മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് സഞ്‌ജു സാംസണ്‍ വഹിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയാണ് 29-കാരന്‍ തിളങ്ങിയത്. ബാറ്റിങ്ങിന് അത്ര അനുകൂലമല്ലാത്ത പാളിലെ പിച്ചില്‍ 114 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 108 റണ്‍സായിരുന്നു സഞ്‌ജു നേടിയത് (Sanju Samson Against South Africa).
താരത്തിന്‍റെ ഈ പ്രകടനത്തെ വാഴ്‌ത്തിപ്പാടുകയാണ് ആരാധകര്‍. ഏകദിന ഫോര്‍മാറ്റില്‍ മികച്ച റെക്കോഡാണെങ്കിലും ടീമില്‍ സ്ഥിരക്കാരാനാവാന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടില്ല. സഞ്‌ജുവിനെ തഴയുമ്പോളെല്ലാം തന്നെ മറ്റ് താരങ്ങളിലെ 'എക്‌സ് ഫാക്‌ടര്‍' ആണ് ഇതിന് കാരണമെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവര്‍ പറയാറുള്ളത്. ഇപ്പോഴിതാ പാളിലെ സഞ്‌ജുവിന്‍റെ മിന്നും പ്രകടനത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫിന്‍റെ എക്‌സ് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
-
Cricket is nothing without the players who bring the X factor. #SanjuSamson 💯👏 pic.twitter.com/FoLVRBJCgd
— Mohammad Kaif (@MohammadKaif) December 21, 2023 " class="align-text-top noRightClick twitterSection" data="
">Cricket is nothing without the players who bring the X factor. #SanjuSamson 💯👏 pic.twitter.com/FoLVRBJCgd
— Mohammad Kaif (@MohammadKaif) December 21, 2023Cricket is nothing without the players who bring the X factor. #SanjuSamson 💯👏 pic.twitter.com/FoLVRBJCgd
— Mohammad Kaif (@MohammadKaif) December 21, 2023
സെഞ്ചുറിയ്‌ക്ക് ശേഷം ഒരു കയ്യില്‍ ബാറ്റും മറ്റൊരു കയ്യില്‍ ഹെല്‍മെറ്റും ഉയര്‍ത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന സഞ്‌ജുവിന്‍റെ ചിത്രത്തിനൊപ്പം 'എക്‌സ് ഫാക്‌ടർ കൊണ്ടുവരുന്ന കളിക്കാരില്ലാതെ ക്രിക്കറ്റ് ഒന്നുമല്ല' എന്നാണ് കൈഫ് എഴുതിയിരിക്കുന്നത് (Mohammad Kaif on Sanju Samson X factor).
അതേസമയം സഞ്‌ജുവിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി താരത്തിന്‍റെ കടുത്ത വിമര്‍ശകരിലൊരാളായ സുനില്‍ ഗവാസ്‌കറും രംഗത്ത് എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ സെഞ്ചുറി താരത്തിന്‍റെ കരിയര്‍ തന്നെ മാറ്റി മറിയ്‌ക്കുമെന്നായിരുന്നു ഗവാസ്‌കറിന്‍റെ വാക്കുകള്‍ (Sunil Gavaskar on Sanju Samson).
"ഈ സെഞ്ചുറി സഞ്‌ജുവിന്‍റെ കരിയര്‍ തന്നെ മാറ്റി മറിയ്‌ക്കാന്‍ പോകുന്നതാണ്. ഒന്നാമത്തെ കാര്യം, ഈ ഒരൊറ്റ സെഞ്ചുറി അവന് ഏറെ അവസരങ്ങള്‍ നല്‍കും. രണ്ടാമത്തെ കാര്യം, ഈ തലത്തില്‍ കളിക്കാന്‍ യോജിച്ച താരം തന്നെയാണ് താനെന്ന് അവനും സ്വയം വിശ്വസിക്കാൻ തുടങ്ങും.
സഞ്‌ജുവിലെ പ്രതിഭയെ നമുക്ക് എല്ലാവര്‍ക്കും അറിയാം. പക്ഷേ, അതിനൊത്ത പ്രകടനം പലപ്പോഴും അവനില്‍ നിന്നും ഉണ്ടാവാറില്ല. എന്നാല്‍ പാളില്‍ അവന്‍ മികവ് കാണിച്ചു. എല്ലാവര്‍ക്കും വേണ്ടി മാത്രമല്ല, അവന് കൂടി വേണ്ടി ആയിരുന്നു ആ പ്രകടനം" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം മത്സരത്തില്‍ ഇന്ത്യ 78 റണ്‍സുകള്‍ക്കായിരുന്നു വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സാണ് നേടിയത്. സഞ്‌ജുവിനെ കൂടാതെ തിലക് വര്‍മയും റിങ്കു സിങ്ങും തിളങ്ങി.
ALSO READ: 'അവന്‍റെ ആഗ്രഹം അതായിരുന്നു', ഹാര്‍ദികിന്‍റെ കൂടുമാറ്റത്തെ കുറിച്ച് ആശിഷ് നെഹ്‌റ ആദ്യമായി
തിലക് 77 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ 27 പന്തില്‍ 38 റണ്‍സായിരുന്നു റിങ്കു അടിച്ചത്. മറുപടിക്ക് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218 റണ്‍സിന് ഔള്‍ഔട്ടായി. ഒമ്പത് ഓവറില്‍ 30 റണ്‍സിന് 4 വിക്കറ്റുമായി അര്‍ഷ്‌ദീപ് സിങ് തിളങ്ങി. അവേശ് ഖാന്‍, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് രണ്ട് വീതവും വിക്കറ്റുണ്ട്.