്ത്യൻ നിരയിലുള്ളത്. ഏകദിന പരമ്പരയ്‌ക്ക് ശാർദുൽ താക്കൂറാകും നേതൃത്വം നൽകുക. ജയദേവ് ഉനദ്‌ഘട്ട്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ എന്നിവരാണ് ഇന്ത്യയുടെ മറ്റ് പേസർമാർ. ഇതിൽ 35 മത്സരങ്ങൾ കളിച്ച ഷാർദുൽ താക്കൂറാണ് കൂടുതൽ പരിചയ സമ്പന്നൻ. മുകേഷ് കുമാർ ഇന്ത്യക്ക് വേണ്ടി ഒരു ഏകദിനം പോലും കളിച്ചിട്ടില്ല.

ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുന്നുണ്ട്. ജോലി ഭാരം ഒഴിവാക്കാനായി ടി20 പരമ്പരയ്‌ക്കുള്ള ടീമിലും സിറാജിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ഏകദിനത്തിനുള്ള ടീമിൽ നിന്നും വിശ്രമം അനുവദിച്ചതോടെ ഏകദേശം ഒരു മാസത്തോളം സിറാജിന് വിശ്രമം ലഭിക്കും.

ഏകദിന ലോകകപ്പിന് മുൻപ് ഓഗസ്റ്റ് - സെപ്‌റ്റംബർ മാസങ്ങളിലായി ഇന്ത്യക്ക് ഏഷ്യ കപ്പ് ടൂർണമെന്‍റുണ്ട്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും നടക്കും. ഈ വർഷം മാർച്ചിൽ ഓസ്‌ട്രേലിയക്കെതിരെയാണ് സിറാജ് അവസാനമായി ഏകദിനം കളിച്ചത്. അഞ്ച് വിക്കറ്റുകളോടെ ഈ പരമ്പരയി ഇന്ത്യൻ ടീമിന്‍റെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാകാനും സിറാജിന് സാധിച്ചിരുന്നു.

ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.