ഹാമിൽട്ടൺ (ന്യൂസിലന്‍ഡ് : ഐസിസി വനിത ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ നയിച്ച ക്യാപ്റ്റനെന്ന റെക്കോഡ് ഇനിമുതല്‍ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ മിതാലി രാജിന്. ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരത്തിലാണ് മിതാലി ചരിത്രനേട്ടത്തിലേക്കെത്തിയത്. 23 മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയെ നയിച്ച മുന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്കിന്‍റെ റെക്കോഡാണ് മിതാലി മറികടന്നത്.
39 കാരിയായ മിതാലി 24 ലോകകപ്പ് മല്‍സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. മിതാലിക്ക് കീഴില്‍ 24 മല്‍സരങ്ങളില്‍ നിന്നായി 14 വിജയങ്ങളും 8 തോൽവികളും ഇന്ത്യന്‍ ടീം സ്വന്തമാക്കിയിട്ടുണ്ട്. വനിത ക്രിക്കറ്റില്‍ രണ്ടിലധികം ലോകകപ്പുകളില്‍ തങ്ങളുടെ രാജ്യത്തെ നയിച്ച രണ്ട് ക്രിക്കറ്റ് താരങ്ങളും മിതാലിയും ക്ലാർക്കും മാത്രമാണ്.
കഴിഞ്ഞ മല്‍സരത്തോടെ സച്ചിൻ ടെണ്ടുൽക്കറിനും പാകിസ്ഥാൻ താരമായ ജാവേദ് മിയാൻദാദിനുമൊപ്പം ആറ് ലോകകപ്പുകളിൽ കളിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരവും ആദ്യത്തെ വനിത താരമായും മിതാലി മാറിയിരുന്നു.
Also Read : WOMENS WORLD CUP: മന്ദാനയ്‌ക്കും ഹർമൻപ്രീതിനും സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ