മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ റിഷഭ് പന്തിന്‍റെ ക്യാപ്‌ടന്‍സിയെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. മല്‍സരത്തില്‍ 3 ഓവര്‍ പന്തെറിഞ്ഞ് നാല് വിക്കറ്റ് വീഴ്‌ത്തിയ ചൈനമാന്‍ സ്‌പിന്‍ ബൗളറായ കുല്‍ദീപ് യാദവിന് റിഷഭ് നാലമത്തെ ഓവര്‍ നല്‍കാത്തതില്‍ കടുത്ത വിമര്‍ശനവുമായി നിരവധി മുന്‍ താരങ്ങളും, ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മല്‍സരത്തില്‍ കൊല്‍ക്കത്തന്‍ നായകന്‍ ശ്രേയസ് അയ്യറിന്‍റേതുള്‍പ്പടെ നിര്‍ണായകമായ വിക്കറ്റുകള്‍ സ്വന്തമാക്കിയ കുല്‍ദീപായിരുന്നു കളിയിലെ താരവും.
-
Strange captaincy !!! @imkuldeep18 4-14 off 3 !!!! Doesn’t bowl his full quota … !!!! #IPL2022
— Michael Vaughan (@MichaelVaughan) April 28, 2022 " class="align-text-top noRightClick twitterSection" data="
">Strange captaincy !!! @imkuldeep18 4-14 off 3 !!!! Doesn’t bowl his full quota … !!!! #IPL2022
— Michael Vaughan (@MichaelVaughan) April 28, 2022Strange captaincy !!! @imkuldeep18 4-14 off 3 !!!! Doesn’t bowl his full quota … !!!! #IPL2022
— Michael Vaughan (@MichaelVaughan) April 28, 2022
റിഷഭ് പന്തിന്‍റെ തീരുമാനം വിചിത്രം എന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍ മത്സരശേഷം അഭിപ്രായപ്പെട്ടത്. ക്യാപ്‌ടൻ്റെ തീരുമാനത്തോട് അതൃപ്‌തി പ്രകടിപ്പിടച്ച് മുന്‍ ഇന്ത്യന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്രയും രംഗത്തെത്തിയിരുന്നു. കുല്‍ദീപിന് നാലാം ഓവര്‍ നല്‍കാതിരുന്നത് ഈ ഐപിഎല്ലിലെ ഏറ്റവും വലിയ ദുരൂഹത നിറഞ്ഞ സംഭവം ആണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
-
Kuldeep Yadav not finishing his quota will be one of the biggest mysteries this season. Four wickets in three overs. #IPL2022
— Aakash Chopra (@cricketaakash) April 28, 2022 " class="align-text-top noRightClick twitterSection" data="
">Kuldeep Yadav not finishing his quota will be one of the biggest mysteries this season. Four wickets in three overs. #IPL2022
— Aakash Chopra (@cricketaakash) April 28, 2022Kuldeep Yadav not finishing his quota will be one of the biggest mysteries this season. Four wickets in three overs. #IPL2022
— Aakash Chopra (@cricketaakash) April 28, 2022
14 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റെടുത്തത്. ഒരോവര്‍ കൂടി നല്‍കിയിരുന്നെങ്കില്‍ കുല്‍ദീപിന് അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്താന്‍ അവസരം ഉണ്ടായിരുന്നു. നിലവില്‍ സീസണിലെ മികച്ച വിക്കറ്റ് വേട്ടക്കാരില്‍ 17 വിക്കറ്റ് നേടി കുല്‍ദീപ് രണ്ടാം സ്ഥാനത്താണ് ഉള്ളത്.
മുന്‍പ് രാജസ്ഥാനെതിരായ മത്സരത്തിലെ നോ ബോള്‍ വിവാദത്തിലും റിഷഭ് പന്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം 19-ാം ഓവറില്‍ 4 വിക്കറ്റ് ശേഷിക്കേയാണ് ഡല്‍ഹി മറികടന്നത്. ജയത്തോടെ എട്ട് പോയിന്‍റുമായി ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.