ETV Bharat / sports

'പൊന്നും വില കേട്ട് ശരിക്കും ഞെട്ടിയെന്ന് സ്റ്റാർക്ക്': ഈഡൻ ഗാർഡനിലേക്ക് വരാൻ കാത്തിരിക്കുന്നുവെന്ന് താരം - മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ വില

Mitchell Starc on IPL 2024 auction: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത് ഞെട്ടിച്ചുവെന്ന് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.

Kolkata Knight Riders  IPL 2024 auction  Mitchell Starc price in IPL 2024 auction  Mitchell Starc most expensive player in IPL  Mitchell Starc on IPL 2024 auction  Mitchell Starc IPL Team Kolkata Knight Riders  ഐപിഎല്‍ 2024  മിച്ചല്‍ സ്റ്റാര്‍ക്ക്  മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ വില  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്
Mitchell Starc IPL 2024 auction Kolkata Knight Riders
author img

By ETV Bharat Kerala Team

Published : Dec 20, 2023, 3:49 PM IST

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian premier league) ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള താരമായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഐപിഎല്‍ 2024- സീസണിന് മുന്നോടിയായി ദുബായില്‍ നടന്ന മിനി താര ലേലത്തില്‍ 24.75 കോടി രൂപയാണ് സ്റ്റാര്‍ക്ക് നേടിയത്. (Mitchell Starc becomes the most expensive player in IPL history). രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന 33-കാരനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ കനത്ത പോര് തന്നെ നടന്നിരുന്നു.

എന്നാല്‍ അന്തിമ ചിരി കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനൊപ്പം നിന്നു. (Mitchell Starc IPL 2024 auction Kolkata Knight Riders). ഇപ്പോഴിതാ കമ്മിന്‍സിന്‍റെ ആദ്യ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്. ഇതു സംബന്ധിച്ച് കൊല്‍ക്കത്ത തങ്ങളുടെ എക്‌സ് ആക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ വാക്കുകള്‍ ഇങ്ങിനെ....

" ഹേയ്‌.. കെകെആര്‍ ഫാന്‍സ്, ഈ വര്‍ഷത്തെ ഐപിഎല്ലിനായി ടീമിനൊപ്പം ചേരുന്നതില്‍ ഞാന്‍ ഏറെ ആവേശത്തിലാണ്. നമ്മുടെ തട്ടകമായ ഈഡൻ ഗാർഡൻസില്‍ എത്തി ആരാധകരുടെ ആവേശവും അവിടുത്തെ അന്തരീക്ഷവും നേരിട്ടുകാണാൻ എനിക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ല. നിങ്ങളെ കാണാനായാണ് ഞാന്‍ കാത്തിരിക്കുന്നത്" -എക്സിൽ വീഡിയോയിൽ സ്റ്റാർക് പറഞ്ഞു.

ലേലത്തില്‍ റെക്കോഡ് തുക ലഭിച്ചത് ഞെട്ടിച്ചതായി ജിയോ സിനിമയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാര്‍ക്ക് പറഞ്ഞിരുന്നു. "ശരിക്കും ഞെട്ടിച്ചു കളയുന്നതായിരുന്നുവിത്. പക്ഷേ, എന്‍റെ ഭാര്യ അലീസ ഹീലി നിലവില്‍ ഇന്ത്യയിലാണുള്ളത്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയയില്‍ എനിക്ക് ലഭിക്കും മുമ്പ് തന്നെ എല്ലാ വിവരങ്ങളും അവള്‍ക്ക് കിട്ടിയിരുന്നു.

ALSO READ: ഉദാഹരണം സച്ചിൻ, ഇത് ഭാവിയിലേക്കുള്ള തീരുമാനം...രോഹിത്തിനെ മാറ്റിയതില്‍ വിശദീകരണവുമായി ജയവർധനെ

അതിനാല്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണും മുമ്പ് തന്നെ വിവരങ്ങള്‍ അറിയാനും എനിക്ക് കഴിഞ്ഞിരുന്നു. എന്തു തന്നെയായാലും നേരത്തെ പറഞ്ഞതു പോല, ഇതു ശരിക്കും ഞെട്ടിച്ചു. എന്നാല്‍ അടുത്ത സീസണിലൂടെ ഐപിഎല്ലിലേക്ക് തിരികെ എത്തുന്നത് ഏറെ ആവേശകരമാണ്" മിച്ചല്‍ സ്റ്റാര്‍ക്ക്. (Mitchell Starc on IPL 2024 auction).

ALSO READ: മല്ലിക സാഗർ...ഐപിഎല്‍ ലേലത്തിലെ പണക്കിലുക്കത്തിന് ചുറ്റിക വീശിയ ആദ്യ വനിത

പലപ്പോഴും ഐപിഎല്ലിനേക്കാള്‍ ദേശീയ ടീമിനായി കളിക്കുന്നതിന് മുന്‍ഗണ നല്‍കുന്ന താരമാണ് സ്റ്റാര്‍ക്ക്. ഇത്തവണ ഐപിഎല്ലിന് തൊട്ടുപിന്നാലെ തന്നെ ടി20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് 33-കാരന്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌തതെന്നാണ് വിവരം. ഐപിഎല്ലില്‍ ഇതേവരെ രണ്ട് സീസണുകളിലാണ് സ്റ്റാര്‍ക്ക് കളിച്ചിട്ടുള്ളത്. 27 മത്സരങ്ങളില്‍ നിന്നും 20.38 ശരാശരിയില്‍ 34 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയിട്ടുള്ളത്.

ALSO READ: സമീർ റിസ്വി, ശുഭം ദുബെ, കുമാർ കുഷാഗ്ര ... കോടികൾ പോക്കറ്റിലാക്കിയ ഈ പേരുകൾ ഓർത്തുവെച്ചോളൂ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.