ദുബായ്: 2021ലെ ഐസിസിയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്‌മാനുള്ള പുരസ്‌കാരം പാകിസ്ഥാന്‍റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാന്. കഴിഞ്ഞ വർഷം ബാറ്റിങ്ങിലും ഫീൽഡിങ്ങിലും പുറത്തെടുത്ത പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം താരത്തെ തേടിയെത്തിയത്. ആദ്യമായാണ് റിസ്വാൻ ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്.
-
Sheer Consistency, indomitable spirit and some breathtaking knocks 🔥
— ICC (@ICC) January 23, 2022 " class="align-text-top noRightClick twitterSection" data="
2021 was memorable for Mohammad Rizwan 👊
More 👉 https://t.co/9guq9xKOod pic.twitter.com/6VZo7aaRIA
">Sheer Consistency, indomitable spirit and some breathtaking knocks 🔥
— ICC (@ICC) January 23, 2022
2021 was memorable for Mohammad Rizwan 👊
More 👉 https://t.co/9guq9xKOod pic.twitter.com/6VZo7aaRIASheer Consistency, indomitable spirit and some breathtaking knocks 🔥
— ICC (@ICC) January 23, 2022
2021 was memorable for Mohammad Rizwan 👊
More 👉 https://t.co/9guq9xKOod pic.twitter.com/6VZo7aaRIA
2021ൽ 29 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിൽ നിന്നായി 73.66 ശരാശരിയിൽ 1326 റണ്‍സാണ് റിസ്വാൻ അടിച്ച് കൂട്ടിയത്. 134.89 ആണ് സ്ട്രൈക്ക്റേറ്റ്. ഇതിൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ സെഞ്ച്വറിയും ഉൾപ്പെടുന്നു. പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരെ 87 റണ്‍സും താരം നേടിയിരുന്നു.
ALSO READ: ഓസ്‌ട്രേലിയൻ ഓപ്പണ്‍: സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടറില്‍
2021ലെ ടി20 ലോകകപ്പിലും പാകിസ്ഥാന്‍റെ മുന്നേറ്റത്തിൽ റിസ്വാൻ നിർണായക പങ്കാണ് വഹിച്ചത്. ലോകകപ്പിൽ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്തായിരുന്നു റിസ്വാൻ. കൂടാതെ വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് റിസ്വാൻ കാഴ്‌ചവെച്ചത്.