ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ ജീവചരിത്രം പറയുന്ന ‘സബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തിയറ്ററുകളിലെത്തും. താരത്തിന്‍റെ 39ാം പിറന്നാളിനോടനുബന്ധിച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മിതാലിയും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
-
Cannot express how grateful and excited I am to wake up to this amazing news! Kudos to everyone involved in the making of #ShabaashMithu. In theatres on 4|02|2022.
— Mithali Raj (@M_Raj03) December 3, 2021 " class="align-text-top noRightClick twitterSection" data="
@taapsee @ActorVijayRaaz @AndhareAjit @srijitspeaketh @priyaaven @Viacom18Studios pic.twitter.com/mQNEOclLma
">Cannot express how grateful and excited I am to wake up to this amazing news! Kudos to everyone involved in the making of #ShabaashMithu. In theatres on 4|02|2022.
— Mithali Raj (@M_Raj03) December 3, 2021
@taapsee @ActorVijayRaaz @AndhareAjit @srijitspeaketh @priyaaven @Viacom18Studios pic.twitter.com/mQNEOclLmaCannot express how grateful and excited I am to wake up to this amazing news! Kudos to everyone involved in the making of #ShabaashMithu. In theatres on 4|02|2022.
— Mithali Raj (@M_Raj03) December 3, 2021
@taapsee @ActorVijayRaaz @AndhareAjit @srijitspeaketh @priyaaven @Viacom18Studios pic.twitter.com/mQNEOclLma
ശ്രിജിത് മുഖർജിയാണ് ഇതിഹാസ താരത്തിന്‍റെ ജീവചരിത്രം സംവിധാനം ചെയ്യുന്നത്. തപ്സി പന്നുവാണ് വെള്ളിത്തിരയില്‍ മിതാലിയായെത്തുന്നത്. പ്രിയ ആവെനിന്‍റേതാണ് തിരക്കഥ. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുന്നത്. 50 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.
also read: Mithali Raj Birthday: ഇതിഹാസത്തിന് 39ാം പിറന്നാള്‍; ആശംസകളുമായി ക്രിക്കറ്റ് ലോകം
അതേസമയം രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറില്‍ രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ മിതാലി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. 16ാം വയസിലെ ഏകദിന അരങ്ങേറ്റ മത്സരത്തില്‍ പുറത്താകാതെ 114 റണ്‍സ് നേടിയായിരുന്നു മിതാലി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. നിലവില്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയാണ് താരം.