ETV Bharat / sports

വാര്‍ണറെ തൊട്ട ജോണ്‍സണ് നല്‍കേണ്ടി വന്നത് വലിയ വില; ഓസീസ്-പാകിസ്ഥാന്‍ മത്സരത്തിന്‍റെ കമന്‍ററി പാനലില്‍ നിന്നും പുറത്ത് - Mitchell Johnson Triple M Commentary Panel

Mitchell Johnson against David Warner: ഡേവിഡ് വാര്‍ണറെ വിമര്‍ശിച്ച മിച്ചല്‍ ജോണ്‍സണെ ഓസീസ്-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള കമന്‍ററി പാനലില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.

Mitchell Johnson  mitchell johnson David Warner controversy  Mitchell Johnson AUS vs PAK Test commentary panel  Mitchell Johnson against David Warner  Australia vs Pakistan Test  മിച്ചല്‍ ജോണ്‍സണ്‍ ഡേവിഡ് വാര്‍ണര്‍ വിമര്‍ശനം  ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍ ടെസ്റ്റ്  മിച്ചല്‍ ജോണ്‍സണ്‍ ട്രിപ്പിൾ എം കമന്‍ററി പാനല്‍  Mitchell Johnson Triple M Commentary Panel  ഡേവിഡ് വാര്‍ണര്‍
Mitchell Johnson AUS vs PAK Test commentary panel David Warner
author img

By ETV Bharat Kerala Team

Published : Dec 6, 2023, 7:50 PM IST

സിഡ്‌നി: പാകിസ്ഥാനെതിരായ പരമ്പരയിലൂടെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് വിരമിക്കല്‍ ടെസ്റ്റിന് അവസരം നല്‍കിയതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സഹതാരമായിരുന്ന മിച്ചല്‍ ജോണ്‍സണ്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തന്‍റെ പ്രവര്‍ത്തിക്ക് 42-കാരനായ ജോണ്‍സണ് വലിയ വില തന്നെ നല്‍കേണ്ടി വന്നിരിക്കുകയാണ്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള കമന്‍ററി ടീമിൽ നിന്ന് ഓസീന്‍റെ മുന്‍ പേസര്‍ കൂടിയായ മിച്ചൽ ജോൺസണെ പുറത്താക്കിയതായി റിപ്പോർട്ട്. (Mitchell Johnson gets dropped from the commentary panel for AUS vs PAK Test series)

ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ (Australia vs Pakistan Test) പരമ്പരയ്ക്കുള്ള ട്രിപ്പിൾ എം കമന്‍ററി ടീമിന്‍റെ ഭാഗമാണെന്ന് ജോൺസൺ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ കമ്പനി പുറത്തിറക്കിയ കമന്‍റേറ്റർമാരുടെ പട്ടികയിൽ ഓസീസിന്‍റെ മുന്‍ താരത്തിന്‍റെ പേര് ഉള്‍പ്പെട്ടിട്ടില്ല. മെർവ് ഹ്യൂസ്, വസിം അക്രം, മാർക്ക് ടെയ്‌ലർ തുടങ്ങിയവരുടേതാണ് കമന്‍റേര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പേരുകള്‍. ഇതോടെ ഡേവിഡ് വാർണര്‍ക്കെതിരായ വിമര്‍ശനമാവാം ജോണ്‍സണെ കമന്‍ററി പാനലില്‍ നിന്നും ഒഴിവാക്കിയതിന് പിന്നിലെന്നാണ് സംസാരം ഉയര്‍ന്നിരിക്കുന്നത്.

അതേസമയം ടെസ്റ്റിലെ മോശം ഫോമിനൊപ്പം പന്ത് ചുരണ്ടല്‍ വിവാദത്തിലെ വാര്‍ണറുടെ പങ്കും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വാര്‍ണര്‍ക്കെതിരെ മിച്ചല്‍ ജോണ്‍സണ്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടത്. (Mitchell Johnson against David Warner). പന്ത് ചുരണ്ടല്‍ (sandpaper gate scandal) വിവാദത്തിലൂടെ ഓസ്‌ട്രേലിയയ്‌ക്ക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വാര്‍ണര്‍ക്ക് ഒരു രാജകീയ യാത്ര അയപ്പ് നല്‍കേണ്ടതില്ലെന്നായിരുന്നു മിച്ചല്‍ ജോണ്‍സണിന്‍റെ പക്ഷം.

"നമ്മള്‍ ഡേവിഡ് വാര്‍ണറുടെ ടെസ്റ്റ് വിരമിക്കല്‍ സീരീസിനായി തയ്യാറെടുക്കുകയാണ്. എന്നാല്‍, അതിന്‍റെ ആവശ്യമെന്ത് എന്നത് ആരെങ്കിലും എന്നോട് പറഞ്ഞുതന്നാല്‍ ഏറെ നന്നായിരുന്നു. ടെസ്റ്റില്‍ ഫോര്‍മാറ്റില്‍ ഫോമിലല്ലാത്ത ഒരു ഓപ്പണര്‍ എന്തിന് സ്വന്തം വിരമിക്കല്‍ തീയതി പ്രഖ്യാപിക്കണം. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയതില്‍ കേന്ദ്ര സ്ഥാനത്തുള്ള ഒരു കളിക്കാരന് എന്തുകൊണ്ട് ഒരു ഹീറോ പരിവേഷം നല്‍കി യാത്ര അയപ്പ് നല്‍കണം' - എന്നായിരുന്നു മിച്ചല്‍ ജോണ്‍സണ്‍ ചോദിച്ചത്.

ALSO READ: ലോകകപ്പില്‍ അഫ്‌ഗാന്‍റെ കോച്ചായി, ഇനി പാകിസ്ഥാനെ പരിശീലിപ്പിക്കുമോ?: മറുപടിയുമായി ഇന്ത്യയുടെ മുന്‍ താരം

2018-ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടലില്‍ വാര്‍ണര്‍ക്ക് പുറമെ സ്റ്റീവ് സ്‌മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവര്‍ക്കെതിരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടി എടുത്തിരുന്നു. അതേസമയം മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഓസീസ് പാകിസ്ഥാന് എതിരെ കളിക്കുന്നത്. ഡിസംബര്‍ 14 മുതല്‍ പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. 26 മുതല്‍ 30 വരെ മെല്‍ബണില്‍ രണ്ടും തുടര്‍ന്ന് ജനുവരി മൂന്ന് മുതല്‍ ഏഴ്‌ വരെ സിഡ്‌നിയില്‍ അവസാന ടെസ്റ്റും അരങ്ങേറും. (Pakistan vs Australia Test Schedule). കഴിഞ്ഞ 30 വര്‍ഷക്കാലമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.